2021, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 JEE മെയിൻ: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയാം

ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്ന JEE മെയിൻ (നാലാം സെഷൻ) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് jeemain.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. JEE മെയിൻ 2021 ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് നടത്തുന്നത്. 7.3 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് അവസാന സെഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നീറ്റ് 2021 ഒഎംആർ ഷീറ്റ് വന്നു: അഡ്മിറ്റ് കാർഡ് ഉടൻ

അടുത്തമാസം നടക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റ് മാതൃക എൻടിഎ പുറത്തിറക്കി. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ എൻടിഎ ഉടൻ പുറത്തിറക്കും. ഒഎംആർ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. ഒഎംആർ ഷീറ്റിന്റെ മാതൃക ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ 12നാണ് രാജ്യത്ത് നീറ്റ് പരീക്ഷ നടക്കുന്നത്. പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ. ഒഎംആർ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിർദ്ദേശങ്ങൾക്കൊപ്പം ഒരു സാമ്പിൾ ഒഎംആർ ഉത്തരക്കടലാസും neet.nta.nic.in വെബ്സൈറ്റിൽ അപ്പ്‌ ലോഡ് ചെയ്തിട്ടുണ്ട്.

ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്ന് മൂന്ന് അധ്യാപകർ

 ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിലെ 3 അധ്യാപകരടക്കം 44 പേർ പുരസ്ക്കാരം നേടി. തിരുവനന്തപുരം സൈനിക് സ്കൂളിലെ മാത്യു കെ.തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയൻ എസ്. എൽ.ഫൈസൽ വരവൂർ ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപകൻ പ്രസാദ് എം.ഭാസ്കരൻ എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ പുരസ്കാരം നേടിയ മലയാളി അധ്യാപകർ. സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാര ദാനം നിർവഹിക്കും.

കോവിഡ്​ വാക്​സിനെടുത്തില്ല; 238 വിദ്യാർഥികളെ പുറത്താക്കി യൂനിവേഴ്​സിറ്റി 

കോവിഡ്​ വാക്​സിൻ എടുക്കണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്ന്​ പ്രമുഖയൂനിവേഴ്​സിറ്റി വിദ്യാർഥികളെ പുറത്താക്കി. യു.എസിലെ വിർജീനിയയൂനിവേഴ്​സിറ്റിയാണ്​ കടുത്ത നടപടി സ്വീകരിച്ചത്​. 2021-22 അക്കാദമിക വർഷം എല്ലാ വിദ്യാർഥികളും വാക്​സിൻ സ്വീകരിച്ചിരിക്കണമെന്നാണ്​ നിർദേശം. എന്നാൽ , ഇത്രയും വിദ്യാർഥികൾ അത്​ പൂർത്തിയാക്കാത്തതാണ്​ തടസ്സമായത്​.

0 comments: