2021, ജൂലൈ 12, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 എസ്‌എസ്‌എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും.... പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും

എസ്‌എസ്‌എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും, പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും. എസ്‌എസ്‌എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഉപരി പഠനത്തിന് വേണ്ടി വിദ്യാര്‍ഥികള്‍ കാത്തിരിക്കുകയാണ്.മാര്‍ക് അപ്ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തി ഫലം പ്രഖ്യാപിക്കും.

NEET പരീക്ഷ തിയതി സെപ്റ്റംബറില്‍ അല്ല; വൈറലായ പ്രചാരണം വ്യാജം

സെപ്റ്റംബര്‍ അഞ്ചു മുതല്‍ നീറ്റ് (യുജി) 2021 പെന്‍, പേപ്പര്‍ മോഡ് പരീക്ഷകള്‍ നടത്തുമെന്ന ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. 'എം‌ ബി‌ ബി‌ എസ്, ബി ‌ഡി ‌എസ്, ബി‌ എച്ച്‌ എം‌ എസ് പ്രവേശനത്തിനായി എന്‍ ടി എ നടത്തുന്ന നീറ്റ് (യുജി) പരീക്ഷ 2021 സെപ്റ്റംബര്‍ അഞ്ചിന് നടത്തുമെന്നും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികള്‍ അറിയിച്ച മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച്‌ ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 11 ഭാഷകളില്‍ പെന്‍, പേപ്പര്‍ മോഡ് പരീക്ഷ നടത്തുമെന്നുമാണ് വ്യാജ പ്രചാരണത്തില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, പ്രചാരണം തെറ്റാണെന്നും ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഇതുവരെ പരീക്ഷയുടെ തീയതികളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍


ബി ടെക് പരീക്ഷ മാറ്റില്ല ; ഓഫ്‌ലൈന്‍ ആയിത്തന്നെ നടത്തുമെന്ന് സര്‍വകലാശാല

 

തിരുവനന്തപുരം : ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല. പരീക്ഷകള്‍ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നും സര്‍വകലാശാല വിലയിരുത്തി. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ സൂചിപ്പിച്ചു.


ബിടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എഐസിടിഇ നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എഐസിടിഇ നിര്‍ദേശിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എഐസിടിഇ നിര്‍ദേശിച്ചത്.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

പ്ലസ്ടു വിജയിച്ചവര്‍, പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ക്ക് ഇപ്പോഴും അപേക്ഷിക്കാന്‍ അവസരം.ജെ.ഇ.ഇ. മെയിന്‍,എന്‍.സി.ഇ.ആര്‍.ടി. സി.ഇ.ഇ.,ഐ.ഐ.എസ്.ടി.,ബി.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍),നീറ്റ് യു.ജി.എന്നീ പ്രവേശന പരീക്ഷകള്‍ക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുന്നത് 

കെല്‍ട്രോണ്‍ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓണ്‍ലൈനായി നടക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.സര്‍ക്കാര്‍ അംഗീകാരം നല്‍കിയതും പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ പിജിഡിസിഎ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) വേഡ് പ്രോസസിംഗ് ആന്‍ഡ് എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് പ്രൊഫഷണല്‍ ഡിപ്പോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സിസിടിവി , പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്ബറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഈ പാസ് ബില്‍ഡിംഗ്, ഗവ ഹോസ്പിറ്റലിനു പുറകുവരം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം; വീടുകളിലെത്തി സാമ്ബത്തിക അവസ്ഥ വിലയിരുത്താന്‍ സമിതികള്‍

എ​ല്ലാ​വ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും വീ​ട്ടി​ലെ​ത്തി സാ​മ്ബ​ത്തി​ക അ​വ​സ്ഥ​യ​റി​ഞ്ഞ്​ സ​ഹാ​യി​ക്കാ​നു​ള്ള ബൃ​ഹ​ത്​ കാ​മ്ബ​യി​നു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ​ആ​ഗ​സ്​​റ്റ്​ 15ന് ​സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യു​ള്ള പ്ര​ഖ്യാ​പ​നം ല​ക്ഷ്യ​മി​ട്ട്​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ങ്ങാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ക്ലാ​സ്​ ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​ കാ​മ്ബ​യി​ന്‍.​ വി​ല​യി​രു​ത്ത​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ജൂ​​ലൈ 31ന്​ ​സ്​​കൂ​ള്‍ ത​ല ഡി​ജി​റ്റ​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്താ​നാ​വ​ശ്യ​മാ​യ പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്​​ക​രി​ക്ക​ണം.

KTU ന്റെ പരീക്ഷകള്‍ നടത്തുന്നത് അനിശ്ചിതത്തില്‍, ഓഫ്ലൈന്‍ പരീക്ഷകള്‍ വേണ്ടയെന്ന് AICTE

കേരള സങ്കേതിക സര്‍വകലശാലയുടെ (KTU) പരീക്ഷകള്‍ മാറ്റിവെച്ചേക്കും. കോവിഡ് സാഹചര്യത്തിലും പരീക്ഷകള്‍ ഓഫ്ലൈനായി നടത്തുന്നത് സുരക്ഷതിമല്ലെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്റ് നിര്‍ദേശം. AICTE കെടിയുവിന് നിര്‍ദേശം നല്‍കി. മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിന്റെ കത്തിനെ തുടര്‍ന്നാണ് AICTE നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സ്

തിരുവനന്തപുരം:  സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് ഓഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325102, 9446323871, www.srccc.in.

ഇഗ്‌നോ സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

പോലീസ് ട്രെയിനിംഗ് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു . ക്രിമിനൽ ജസ്റ്റിസ് പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും അപേക്ഷിക്കാം.നിശ്ചിത  യോഗ്യതയുളളവർ www.ignou.ac.in   എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ   ignoucentreptc40035p@gmail.com    എന്ന ഇ -മെയിൽ വിലാസ ത്തിലും 9495768234, 7012439658 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.

ഇന്‍ഡക്സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) 2021-22 കോഴ്സിലേക്കുളള പ്രവേശത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്സ് മാര്‍ക്ക് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2560363, 364.

അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ഈ മാസം മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡാറ്റ എന്‍ട്രി ടെക്നിക്സ്&ഓഫിസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 23നു വൈകിട്ടു നാലിനു മുന്‍പായി അതാത് സ്ഥാപനമേധാവിക്കു സമര്‍പ്പിക്കണമെന്നു ഡയറക്ടര്‍ അറിയിച്ചു.

ഭാരതിയാര്‍ സര്‍വകലാശാലയില്‍ പി.ജി., ഡിപ്ലോമ


കോയമ്ബത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല, പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/ വൊക്കേഷണല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ, പ്ലസ് ടു ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസത്തിനകം നല്‍കിയാല്‍ മതി. അപേക്ഷ www.b-u.ac.in വഴി ജൂലായ് 15 വരെ നല്‍കാം.

അസാപ്പില്‍ ക്ലൗഡ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ; നിരവധി കോഴ്സുകള്‍


ആഗോള തലത്തില്‍ നിരവധി തൊഴിലവസരങ്ങളുള്ള ഗ്രാഫിക് ഡിസൈനിങ്, മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ക്ലൗഡ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ കോഴ്സുകള്‍ വീടുകളിലിരുന്ന് പഠിക്കാന്‍ അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) അവസരം ഒരുക്കുന്നു. ആമസോണ്‍, അഡോബ് എന്നീ കമ്ബനികള്‍ നേരിട്ടാണ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക് അനുസൃതമായി യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


0 comments: