2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഓഗസ്റ്റ് മാസം എല്ലാ വിദ്യാർത്ഥികൾക്കും ഭക്ഷ്യ കിറ്റ് ,8 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കും,വിതരണ രീതിയും ,സാധനങ്ങളുടെ ലിസ്റ്റും അറിയുകതിരുവനന്തപുരം : സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും സ്കൂൾ തുറക്കുന്നത് വരെയുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു . ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 5 മാസത്തേക്കുള്ള ഭക്ഷ്യ ഭദ്രത അലവൻസ് വിതരണം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഓണത്തിന് മുൻപ് വിതരണം തുടങ്ങും .

പ്രീ പ്രൈമറി മുതൽ  എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക . അതേപോലെ  സംസ്ഥാനത്തെ 43 സ്പെഷ്യൽ സ്കൂളികളിലെ   കാഴ്ച , കേൾവി  പരിമിതികൾ  ഉള്ള  വിദ്യാർഥികൾക്കും ഈ  പ്രയോജനം ലഭിക്കും  . ഭക്ഷ്യ ധാന്യവും ഏഴ് ഇനം ഭക്ഷ്യ സാധനങ്ങളും ഉൾപ്പെടുന്നതാണ് ഭക്ഷ്യ കിറ്റ് . പ്രീ പ്രൈമറി , പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്ക് യഥാക്രമം 2 കിലോ , 5 കിലോ ധാന്യത്തോടൊപ്പം 497 രൂപക്കുള്ള ഭക്ഷ്യ സാധനങ്ങളും അതേപോലെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 10 കിലോ ഭക്ഷ്യ ധാന്യത്തോടൊപ്പം 782.25 രൂപക്കുള്ള ഭക്ഷ്യ സാധനങ്ങളും ഉൾപ്പെടുന്നതാണ് ഭക്ഷ്യ കിറ്റ് . പ്രീ പ്രൈമറി വിഭാഗക്കാരുടെ  കിറ്റിൽ ചെറുപയർ 500 ഗ്രാം  , തുവരപ്പരിപ്പ് 500 ഗ്രാം  , ഉഴുന്ന് 500 ഗ്രാം , റവ 1 കിലോഗ്രാം , റാഗിപ്പൊടി 1കിലോഗ്രാം , 1 ലിറ്റർ വെളിച്ചെണ്ണ , 100 ഗ്രാം കടല / കപ്പലണ്ടി മിട്ടായി എന്നിവയും  അപ്പർ   പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ    ചെറുപയർ 1 കിലോ  , തുവരപ്പരിപ്പ് 500 ഗ്രാം  , ഉഴുന്ന് 1 കിലോഗ്രാം , റവ 1 കിലോഗ്രാം , റാഗിപ്പൊടി 1കിലോഗ്രാം , 2 ലിറ്റർ വെളിച്ചെണ്ണ , 100 ഗ്രാം കടല / കപ്പലണ്ടി മിട്ടായി എന്നിവയും ഉൾപ്പെടുന്നതാണ് ഭക്ഷ്യ കിറ്റ് . സപ്പ്ളൈകോ വഴിയാണ് ഭക്ഷ്യ കിറ്റുകൾ  സ്കൂളുകളിൽ എത്തിക്കുക. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചു കൊണ്ട്  മദർ പി  ടി എ , സ്കൂൾ പി ടി എ ,  ഉച്ചഭക്ഷണ കമ്മിറ്റി , ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ ഓണത്തിന് മുൻപായി ഭക്ഷ്യ അലവൻസ് വിതരണം ആരംഭിക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട് .

0 comments: