2021, ജൂലൈ 9, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന്‌ ജി സ്യൂട്ട് പ്ലാറ്റ്ഫോം; 47 ലക്ഷം കുട്ടികള്‍ക്കും പോര്‍ട്ടലില്‍ ലോഗിന്‍ സംവിധാനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം സജ്ജമായി.  ഇതിന്റെ ഭാഗമായി മുഴുവൻ സ്കൂൾ കുട്ടികളെയും അധ്യാപകരെയും  kiteschool.in എന്ന പൊതുഡൊമൈനിൽ കൊണ്ടുവരും.ജി സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള പരിശീലനം എല്ലാ അധ്യാപകർക്കും കുട്ടികൾക്കും നൽകും.  ഇതിനായി പ്രത്യേക പരിശീലന മൊഡ്യൂളുകൾ കൈറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനലും പരിശീലനത്തിന് പ്രയോജനപ്പെടുത്തും.

ജെ.ഇ.ഇ മെയിൽ നാലാം സെഷനിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ നാലാം സെഷനായുള്ള രജിസ്ട്രേഷൻ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷയെഴുതാൻ ഉദേശിക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.ടി.എ ജെ.ഇ.ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 12 വരെ രജിസ്ട്രേഷനും ഫീസടയ്ക്കാനുമുള്ള സമയമുണ്ട്.ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയാണ് ജെ.ഇ.ഇ മെയിൻ 2021 ന്റെ നാലാം സെഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് അപേക്ഷിക്കാം

കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്ത് പരിധിയിലും കാസര്‍കോട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പഠനമുറി നിര്‍മ്മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍,എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. നിലവില്‍ താമസിക്കുന്ന വീടിന്റെ ആകെ വിസ്തീര്‍ണ്ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ്ണം, വീടിന്റെ ഉടമസ്ഥത എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജൂലൈ 23 നകം കാസര്‍കോട് ബ്ലാക്ക് പട്ടികജാതി ജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630172.

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 ആണ് അവസാന തീയതി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ-രണ്ട് സെമസ്റ്റര്‍) ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിങ് (എ.ഡി.ബി.എം.ഇ- ഒരു സെമസ്റ്റര്‍) ഇലക്ട്രോണിക്സ്/ അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ രജിസ്ട്രേഷന്‍ ഫീസായ 150രൂപ/ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100രൂപ) ഡി.ഡി സഹിതം വൈകുന്നേരം നാല് മണിക്കു മുന്‍പ് അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

മള്‍ട്ടിമീഡിയ ഡവലപ്പര്‍ കോഴ്‌സ് സൗജന്യ പരിശീലനം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജ് എന്‍എസ്‌ക്യൂഎഫ് ലെവല്‍ 5 സര്‍ട്ടിഫിക്കറ്റോട് കൂടിയ സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡവലപ്പര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം. പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലുളള പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പാലക്കാടുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആയിരിക്കും പരിശീലനം. താല്‍പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും keltronpalakkad25@gmail.com ല്‍ ഇ മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590605273, 9847597587

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എക്‌സിക്യുട്ടീവ് ഡിപ്ലോമ

സ്‌പോര്‍ട്‌സ് മേഖലയില്‍ മാനേജീരിയല്‍ സ്ഥാനങ്ങള്‍ക്കായി ആഗ്രഹിക്കുന്നവരെ ലക്ഷ്യമിടുന്ന രണ്ടുവര്‍ഷത്തെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് റോഹ്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു.കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ  യു.കെ.യിലെ അള്‍സ്റ്റര്‍ സര്‍വകലാശാലയില്‍ എം.എസ്സി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠനത്തിനും അവസരം ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ https://admission.iimrohtak.ac.in-ലെ പ്രോഗ്രാം ബ്രോഷറിലുണ്ട്.കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ/തുല്യ ഒ.ജി.പി.എ.യോടെ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലായ് 19 വരെ ഓണ്‍ലൈനായി നല്‍കാം.

യു.ജി., പി.ജി. പ്രവേശനം ; ഭാരതീദാസന്‍ സര്‍വകലാശാലയില്‍ അപേക്ഷിക്കാം

തിരുച്ചിറപ്പള്ളി ഭാരതീദാസന്‍ സര്‍വകലാശാല യു.ജി., പി.ജി., ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന പി.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണിത് .വിദ്യാഭ്യാസയോഗ്യത പ്രോസ്പെക്ടസില്‍. അപേക്ഷ www.bdu.ac.in വഴി നല്‍കാം 

ആഗോള ആരോഗ്യ മേഖലയിലെ തൊഴില്‍ അവസരങ്ങളിലേക്ക് വാതില്‍ തുറന്ന് അസാപ് കേരള

ആഗോള ആരോഗ്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ഫാര്‍മ ബിസിനസ് അനലിറ്റിക്സ് ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ ഓണ്‍ലൈന്‍ കോഴ്‌സുകളാണ് അസാപ് കേരള ഒരുക്കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ഉറപ്പു നല്‍കുന്നുണ്ട്. 

നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ക്ലാസുകൾ ഓൺലൈനായി

കെൽട്രോണിന്റെ അടൂരുള്ള നോളജ് സെന്ററിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സർക്കാർ അംഗീകരിച്ചതും പി.എസ്.സി. നിയമനങ്ങൾക്ക് യോഗ്യവുമായ പി.ജി.ഡി.സി.എ., ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.), വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി എന്നീ കോഴ്‌സുകളിലേക്കും കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, സി.സി.ടി.വി. എന്നീ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.കൂടുതൽ വിവരങ്ങൾക്കായി 8547632016 എന്ന നമ്പറുമായി ബന്ധപ്പെടുക.


0 comments: