2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 കേന്ദ്ര അനുമതി ലഭിച്ചാൽ സ്‌കൂൾ തുറക്കാൻ തയ്യാറാണെന്ന്‌ വിദ്യാഭ്യാസമന്ത്രി

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.  കേന്ദ്ര സർക്കാരിന്റെയും കോവിഡ്‌ വിധഗ്ധ സമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

സാമ്പത്തിക സംവരണ മാനദണ്ഡം: പ്ലസ് വൺ പ്രവേശനം വൈകുന്നു

സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ കുരുങ്ങി ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം വൈകുന്നു. നിയമ പ്രശ്നമുണ്ടാകുമെന്നതിനാൽ വിദ്യാഭ്യാസവകുപ്പ് തീരുമാനം മുഖ്യമന്ത്രിക്കു വിട്ടിട്ടു ദിവസങ്ങളായെങ്കിലും ഇതുവരെ തീരുമാനം മുഖ്യമന്ത്രിക്കു വിട്ടിട്ടു ദിവസങ്ങളായെങ്കിലും ഇതുവരെ തീരുമാനമായില്ല. എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്നാഴ്ച കഴിഞ്ഞിട്ടും പ്ലസ് വൺ പ്രവേശനം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. ഏകജാലക പ്രവേശനം പൂർത്തിയാക്കി സെപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നീട്ടി വയ്ക്കാനാണു സാധ്യത

സിബിഎസ്ഇ 10 മലയാളം മാർക്ക് കുറഞ്ഞതു മൂല്യനിർണയ മാനദണ്ഡങ്ങളിലെ പിഴവു മൂലം

സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ മൂല്യനിർണയ മാനദണ്ഡങ്ങളിലെ പിഴവാണു മലയാളത്തിന്റെ മാർക്ക് കുറയ്ക്കാൻ കാരണമെന്ന് ആക്ഷേപമുയർന്നു. മറ്റു വിഷയങ്ങളുടെ ശരാശരി കണക്കാക്കിയാണു സ്കൂളുകൾ മലയാളത്തിനു മാർക്കു നൽകിയത്.ഇതു മൊത്തം ഫലത്തെയും ഗ്രേഡിനെയും ബാധിച്ചുവെന്നാണു വിദ്യാർഥികളുടെ ആക്ഷേപം.

ജെ.ഇ.ഇ മെയിൻ 2021 സെക്ഷൻ 4; ആപ്ലി​േക്കഷൻ വിൻഡോ വീണ്ടും തുറന്നു, ഇന്നുമുതൽ അപേക്ഷിക്കാം

നാഷനൽ ടെസ്റ്റിങ്​ ഏജൻസി (എൻ.ടി.എ) നടത്തുന്ന ജെ.ഇ.ഇ മെയിൻ നാലാം സെക്ഷനു തിങ്കൾ  മുതൽ അപേക്ഷിക്കാം. പുതുതായി രജിസ്റ്റർ ​െചയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ jeemain.nta.nic.in വെബ്​സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.ആഗസ്റ്റ്​ 11വരെയാണ്​ അപേക്ഷിക്കാൻ അവസരം. നേരത്തേ രജിസ്റ്റർ ചെയ്​ത വിദ്യാർഥികൾക്ക്​ ഈ സമയത്തുതന്നെ അപേക്ഷയിൽ തിരുത്ത്​ ഉണ്ടെങ്കിൽ വരുത്തുകയും ചെയ്യാം.

തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ (വന്‍കിട/ചെറുകിട ഫാക്ടറികള്‍, പൊതുമേഖലസ്ഥാപനങ്ങള്‍, പ്ലാന്റേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ മുതലായവ) തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.labourwelfarefund.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മറ്റുവിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2242630, 9497678044, 9496330682

ഗേറ്റ്‌ 2022 ഓൺലൈൻ അപേക്ഷ 30 മുതൽ

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്‌ (ഗേറ്റ്–-2022) അടുത്ത   ഫെബ്രുവരി 5, 6, 12, 13 തീയതികളിൽ നടക്കും. പകൽ 9 മുതൽ 12 വരെയും 2.30 മുതൽ 5.30 വരെയുമാണ്‌ പരീക്ഷ. ആഗസ്ത്‌ 30 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി സെപ്തംബർ 24.വിവരങ്ങൾക്ക്‌: https://gate.iitkgp. ac.in

വ്യാവസായിക അഭിരുചിയും മികവും വിലയിരുത്താം; എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ഐപാറ്റ്

എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ അഭിരുചിയും മികവും അളക്കാനും വ്യാവസായിക നൈപുണി മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന ഇന്‍ഡസ്ട്രിയല്‍ പ്രൊഫിഷ്യന്‍സി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ എന്‍ജിനിയേഴ്‌സിന് (ഐപാറ്റ്) അപേക്ഷിക്കാം.യോഗ്യതയ്ക്ക് മൊത്തം 30 ശതമാനം മാര്‍ക്ക് നേടണം. സെക്ഷണല്‍ കട്ട് ഓഫ് ഇല്ല. ഐപാറ്റ് സ്‌കോറിന് മൂന്ന് വര്‍ഷത്തെ സാധുതയുണ്ട്. എത്രതവണ വേണമെങ്കിലും ഒരാള്‍ക്ക് ഐപാറ്റ് അഭിമുഖീകരിക്കാം. അപേക്ഷ അപേക്ഷ www.ipate.in വഴി നല്‍കാം. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, കൊല്ലം,കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍. പരീക്ഷ, സെപ്റ്റംബറില്‍ നടത്തിയേക്കും..

ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദകോഴ്സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.org എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കോവിഡ്: പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യം

വർഷ / 5 വർഷ എൽഎൽബി, എൽഎൽഎം, എംബിഎ പ്രവേശന പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളിൽ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലുള്ളവരോ ആയ വിദ്യാർഥികൾക്കു പ്രത്യേക സൗകര്യം സജ്ജമാക്കും.  www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ ‘സിഇഇ കോവിഡ് ഹെൽപ് ഡെസ്ക്’ എന്ന ലിങ്കിലൂടെ വിവരങ്ങൾസമർപ്പിക്കണം. പരീക്ഷയ്ക്കു മുൻപ് ഈ അവസ്ഥയ്ക്കു മാറ്റം വന്നാലും വിവരം മേൽപ്പറഞ്ഞ ലിങ്കിലൂടെ അറിയിക്കണം

സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചു 

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ   സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്കും ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും 9 മുതൽ www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സെക്രട്ടേറിയൽ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ രജിസ്‌ട്രേഷൻ ഫീസ് ആയ 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ട് നാല് മണിക്കുള്ളിൽ സമർപ്പിക്കണം.

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിച്ചു 

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്‌ട്രേഷൻ ഫീസ് 25 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ ആഗസ്റ്റ് 31ന് വൈകിട്ട് നാലിനകം സർപ്പിക്കണം. എസ്.എസ്.എൽ.സിയാണ് രണ്ട് കോഴ്‌സുകളുടെയും അടിസ്ഥാന യോഗ്യത.കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in  എന്നിവയിൽ  ‘Institutions & Courses’  എന്ന ലിങ്കിൽ ലഭ്യമാണ്.

റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നല്‍കണം: ഹര്‍ജിയില്‍  കഴമ്പില്ലെന്ന് സുപ്രീംകോടതി

റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നല്‍കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സംസ്ഥാനങ്ങളിലെ പത്ത് ‌, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫീസ് മടക്കി നല്‍കണമെന്ന ഹര്‍ജിയില്‍ കഴമ്പില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകള്‍ക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു.

ബിരുദം: പ്രവേശന നടപടികള്‍ തുടങ്ങി

സംസ്ഥാനത്ത്​ പ്ലസ്​ ടു പരീക്ഷ ഫലം പ്രസിദ്ധീകരി​ച്ചതോടെ ബിരുദ കോഴ്​സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്​ സര്‍വകലാശാലകള്‍ വിജ്​ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്​സ്​ ആന്‍ഡ്​​ സയന്‍സ്​ കോളജുകളിലേക്ക്​ ബന്ധപ്പെട്ട സര്‍വകലാശാലകളാണ്​ അലോട്ട്​മെന്‍റ്​ നടത്തുന്നത്​.

വീട്ടമ്മമാര്‍ക്കും പഠിക്കാം ഓണ്‍ലൈന്‍ ക്ലാസുമായി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​

പാരാമെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് 21 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്​റ്റിറ്റ്യൂട്ടി​ന്‍െറ (എ.ഐ.എം.ഐ) ​ 2021--23 വര്‍ഷത്തിലേക്കുള്ള BSS അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് രജിസ്​ട്രേഷന്‍ തുടരുന്നു. 35 വയസ്സ് വരെയുള്ള വീട്ടമ്മമാര്‍ക്കും ഇപ്പോള്‍ വീട്ടില്‍നിന്ന് ഒഴിവ് സമയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പഠിക്കാം.  അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ http://allindiamedicalinstitute.in/apply-online ( for Instagram Link in bio @allindiamedicalinstitute ) ലിങ്ക് ഉപയോഗിച്ച്‌ രജിസ്​റ്റര്‍ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും +91 94473 34950, +91 85890 58001 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

കേരള മീഡിയ അക്കാദമി: പി.ജി.ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് 2021 ആഗസ്റ്റ് 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും

ICAI | ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി: ആഗസ്റ്റ് 16 വരെ അവസരം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) 2021 ഡിസംബര്‍ സെഷനില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ICAI CA ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്‌, 2021 ഡിസംബര്‍ സെഷനില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://icaiexam.icai.org/ സന്ദര്‍ശിക്കുക



മികച്ച വരുമാനമുള്ള കരിയര്‍ നേടാന്‍ സ്മാര്‍ട്ട് ഫോണ്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍

അതിനൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പഠിപ്പിക്കുന്നു എന്നതാണ് സമാനമേഖലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഡിയറ്റിനെ വ്യത്യസ്തമാക്കുന്നത്. നിലവില്‍ മൊബൈല്‍ ടെക്നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്ന കോഴ്സുകളും ഡിയറ്റിന്‍റെ മാത്രം പ്രത്യേകതയാണ്.പണ്ട് പഠിച്ച കോഴ്സുകള്‍കൊണ്ടൊന്നും ഇന്നത്തെ സ്മാര്‍ട്ടുഫോണുകള്‍ നന്നാക്കിയെടുക്കാന്‍ കഴിയില്ല എന്നത് സത്യമാണ്. നിലവിലുള്ള മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാര്‍ അതുകൊണ്ടുതന്നെ അപ്ഡേറ്റ് ആകേണ്ടതും അത്യാവശ്യമാണ്. ഇത്തരം ടെക്നീഷ്യന്മാര്‍ക്കായുള്ള ആഴ്ചകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന കോഴ്സുകളും ഡിയറ്റിന്‍റെ പ്രത്യേകതയാണ്. ഹാര്‍ഡ്‍വെയര്‍, സോഫ്ട് വെയര്‍ എന്നിവയില്‍ പ്രത്യേകം പരിശീലനവും ഇവിടെ നല്‍കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Phone‍: 8960886633, 7012662939

Mail: learn@diatedu.com

website: www.diatedu.com

whatsapp Link: https://wa.me/918960886633



ഐ.എച്ച്‌.ആര്‍.ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് കാലാവധി ദീര്‍ഘിപ്പിച്ചു

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469 2678983) എഞ്ചിനീയറിംഗ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.ടി.ഇ പുതുതായി അനുവദിച്ച കമ്ബ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്ന കോഴ്സിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഈ മാസം 13 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളേജില്‍ 24 ന് വൈകുന്നേരം അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കോളേജിന്റെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. 

വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളജില്‍ ഈ മാസം തുടങ്ങുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറു മാസം), ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ആറു മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ആറു മാസം), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഈ മാസം 18 വരെയാണ്. എസ്.സി/എസ്ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറവും വിശദ വിവരവും caskonni.ihrd.ac.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍നമ്പര്‍ : 0468 2382280, 8547005074, 9645127298.

0 comments: