2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

സർവകലാശാലകളിലേക്കു ബിരുദ പ്രേവേശനം ആരംഭിച്ചു ,വിദ്യാർഥികൾ ശ്രദ്ധിക്കുക

 


സർവകലാശാലകളിലേക്കു ബിരുദ പ്രേവേശനം ആരംഭിച്ചു 

സംസ്ഥാനത്ത്​ പ്ലസ്​ ടു പരീക്ഷ ഫലം പ്രസിദ്ധീകരി​ച്ചതോടെ ബിരുദ കോഴ്​സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്​ സര്‍വകലാശാലകള്‍ വിജ്​ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്​സ്​ ആന്‍ഡ്​​ സയന്‍സ്​ കോളജുകളിലേക്ക്​ ബന്ധപ്പെട്ട സര്‍വകലാശാലകളാണ്​ അലോട്ട്​മെന്‍റ്​ നടത്തുന്നത്​.സർവകലാശാലകളും പ്രേവേശനനടപടികളും  താഴെ കൊടുക്കുന്നു 

കേരളസര്‍വകലാശാല

കേരള സര്‍വകലാശാലക്കു​കീഴിലുള്ള ഗവ./എയ്​ഡഡ്​/സ്വാശ്രയ കോളജുകള്‍/സര്‍വകലാശാല പഠനകേന്ദ്രങ്ങളിലും (യു.​െഎ.ടി)ബിരുദ കോഴ്​സുകളില്‍ കേന്ദ്രീകൃത പ്രവേശനത്തിന്​ ആഗസ്​റ്റ്​ 17വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം. ആഗസ്​റ്റ്​ 13ന്​ ട്രയല്‍ അ​േലാട്ട്​ പ്രസിദ്ധീകരിക്കും. 18ന്​ ആദ്യ അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിക്കും. അലോട്ട്​മെന്‍റ്​ ലഭിച്ചവര്‍ 18 മുതല്‍ 24 വരെ ഒാണ്‍ലൈനായി ഫീസടച്ച്‌​ അലോട്ട്​മെന്‍റ്​ ഉറപ്പുവരുത്തണം. ഇതോടൊപ്പം നിലവിലുള്ള ഒാപ്​ഷ​നുകള്‍ പുനഃക്രമീകരിക്കാനും ഉയര്‍ന്ന ഒാപ്​ഷനുകള്‍ റദ്ദ്​​ ചെയ്യാനും അവസരമുണ്ടായിരിക്കും.

ആഗസ്​റ്റ്​ 25ന്​ രണ്ടാം അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിക്കും. 25 മുതല്‍ സെപ്​റ്റംബര്‍ രണ്ടു വരെ അലോട്ട്​മെന്‍റ്​ ലഭിച്ചവര്‍ക്ക്​ ഒാണ്‍ലൈനായി ഫീസടച്ച്‌​ അലോട്ട്​മെന്‍റ്​ ഉറപ്പാക്കാം. അലോട്ട്​മെന്‍റ്​ ലഭിച്ചവര്‍ക്ക്​ ആഗസ്​റ്റ്​ 26, 27, 31, സെപ്​റ്റംബര്‍ ഒന്ന്​, രണ്ട്​ തീയതികളില്‍ കോളജുകളിലെത്തി പ്രവേശനം നേടാം. വിശദവിവരങ്ങള്‍ക്ക്​: https://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.

കാലിക്കറ്റ്​ സര്‍വകലാശാല

കാലിക്കറ്റ്​ സര്‍വകലാശാലക്കുകീഴിലുള്ള കോളജുകളില്‍ ബിരുദ കോഴ്​സ്​ പ്രവേശനത്തിനായി ആഗസ്​റ്റ്​ ആറു മുതല്‍ ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി. ആഗസ്​റ്റ്​ 16ന്​ വൈകീട്ട്​ അഞ്ചു​വരെ ഫീസടച്ച്‌​ അപേക്ഷ സമര്‍പ്പിക്കാം.https://admission.uoc.ac.in/ വഴിയാണ്​ ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്​. ജനറല്‍ വിഭാഗത്തിന്​ 280 രൂപയും എസ്​.സി/എസ്​.ടി വിഭാഗത്തിന്​ 115 രൂപയുമാണ്​ അപേക്ഷ ഫീസ്​. ഇ.പേ​മെന്‍റ്​ (എസ്​.ബി.​െഎ ഒാണ്‍ലൈന്‍/ അഫിലിയേറ്റഡ്​ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്‍റര്‍/ ഫ്രണ്ട്​സ്​ ജനസേവന കേന്ദ്രം/ അക്ഷയ കേന്ദ്രം) രൂപത്തിലാണ്​ ഫീസൊടുക്കേണ്ടത്​. വിവരങ്ങള്‍ പ്രവേശന പോര്‍ട്ടലില്‍ ലഭ്യമാണ്​.

എം.ജി സര്‍വകലാശാല

എം.ജി സര്‍വകലാശാലയില്‍ ആഗസ്​റ്റ്​ 13ന്​ വൈകീട്ട്​ നാലു വരെ ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം നടത്താം. www.cap.mgu.ac.in എന്ന പ്രവേശന പോര്‍ട്ടലില്‍ 'UG CAP- 2021' എന്ന ലിങ്ക്​ വഴി അപേക്ഷ സമര്‍പ്പിക്കാം.

ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക്​ 750 രൂപയും എസ്​.സി/എസ്​.ടി വിഭാഗത്തിലുള്ളവര്‍ക്ക്​ 375 രൂപയുമാണ്​ അപേക്ഷ ഫീസ്​. ആഗസ്​റ്റ്​ 18ന്​ ട്രയല്‍ അലോട്ട്​മെന്‍റും താല്‍ക്കാലിക റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരണവും നടക്കും. വിവരങ്ങളില്‍ തിരുത്തല്‍, ഒാപ്​ഷനുകളുടെ പുനഃക്രമീകരണം, കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍ എന്നിവക്ക്​ ആഗസ്​റ്റ്​ 18 മുതല്‍ 24 വരെ അവസരമുണ്ടാകും. ആദ്യ അലോട്ട്​മെന്‍റ്​ ആഗസ്​റ്റ്​ 27ന്​ പ്രസിദ്ധീകരിക്കും. സര്‍വകലാശാലക്കുള്ള ഫീസ്​ 27 മുതല്‍ സെപ്​റ്റംബര്‍ ഒന്നിന്​ വൈകീട്ട്​ നാലുവരെ ഒടുക്കാം. അലോട്ട്​മെന്‍റ്​ ലഭിച്ചവര്‍ക്ക്​ ​27 മുതല്‍ സെപ്​റ്റംബര്‍ ഒന്നിന്​ വൈകീട്ട്​ നാലുവരെ ഫീസടച്ച്‌​ ഒാണ്‍ലൈനായി പ്രവേശനം നേടാം.

സെപ്​റ്റംബര്‍ രണ്ടു​ മുതല്‍ മൂന്നു​ വരെ ഒാപ്​ഷനുകള്‍ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്​റ്റംബര്‍ ഏഴിന്​ രണ്ടാം അ​േലാട്ട്​മെന്‍റ്​ പ്രസിദ്ധീകരിക്കും. ഏഴു​ മുതല്‍ ഒമ്ബതു​ വരെ ഫീസടച്ച്‌​ കോളജുകളില്‍ ഒാണ്‍ലൈന്‍ പ്രവേശനം നേടാം. സെപ്​റ്റംബര്‍ 10​ മുതല്‍ 11വരെ ഒാപ്​ഷനുകള്‍ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്​റ്റംബര്‍ 15ന്​ മൂന്നാം അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിക്കും. 15 മുതല്‍ 17 വരെ ഫീസടച്ച്‌​ കോളജുകളില്‍ ഒാണ്‍ലൈന്‍ പ്രവേശനം നേടാം.

കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാല ബിരുദ കോഴ്​സുകളി​േലക്കുള്ള പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. ഒരാഴ്​ചക്കകം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന്​ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. https://admission.kannuruniversity.ac.in/ എന്ന പോര്‍ട്ടല്‍ വഴിയായിരിക്കും പ്രവേശന നടപടികള്‍.

സ്വയംഭരണ കോളജുകളില്‍ പ്രവേശനം നേരിട്ട്​

സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ പ്രവേശനത്തിന്​ കോളജുകള്‍ നേരിട്ടാണ്​ അപേക്ഷ സ്വീകരിക്കുന്നത്​. ഇവിടേക്കുള്ള പ്രവേശനം സര്‍വകലാശാലകളുടെ കേന്ദ്രീകൃത ​പ്രവേശന നടപടികളില്‍ ഉള്‍പ്പെടില്ല. സ്വയംഭരണ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട കോളജുകളുടെ വെബ്​സൈറ്റ്​ പരി​േശാധിച്ച്‌​ അപേക്ഷ സമര്‍പ്പിക്കണം.


0 comments: