കേരളാ സര്‍വകലാശാല ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ(എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
മീഡിയ ഡിസൈനിംഗും ആനിമേഷനും പഠിക്കാം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളേ ചെയിന്‍ മാനേജ്‌മെന്‍ട് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍ട് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍.
വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്‌സര ജംക്ഷന്‍, കൊല്ലം – 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ഓൺലൈൻ കോഴ്‌സ് രജിസ്‌ട്രേഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 10 മുതൽ 17 വരെ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: https://rti.img.kerala.gov.in.
സാങ്കേതിക ശാസ്ത്ര സർവകലാശാല: ബിടെക് പരീക്ഷാഫലം
സംസ്ഥാന സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 53.40 ശതമാനമാണ് വിജയം. മുൻവർഷങ്ങളെക്കാൾ ഉയർന്ന വിജയ ശതമാനമാണ് ഈ വർഷം. 23 ബ്രാഞ്ചുകളിലായി 28,424 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,743 പേർ വിജയിച്ചു.
സമഗ്ര ശിക്ഷ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത് വൻ പദ്ധതികൾ.
വിദ്യാലയങ്ങളിൽ ഓരോ വിഭാഗത്തിനുമായി പ്രത്യേകം പദ്ധതികളാണ് പ്രഖ്യാപിച്ചത്.
- ഖേലോ ഇന്ത്യയിൽ മെഡൽ നേടുന്ന 2 കുട്ടികളുള്ള സ്കൂളിന് 25,000രൂപ ഗ്രാന്റ് നൽകും. പെൺകുട്ടികൾക്ക് 3 മാസം റാണി
- ലക്ഷ്മിബായ് ആത്മ രക്ഷാ പ്രശിക്ഷൺ പദ്ധതിയിൽ കായിക പരിശീലനം.
- മൊത്തം 2.94ലക്ഷം കോടി രൂപയിൽ 1.85ലക്ഷം കോടി രൂപയാണ് കേന്ദ്ര വിഹിതം. കുട്ടികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും നേരിട്ട് അക്കൗണ്ടിൽ എത്തും.
- മൂന്നാം ക്ലാസ് പിന്നിടുന്ന കുട്ടികൾക്ക് ഗണിതത്തിലും എഴുത്തിലും വായനയിലും
- അടിസ്ഥാനഅറിവ് ഉറപ്പാക്കാനായി നിപുൺ (നാഷനൽ മിഷൻ ഓൺ ഫൗണ്ടേഷനൽ ലിറ്ററസി ആൻഡ്ന്യൂമറസി) ഭാരത് പദ്ധതി നടപ്പാക്കും.
- മൂന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിൽ കുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കും.
- സർക്കാർ വിദ്യാലയങ്ങളിൽ പ്ലേക്ലാസുകൾ ആരംഭിക്കും. 3 വയസ്സു മുതലുള്ള കുട്ടികൾക്ക് വർഷം തോറും 500 രൂപവീതം കളിപ്പാട്ടങ്ങൾക്കും പഠന ഉപകരണങ്ങൾക്കുമായി അനുവദിക്കും.
- വിവിധ സ്കൂളുകളെ ബന്ധിപ്പിച്ച് സ്കൂൾ കോംപ്ലക്സ് സംവിധാനം. ഭാവിയിൽ ആവശ്യമുള്ള തൊഴിലുകളിൽ പരിശീലനത്തിനു പോളിടെക്നിക്കുകളെയും
- ഐടിഐകളെയും സ്കൂളുകളുമായി ബന്ധിപ്പിച്ച് ഉപയോഗപ്പെടുത്തും..
- എല്ലാ സംസ്ഥാനങ്ങളിലും ശിശു സംരക്ഷണ കമ്മിഷൻ. അധ്യാപകർക്കും അങ്കണവാടി അധ്യാപകർക്കും പ്രത്യേകപരിശീലന പദ്ധതികൾ.
- സ്കൂളുകളിൽ ബാഗില്ലാത്ത ദിനങ്ങൾ പ്രോത്സാഹിപ്പിക്കും. എല്ലാ സ്കൂളുകളിലും സ്മാർട് ക്ലാസ് റൂമുകൾ. സമഗ്രശിക്ഷണം വിലയിരുത്താനായി ഹോളിസ്റ്റിക് പ്രോഗ്രസ്കാർഡ് സംവിധാനം ഏർപ്പെടുത്തും.
- വിദൂര പ്രദേശങ്ങളിലെ കുട്ടികൾക്ക് ഹയർസെക്കൻഡറി വരെ യാത്രാസൗകര്യം ഒരുക്കും. പാതിവഴിയിൽ പഠനം നിർത്തി പോകുന്നവർക്ക് പ്ലസ്ടു പഠനം പൂർത്തിയാക്കാൻ പ്രത്യേക പദ്ധതി.ഹയർ സെക്കൻഡറി തലത്തിൽ പുതിയ വിഷയങ്ങൾ
- ഗേൾസ് ഹോസ്റ്റലുകൾക്കുള്ള സാമ്പത്തിക സഹായം 25ലക്ഷത്തിൽ നിന്നു 40 ലക്ഷമാക്കും. കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളിൽ പ്ലസ്ടു വരെ പഠനസൗകര്യം ഒരുക്കും.
കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് പുതിയ വെബ്പോര്‍ട്ടല്‍: നാളെ മുതൽ പ്രവർത്തനം ആരംഭിക്കും
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ-പി.ജി. പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം നിർവഹിക്കും.
സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍ ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, വിമന്‍സ്, കമ്യൂണിറ്റി കോളേജ് എന്നീ വിഭാഗങ്ങളിലായി ജില്ലാ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കണ്ടെത്തി തിരഞ്ഞെടുക്കാനാകുമെന്നതാണ് പ്രത്യേകത.
അഗ്രിക്കള്‍ച്ചര്‍ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) സ്ഥാപനങ്ങളില്‍ അഗ്രിക്കള്‍ച്ചര്‍, അനുബന്ധ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷകള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) അപേക്ഷ ക്ഷണിച്ചു.യു.ജി., പി.ജി. പിഎച്ച്.ഡി. പ്രവേശന പരീക്ഷള്‍ക്ക് https://icar.nta.ac.in/ വഴി ഓഗസ്റ്റ് 20-ന് വൈകീട്ട് അഞ്ച് വരെ നല്‍കാം.
കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദപ്രവേശം: അലോട്ട്മെന്റ് ഏകജാലകം വഴി.
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം
NEET 2021 | നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നീട്ടി. ഓഗസ്റ്റ് 6ന് അവസാനിക്കേണ്ടിയിരുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നീട്ടിയത്. അതേ ദിവസം രാത്രി 11.50 വരെ മത്സരാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാന്‍ കഴിയും
വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘വിദ്യാകിരണം’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കുൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പോലെ തീർത്തും ജനകീയമായ ഒരിടപെടലാണ് വിദ്യാകിരണത്തിലൂടെയും സർക്കാർ ഉദ്ദേശിക്കുന്നത്. ലോകമാകെയുള്ള വ്യക്തികൾ, സംഘടനകൾ, കമ്പനികൾ തുടങ്ങി എല്ലാവർക്കും ഇതുമായി സഹകരിക്കാം. വിദ്യാകിരണം പദ്ധതിയുടെ വെബ്സൈറ്റായ https://vidyakiranam.kerala.gov.in ലൂടെ സഹായം ലഭ്യമാക്കാം.
യൂണിവേഴ്സിറ്റി വാർത്തകൾ
കേരള സര്‍വകലാശാല
പ്രോജക്ട്/വൈവ
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് മാര്‍ച്ച് 2021 പരീക്ഷയുടെ ആഗസ്റ്റ് 5 മുതല്‍ നടത്താനിരുന്ന പ്രോജക്ട്/വൈവ പരീക്ഷകള്‍ ആഗസ്റ്റ് 10 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവ ആഗസ്റ്റ് 9 ന് യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ചും എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ പരീക്ഷയുടെ വൈവ ആഗസ്റ്റ് 9, 10 തീയതികളില്‍ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി., തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ജനറല്‍ പരീക്ഷയുടെ വൈവ ആഗസ്റ്റ് 6 നും എം.എ. ഇക്കണോമിക്‌സ് പരീക്ഷയുടെ വൈവ ആഗസ്റ്റ് 9, 10 തീയതികളിലും എം.എ. ബിസിനസ് ഇക്കണോമിക്‌സ് പരീക്ഷയുടെ വൈവ ആഗസ്റ്റ് 10 നും നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ ആഗസ്റ്റ് 9 മുതല്‍ 11 വരെ വര്‍ക്കല എസ്.എന്‍. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം ഡോ.പല്‍പ്പു കോളേജ് എന്നീ സെന്ററുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, പോളിമര്‍/അനലറ്റിക്കല്‍/ബയോകെമിസ്ട്രി എന്നീ പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും ആഗസ്റ്റ് 5 മുതല്‍ 17 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ വൈവ ആഗസ്റ്റ് 5 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്.ഡബ്ല്യു. എന്നീ പരീക്ഷകളുടെ വൈവ ആഗസ്റ്റ് 9 നും എം.എ.എച്ച്.ആര്‍.എം. പരീക്ഷയുടെ വൈവ ആഗസ്റ്റ് 10 നും നടത്തുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല സെപ്റ്റംബര്‍ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവല്‍സരം) എല്‍.എല്‍.ബി. പരീക്ഷ, സെപ്റ്റംബര്‍ 2021 ന്റെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഗ്രൂപ്പ് 2 (യ), ഗ്രൂപ്പ് 2 (മ) ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി, ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
എംജി സർവകലാശാല
റദ്ദാക്കിയ പരീക്ഷ ഓഗസ്റ്റ് 6 ന്
ഇക്കഴിഞ്ഞ ജൂലൈ 26 ന് നടന്നതും റദ്ദാക്കപ്പെട്ടതുമായ എം.എസ്.സി മാത്തമറ്റിക്സിൻ്റെ സ്പെക്ടറൽ തീയറി എന്ന പേപ്പറിൻ്റെ പരീക്ഷ 2021 ആഗസ്റ്റ് 6 നു അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. സമയക്രമത്തിൽ മാറ്റമില്ല.
എം.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനം
മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റഡ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പ്രത്യേകമായി അപേക്ഷിക്കണം. ഇതിനായി ക്യാപ് വെബ് സൈറ്റിലെ ഐ.പി. ക്യാപിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. കോളേജ്-പ്രോഗ്രാം വിശദാംശങ്ങളും സീറ്റ് ലഭ്യതയും മറ്റ് അനുബന്ധ വിവരങ്ങളും ഐ.പി. ക്യാപ് വെബ് സൈറ്റിൽ ലഭിക്കും.
ഇൻ സർവീസ് കോഴ്‌സുകൾ മാറ്റിവച്ചു
മഹാത്മാഗാന്ധി സർവകലാശാല പഠനവകുപ്പുകൾ/അഫിലിയേറ്റഡ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപകർക്കായി ഓഗസ്റ്റ് ഒൻപതു മുതൽ 13 വരെ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിരുന്ന ഇൻ സർവീസ് (എഫ്.ഡി.പി.) കോഴ്‌സുകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷ തീയതി
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ സെപ്തംബർ മൂന്നിന് ആരംഭിക്കും.
അപേക്ഷ തീയതി
ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 നും അതിന് മുൻപുമുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫിസിന് പുറമെ അടയ്ക്കണം.
പരീക്ഷഫലം
2020 നവംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് നാലാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2020 റഗുലര്‍ പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, “പ്രോബ്ലംസ് പേഴ്‌സ്‌പെക്ടീവ്‌സ് ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഏര്‍ലി ഇന്ത്യന്‍ ഹിസ്റ്ററി” പേപ്പറിന്റെ ഏപ്രില്‍/മെയ് 2020 പരീക്ഷ 16-ന് നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍
വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഏപ്രില്‍, മെയ് 2020 റഗുലര്‍ പരീക്ഷകള്‍ 12-ന് തുടങ്ങും.
ജൂലൈ 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 10-ന് നടക്കും.
0 comments: