2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഇനി നിങ്ങൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് വഹട്സപ്പിൽ ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാം ,വളരെ എളുപ്പം ,



കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാകുക.

എങ്ങനെ ഡൗണ്‍ലോഡ്‌ ചെയ്യാം?

  • 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക.
  • Download Certificate എന്ന് ടൈപ് ചെയ്ത് മെസ്സേജ് ചെയ്യുക.
  • ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക.
  • ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.
  • ആരുടെയാണോ ഡൌൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.
  • Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കുന്നതാണ്.

0 comments: