2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ഇ ബുൾ ജെറ്റ് വിവാദ വാഹനത്തിന്റെ രെജിസ്ട്രേഷൻ റദ്ദാക്കി , കലാപാഹ്വാനത്തിനു കേസ് ,കണ്ണൂർ : മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 51(A) പ്രകാരം 'നെപ്പോളിയൻ ' എന്ന്  പേരിട്ട ഇ ബുൾ ജെറ്റ് വ്ലോഗ്ഗെർമാരുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ റദ്ദാക്കി .എന്നുള്ള ഒരു സൂചന ആണ് ലഭിച്ചിരിക്കുന്നത്  ഇവരുടെ അനുയായികളായ 13 പേർക്കെതിരെ അപകടമായ രീതിയിൽ വാഹനം ഓടിച്ചതിന്നും റോഡ് നിയമങ്ങൾ പാലിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസെടുത്തു . കൂടാതെ ഇ  ബുൾ ജെറ്റ് മുഴുവൻ വിഡിയോകളും പരിശോധിക്കാൻ സൈബർ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ . ഇളങ്കോ പറഞ്ഞു . കൊല്ലത്തും ആലപ്പുഴയിലും സമൂഹ മാധ്യമങ്ങൾ വഴി  നടത്തിയ കലാപാഹ്വാനത്തിനും രണ്ടു പേർക്കെതിരെ കേസെടുത്തു .

നിയമലംഘനങ്ങൾ കണ്ടെത്തുന്ന ദൃശ്യങ്ങൾ മരവിപ്പിക്കാൻ യൂട്യൂബിനോട്‌ ആവശ്യപെടും.ഇവരുടെ ചാനലിൽ അപ്‌ലോഡ്‌ ചെയ്ത മുഴുവൻ വീഡിയോകളും പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ്‌ ചെയ്യാതിരിക്കാൻ യൂട്യൂബിനു ഫ്രീസിംഗ്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌.അത്പോലെ ഈ ചാനലിൽ മോശം കമന്റിടുന്നവർക്കെതിരേയും നിയമനടപടികൾ വരും.ഇതിൽ കുട്ടികൾ ഉൾപ്പെടുന്നുണ്ടെങ്കിൽ ജുവനൈൽ  ആക്ട്‌ പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.പോലീസിന്റെയോ മോട്ടോർ വാഹനവകുപ്പിന്റെയോ നടപടികൾക്കെതിരേ അഭിപ്രായം പറയാൻ ഏതൊരു പൗരനും അവകാശമുണ്ടെന്നിരിക്കെ തെറ്റായ നടപടികൾ അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുങ്കിൽ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം.പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ ഒട്ടും ശരിയല്ല

കലക്ടറ്ററേറ്റ് ആർ ടി ഒ ഓഫീസിൽ ഉണ്ടാക്കിയ സംഘർഷത്തിന്റെ പേരിൽ ചുമത്തിയ ഏഴായിരം രൂപ  പിഴ അടക്കാമെന്നു ഇ ബുൾ ജെറ്റ് സഹോദരങ്ങൾ സമ്മതിച്ചു . 

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹനവകുപ്പിന്റെ പരിധിയിലാണ് വരുന്നത്‌.പിഴ സംബന്ധിച്ച്‌ ഇ ബുൾജെറ്റ്‌ സഹോദരങ്ങൾ ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ മുൻപിൽ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല .

നികുതി അടച്ചില്ലെന്നതടക്കം ഒൻപത്‌ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇ-സഹോദരങ്ങളുടെ വാഹനം മോട്ടോർ വാഹനവകുപ്പ്‌ കസ്റ്റഡിയിലെടുത്തിരുന്നു .തുടർന്ന് ഇന്നലെ കണ്ണൂർ  ആർ.ടി.ഒ  ഓഫീസിലെത്തിയ ഇവർ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തപ്പോൾ അത്‌ ഉന്തും തള്ളിലും കലാശിക്കുകയും ചെയ്യുകയായിരുന്നു.

0 comments: