2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും: വിദ്യാഭ്യാസ മന്ത്രി

 


കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കേന്ദ്ര നിർദേശം വരുന്ന മുറയ്ക്ക് കുട്ടികൾക്ക് വാക്സീൻ ലഭ്യമാക്കും.കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ സ്‌കൂളുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കിയത്.കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൈാള്ളും. ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു.നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണില്‍ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം ഇപ്പോഴത്തെ പഠനത്തിലുണ്ട്. 

ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ട 36% കുട്ടികൾക്ക് തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. 28% പേർക്ക് കണ്ണിനു പ്രശ്നം വന്നു. 25 ശതമാനം കുട്ടികൾ മാത്രമേ അര മണിക്കൂറെങ്കിലും വ്യായാമത്തിൽഏർപ്പെടുന്നുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 

കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എ പ്ലസ് കിട്ടിയവരെ കളിയാക്കുന്ന പ്രവണതകള്‍ക്കെതിരെയും മന്ത്രി പ്രതികരിച്ചു. തമാശ നല്ലതാണെന്നും, എന്നാല്‍ കുട്ടികളെ വേദനിപ്പിക്കരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ കൗണ്‍സിലര്‍മാരെ സ്‌കൂളുകളില്‍ നിയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

0 comments: