2021, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 CBSE Class 10, 12 Improvement Exam സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു.

10, 12 ക്ലാസുകളിലെ സിബിഎസ്‌ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ (CBSE Improvement Exam) ഓഗസ്റ്റ് 25 മുതല്‍ നടത്തുമെന്നും സെപ്റ്റംബര്‍ 30 ന് ഫലം പ്രഖ്യാപിക്കുമെന്നും സുപ്രീംകോടതി  വ്യാഴാഴ്ച അറിയിച്ചു.

ആഗസ്റ്റ് 16 മുതല്‍ പരീക്ഷകള്‍ നടത്തി സെപ്റ്റംബര്‍ 20ന് പരീക്ഷാ ഫലം പുറത്തുവിടാന്‍ സാധിക്കുമെന്നുമായിരുന്നു CBSE സുപ്രീം കോടതിയെ അറിയിച്ചത്. CBSEയുടെ അഭിപ്രായം വിലയിരുത്തിയ കോടതി കൂടുതല്‍ സമയം അനുവദിച്ചുകൊണ്ട് പുതിയ തീയതികള്‍ പ്രഖ്യാപിക്കുകയായിരുന്നു.അറിയിപ്പ് അനുസരിച്ച്‌ പരീക്ഷകള്‍ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നടക്കുക. പരീക്ഷഫലം സെപ്റ്റംബര്‍ 30 ന് പുറത്തുവരും.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു

 കോവിഡ് വ്യാപനവും നിലവിലെ സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ ആർട്സ് ആന്‍ഡ് സയൻസ് കോളേജുകളിൽ ബിരുദ /ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അനുവദനീയമായ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ബിരുദ പ്രോഗ്രാമുകൾക്ക് പരമാവധി 70 സീറ്റ് എന്ന പരിധിക്കു വിധേയമായി വർധനവ് നൽകാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിക്കും, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിക്കും വിധേയമായി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് വർധനവ് നൽകാവുന്നതാണ്. ഏതെങ്കിലും പ്രോഗ്രാമിന് ഇതിൽ കൂടുതൽ സീറ്റുകൾ നിലവിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അത് തുടർന്നും ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട കോളേജുകൾക്ക് അധിക സീറ്റ് വേണമോ എന്നും തീരുമാനിക്കാം.

പ്ലസ്​ വൺ സംവരണം: എ.ജിയുടെ നിയമോപദേശം തേടി

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ, സം​വ​ര​ണ പ്ര​ശ്​​ന​​ത്തി​ൽ സ​ർ​ക്കാ​ർ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​െൻറ നി​​യ​മോ​പ​ദേ​ശം തേ​ടി. മൊ​ത്തം സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​ഞ്ഞ​താ​ണ്​ പ്ല​സ്​ വ​ൺ പ്രവേ​ശ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ​ത്.

കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ അനുബന്ധ രേഖകളും പരാതിയുന്നയിക്കുന്ന ഓരോ ചോദ്യത്തിന് 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം 14-ന് വൈകീട്ട് അഞ്ചിനുമുമ്പ് തപാല്‍ വഴിയോ നേരിട്ടോ പ്രവേശനപരീക്ഷാകമ്മിഷണര്‍ക്ക് ലഭിക്കണം. പരാതി ശരിയെന്ന് ബോധ്യപ്പെട്ടാല്‍ നല്‍കിയ തുക തിരിച്ചുനല്‍കും.

ജെ.ഇ.ഇ മെയിൻ മൂന്നാം സെഷൻ പരീക്ഷയുടെ ഫലം ഉടൻ; അന്തിമ ഉത്തരസൂചിക വെബ്സൈറ്റിൽ

ജെ.ഇ.ഇ മെയിൻ മൂന്നാം സെഷൻ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം. ആപ്ലിക്കേഷൻ നമ്പറും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച്, അല്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം ഫലമറിയാൻ കഴിയും.ജൂലൈ 20, 22, 25, 27 തീയതികളിലായാണ് ജെ.ഇ.ഇ മെയിൻ മൂന്നാം സെഷൻ പരീക്ഷ നടന്നത്. 7 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അവസാന സെഷനായ നാലാം സെഷന്റെയും ഫലം പ്രഖ്യാപിച്ചതിന് ശേഷം എൻ.ടി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

മെഡിക്കൽ സീറ്റുറപ്പിക്കാൻ നീറ്റ്​പാഡ്​ മാതൃകാ പരീക്ഷ 25ന്​

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്​ തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കുന്ന മാതൃക പരീക്ഷ ഈ മാസം 25ന്​ നടക്കും. ഈ വർഷം മുതൽ തുടങ്ങുന്ന നീറ്റിന്‍റെ പുതിയ രൂപത്തിലുള്ള പരീക്ഷയുടെ മാതൃകയായിരിക്കും നീറ്റ്പാഡ്എന്ന പേരിൽ മോക്​ എൻട്രൻസ്​ നടത്തുന്നത്​.പരീക്ഷക്ക്​ ശേഷം മൂല്യനിർണയം നടത്തി ഫലം വിദ്യാർഥികളെ അറിയിക്കും. 200രൂപയാണ്​ രജിസ്ട്രേഷൻ ഫീസ്​. https://exams.raysonlineportal.in/ എന്ന ലിങ്കിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. കൂടുതൽ വിവരങ്ങൾക്ക്​ 9778416881

വിജ്ഞാപനം അട്ടിമറിച്ചു​; എം.ജിയിൽ ​റഗുലർ, പ്രൈവറ്റ്​ വിദ്യാർഥികൾക്ക്​ വെവ്വേറെ പരീക്ഷ

​റ​ഗു​ല​റി​നും പ്രൈ​വ​റ്റി​നും ഒ​രേ ടൈം​ടേ​ബി​ളി​ൽ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന വി​ജ്ഞാ​പ​നം എം.​ജി സ​ർ​വ​ക​ലാ​ശാ​ല അ​ട്ടി​മ​റി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് പ​രീ​ക്ഷ ഉ​പ​സ​മി​തി​യും ക​ൺ​ട്രോ​ള​റും ചേ​ർ​ന്നാ​ണ്​ വി​​ജ്ഞാ​പ​നം അ​ട്ടി​മ​റി​ച്ച​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​​ൾ ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കേ​സ് അ​ടു​ത്ത ബു​ധ​നാ​ഴ്​​ച​യി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങു​ന്നമൂ​ന്നാം ​സ​മ​സ്​​റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന്​ പ്രൈ​വ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​മാ​യി ത​ഴ​യ​പ്പെ​ട്ടു.


മലയാളത്തോട് മുഖം തിരിച്ച് സി.ബി.എസ്.ഇ: 93 മാര്‍ക്ക് കിട്ടിയാലും ബി-വണ്‍


സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ മാതൃഭാഷയായ മലയാളത്തിന്റെ മാര്‍ക്ക് നിശ്ചയിച്ചതില്‍ കടുത്ത വിവേചനം. മറ്റു വിഷയങ്ങളുടെ ശരാശരി കണക്കാക്കിയാണ് മലയാളത്തിന് മാര്‍ക്ക് നല്‍കിയിരിക്കുന്നത്. സാധാരണ മികച്ച മാര്‍ക്കുകള്‍ വാങ്ങിയിരുന്ന കുട്ടികളില്‍ പലര്‍ക്കും മാര്‍ക്കും ഗ്രേഡും കുറഞ്ഞതായും പരാതിയുണ്ട്.നിലവില്‍ 93 മാര്‍ക്ക് മലയാളത്തിന് വാങ്ങിയ കുട്ടിക്ക് ബിവണ്‍ ഗ്രേഡാണ് കിട്ടിയിരിക്കുന്നത്. ഇത് കുട്ടികള്‍ക്കിടയിലും അധ്യാപകരിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.


പ്രവേശന രജിസ്‌ട്രേഷന്‍ എളുപ്പത്തിലാക്കാന്‍ വെബ്‌സൈറ്റുമായി കാലിക്കറ്റ് സര്‍വകലാശാല.


കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്‌സുകളുടേയും പ്രവേശന രജിസ്‌ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്‌സൈറ്റ് തുറന്നു (admission.uoc.ac.in). രജിസ്‌ട്രേഷനായി ഗവ.,എയ്ഡഡ്, അണ്‍ എയ്ഡഡ്, വനിത, കമ്മ്യൂണിറ്റി കോളേജ് എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കാം. ഓരോ കോളേജിലെയും കോഴ്‌സുകള്‍, സീറ്റുകകള്‍, കാറ്റഗറി(എയ്ഡഡ്/സ്വാശ്രയം) എന്നിവ ലഭിക്കും. കോളേജുകളുടെ ഗൂഗിള്‍ മാപ്പ് ലൊക്കേഷനുകള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, വെബ്‌സൈറ്റ് വിലാസം എന്നിവയുമുണ്ട്..കോഴ്‌സുകളുടെ യോഗ്യതകള്‍, അലോട്ട്‌മെന്റിന് ആധാരമായ ഇന്‍ഡക്‌സിങ് മാനദണ്ഡങ്ങള്‍ എന്നിവ മുന്‍കൂട്ടി തീരുമാനിക്കാനും പ്രവേശനനടപടികള്‍ എളുപ്പത്തിലാക്കാനും പോര്‍ട്ടല്‍ സഹായിക്കും.


കെ.എം.എം കോളേജില്‍ സൗജന്യ കെ-മാറ്റ് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം

മാനേജ്മെന്റ് കോളേജുകളില്‍ എം.ബി.എ. പ്രവേശനത്തിനുള്ള കെ-മാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെ. എം. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് ഒന്‍പത് (തിങ്കള്‍), പത്ത് (ചൊവ്വ) തീയതികളില്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന പരിശീലന പരിപാടിയില്‍ വിദഗ്ധരായവര്‍ ക്ലാസുകള്‍ നയിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://kmmcollege.edu.in ഫോണ്‍: 9895545924, 9400390222.

ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം;വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ ഇടപെടാതെ സുപ്രിംകോടതി

ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ ഇടപെടാതെ സുപ്രിംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു .

ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചു . ഓഫ്ലൈനായി പരീക്ഷകള്‍ നടത്തുമെന്ന സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ വ്യക്‌തമാക്കി

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ടിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സി.സി.എൻ.എ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ്ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക് സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്റർ, 0471-2337450, 9544499114.

ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജില്ലയില്‍ ആരംഭിച്ചു.ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത പഠിതാക്കള്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 232 294, 9447215481 നമ്പരുകളില്‍ ബന്ധപ്പെടാം.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ www.ihrdadmissions.org മുഖേന സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവങ്ങള്‍ക്ക്: www.ihrd.ac.in.

സ്‌കോളർഷിപ്പും കോഷൻ ഡെപ്പോസിറ്റും തിരികെ നല്‍കുന്നു

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിൽ 2018-2019 അധ്യയന വർഷം I, II, III, IV വർഷ എം.ബി.ബി.എസ് കോഴ്‌സ് പഠിച്ചിരുന്ന എസ്.സി/എസ്.റ്റി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തുകയും 2014, 2015, 2016 വർഷങ്ങളിൽ ഡി.ഫാം/ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുകയും തിരികെ ലഭിക്കാൻ തിരിച്ചറിയൽ രേഖകളുമായി 22നകം മെഡിക്കൽ കോളേജ് ഓഫീസിൽ എത്തണം.

ഐ.ടി തൊഴിലവസരം: കെൽട്രോൺ കോഴ്‌സിന് അപേക്ഷിക്കാം

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 2020-2021 വർഷത്തിൽ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 9895185851, 7356789991 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ആഗസ്റ്റ് 9 വൈകിട്ട് അഞ്ച് മണിവരെ നീട്ടി.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളിൽ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) സമർപ്പിക്കാം. 

ഓണ്‍ലൈന്‍ പരിശീലനം

ഏകലോകം സൗഹൃദവേദി ഓഫ് നോര്‍ത്ത് ടെക്സാസ് ഓണ്‍ലൈന്‍ മലയാളം കോഴ്സുകള്‍ ആരംഭിക്കുന്നു

ഏകലോകം സൗഹൃദവേദി ഓഫ് നോര്‍ത്ത് ടെക്സാസ് (ESNT)/മലയാളം മിഷന്‍ (കേരള സര്‍ക്കാര്‍) ഓണ്‍ലൈന്‍ മലയാളം കോഴ്സുകള്‍ ആരംഭിക്കുന്നു.

ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് 2005 -ഇല്‍ രൂപീകരിച്ച പാഠ്യ പദ്ധതിയാണ് മലയാളം മിഷന്‍.മാതൃഭാഷയും ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്താനും അത് ഇളം തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനും സദാ ശ്രദ്ധാലുക്കളായുള്ള പ്രവാസിമലയാളി കുടുംബങ്ങള്‍ക്കു വേണ്ടി  ഈ സുവര്‍ണ്ണാവസരം ഏകലോകം സൗഹൃദവേദിയും (ESNT) മലയാളം മിഷനും ഒത്തു ചേര്‍ന്ന് ഈ അധ്യയന വര്‍ഷം മുതല്‍ ലഭ്യമാക്കുകയാണ്.

നാഷണല്‍ പവര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ

ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ ഹരിയാണയിലെ ഫരീദാബാദിലുള്ള നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളുള്ള സ്ഥാപനത്തിന്റെ ഒരു കേന്ദ്രം ആലപ്പുഴയിലും പ്രവര്‍ത്തിക്കുന്നു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനാവുക. പ്രായപരിധിയില്ല.വിശദവിവരങ്ങള്‍ www.npti.gov.in എന്ന വെബ്‌സൈറ്റിലെ അക്കാദമിക്ക് പ്രോസ്പക്ടസില്‍ ലഭിക്കും. അപേക്ഷകള്‍ http://bit.ly/NPTIPGDC എന്ന ലിങ്ക് വഴി അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 10.


0 comments: