കഴിഞ്ഞ വർഷത്തിന് സമാനമായി ഇക്കുറിയും ബുദ്ധിമുട്ടുകൾ നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കുമായി സ്പെഷ്യൽ ഓണ കിറ്റ് നൽകാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. കുട്ടികള്‍ക്ക് ഓണസമ്മാനം എന്ന നിലയില്‍ ചോക്ലേറ്റും ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്കുട്ടികൾക്കുള്ള മിഠായികളടക്കം 14 ഇനം സാധനങ്ങൾ ഉൾപ്പെടുത്താനാണ് സപ്ലൈകോ ശുപാർശ ചെയ്തിരിക്കുന്നത്. പഞ്ചസാര, വെളിച്ചെണ്ണ, സേമിയം ഉള്‍പ്പെടെ 13 ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് ഓണക്കിറ്റ് വിതരണത്തിന്‍റെ ചുമതല വഹിക്കുന്ന സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു
കിറ്റിന്റെ ആകെ വില 488.95 രൂപയാണ്. 86 ലക്ഷം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുന്നതിനായി കിറ്റൊന്നിന് 188.95 രൂപ നിരക്കിൽ 420.50 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 comments: