സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/എഞ്ചിനിയറിങ് /പ്യുവർ സയൻസ് /അഗ്രികൾച്ചർ /സോഷ്യൽ സയൻസ് /നിയമം /മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി /Phd കോഴ്‌സുകൾ മാത്രം )നടത്തുന്നതിന്പിന്നാക്ക വികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്റ്റംബർ 20.
അപേക്ഷകർക്കുള്ള നിർദേശങ്ങൾ
- അപേക്ഷകർ കേരളീയരായിരിക്കണം
- അപേക്ഷകർ കേരള സംസ്ഥാന ഒ .ബി.സി സമുദായത്തിൽ പ്പെട്ടവരായിരിക്കണം
- ഓവർസീസ് സ്കോളർഷിപിന് ഇ ഗ്രാന്റ് 3 .0 പോർട്ടൽ വഴി ഓൺലൈൻ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.ഇതിന്റെ പ്രിന്റ് ,അനുബന്ധ രേഖകൾ പിന്നോക്ക വികസന വിഭാഗത്തിൽ സമർപ്പിക്കേണ്ടതില്ല .
- കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരി60 % മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയിരിക്കണം .ബിരുദം നേടിയ വിഷയത്തിലോ അതുമായി ബന്ധപ്പെട്ട മേഖലയിലോ ഉപരിപഠനം നടത്തുന്നവരെയാണ് സ്കോളർഷിപിന് പരിഗനിക്കുന്നത്ക്കണം .
- ബിരുദം/ ബിരുദാനന്തര ബിരുദം പൂർത്തീകരിച്ചതിന്റെ കണ്സോളിഡേറ്റഡ് മാർക്കു ലിസ്റ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം .പ്രസ്തുത മാർക് ലിസ്റ്റിൽ ശതമാനം രേഖപെടുത്തിട്ടില്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ശതമാനം രേഖപ്പെടുത്തിയ മാർക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ് .
- അപേക്ഷകരുടെ പ്രായം പരമാവധി 1 .08 .2020 അടിസ്ഥാനമാക്കി പ്രായം 40 വയസ്സിൽ കൂടരുത് .
- ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഇ -ഡിസ്ട്രിക് പോർട്ടൽ വഴി ലഭിച്ച ജാതി ,വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ് .
- ഒരേ രക്ഷകർത്തക്കാരുടെ ഒരു കുട്ടിക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളു .
- മുൻവർഷങ്ങളിൽ അപേക്ഷകർ ഉൾപ്പെട്ട റേഷൻ കാർഡിൽ ഉൾപ്പെട്ട സഹോദരങ്ങൾക്കോ ആർക്കെങ്കിലും ഈ സ്കോളർഷിപ് ലഭിച്ചട്ടുണ്ടെങ്കിൽ അവർക്കു ഈ സ്കോളർഷിപ്പിന് അർഹതയില്ല .
- അപേക്ഷകർ സ്വന്തം ഉത്തരവാദിത്തത്തിൽ യൂണിവേഴ്സിറ്റികളിൽ പ്രേവേശനം നേടേണ്ടതാണ് .
- ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ 600 റാങ്കിൽ പെട്ട യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അർഹതയുള്ളൂ .യൂണിവേഴ്സിറ്റിയുടെ ലിസ്റ്റ് .www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് .
- ആദ്യത്തെ 200 റാങ്കിൽ പെട്ട യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്ക് പഠന / ജീവിത ചെലവിനായി 20 ലക്ഷം രൂപയും 201 മുതൽ 600 വരെയുള്ള റാങ്കിങ്ങിൽ പെട്ട യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്ക് 10 ലക്ഷം രൂപയും സ്കോളർഷിപ്പായി ലഭിക്കും
- സ്കോളർഷിപ് ലഭിച്ചശേഷം പഠനകേന്ദ്രം മാറ്റാൻ സാധിക്കില്ല
- സ്കോളർഷിപ്പിനായി തെരെഞ്ഞെടുക്കുന്നവർ അത് അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നതുമുതൽ ഒരു വർഷത്തിനുള്ളിൽ പ്രസ്തുത സ്ഥാപനത്തിൽ അഡ്മിഷൻ നേടിയിരിക്കണം .അല്ലെങ്കിൽ സ്കോളർഷിപ്പ് ക്യാൻസൽ ആകും.
- തെരെഞ്ഞെടുത്ത അപേക്ഷകർ പദ്ധതിയുമായി ബന്ധപ്പെട്ട നിയമാനുസൃത സമയത്തിനുള്ളിൽ കോഴ്സ് പൂർത്തിയായിരിക്കണം .അല്ലാത്തപക്ഷം സ്കോളർഷിപ് തുക തിരിക തരണമെന്ന കരാറിൽ ഏർപ്പെട്ടിരിക്കണം .
- കോഴ്‌സുമായി ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളിൽ നിന്നോ സ്കോളര്ഷിപ്പോ ധനസഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത വിശദംശങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .ഇത്തരം ധന സഹായം ലഭിക്കുന്നവർക്ക് വകുപ്പ് നടത്തുന്ന വിശദമായ പരിശോധനയിൽ അർഹരാണെന്നു തെളിഞ്ഞാൽ അർഹമായ തുക മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു .
- കോഴ്സ് ഫീ ,മൈന്റെൻസ് ഫീ എന്നിവ ലഭ്യമാകുന്നെങ്കിൽ സർക്കാരിനു തിരിച്ചേൽപ്പിക്കേണ്ടതാണ് .
- അപേക്ഷിക്കുന്ന എല്ലാവര്ക്കും സ്കോളർഷിപ്പ് ലഭിക്കണമെന്നില്ല .ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനമുള്ളവർക്ക് മുൻഗണന നൽകി പിന്നോക്ക വികസന വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അർഹരായവരെ തെരെഞ്ഞെടുക്കുന്നതാണ് .
- ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ എണ്ണം അധികരിക്കുന്നെങ്കിൽ ബിരുദാന്തരബിരുദം നേടിയതും വിദേശത്തു ബിരുദാന്തരബിരുദം നേടാൻ അപേക്ഷിച്ചിട്ടുള്ളവരുടെ അപേക്ഷ നിരസിക്കുന്നതിന് സമിതിക്കു അധികാരം ഉണ്ടായിരിക്കുന്നതാണ് .
- ഗുണഭോക്തതെരെഞ്ഞെടുപ്പു സംബന്ധിച്ചുള്ള അന്തിമ തീരുമാനം സമിതിയുടേതാണ് .
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗരേഖ
അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്ന സ്കാൻ ചെയ്ത കോപ്പികൾ സമർപ്പിക്കേണ്ടതാണ് .
- വരുമാന സർട്ടിഫിക്കറ്റ്
- അപേക്ഷകന്റെ ബാങ്ക് ബുക്ക് പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- പാസ്പോർട്ട് സൈസ് കോപ്പി
- ബിരുദത്തിനു ലഭിച്ച മാർക്കിന്റെ ശതമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കണ്സോളിഡേറ്റഡ് മാർക്കു ലിസ്റ്റ്
- STEP 1.
ONE TIME REGISTRATION ചെയ്തു USER ID , പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയുക
- STEP 2
പ്രൊഫൈൽ മുഴുവനായും പൂരിപ്പിക്കുക
- STEP 3
അഡ്രെസ്സ് നല്കുമ്പോൾ കത്തിടപാടുകൾ നടത്തേണ്ട അഡ്രെസ്സ് നൽകുക.വിദേശത്തെ അഡ്രെസ്സ് നൽകരുത്.
- STEP 4
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേരളത്തിലെയായിരിക്കണം
- STEP 4
Ongoing student എന്ന opt ചെയ്തു institution location എന്നത് outside India എന്ന് തെരെഞ്ഞെടുത്തു തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിയ്ക്കുക .
- STEP 5
Add qualifications എന്ന ഓപ്ഷനിൽ എസ് .എസ് .എൽ .സി .മുതലുള്ള വിദ്യഭ്യാസ യോഗ്യതകൾ ചേർക്കുക .
- STEP 6
qualifications ചേർത്തതിനുശേഷം apply scolarship-post metric ചേർക്കുക
- STEP 7
ബാക്കിയുള്ള പേജുകൾ പൂർണമായും പൂരിപ്പിക്കുക
- STEP 8
E-District portal വഴി ലഭിച്ച certificates കളുടെ നമ്പർ ,സെക്യൂരിറ്റി കോഡ് എന്നിവ ചേർത്ത് ചെയ്യുക
- STEP 9
preview ഉപയോഗിച്ച് അപേക്ഷഉറപ്പുവരുത്തുക
- STEP 10
ഡൗൺലോഡ്ചെയ്തു പ്രിന്റ് എടുത്തു വിദ്യർത്ഥിയുടെയും രക്ഷാകർത്താവിന്റെയും ഒപ്പു സഹിതം അപ്‌ലോഡ് ചെയ്യുക .
- STEP 11
submit ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കുക
N.B.അപേക്ഷയുടെ പ്രിന്റ് വകുപ്പ് മേധാവിക്ക് അയക്കേണ്ടതില്ല .
ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ egrants3.0.helpline 2@gmail.comവഴി പരിഹരിക്കാം
To Get Latest Scholarship Updates And More Details Please Contact Me On WhatsApp 9605489467.
0 comments: