2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം

കേരളത്തിലെ സർക്കാർ / എഡ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് സെപ്റ്റംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല.അപേക്ഷ ഓൺലൈനായി മാത്രം.www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher SecondaryAdmission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തി, CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷ. ഓപ്ഷൻ നൽകൽ, ഫീസ് അടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ.

പ്ലസ് വൺ മാതൃകാ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു 

ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്തു വിദ്യാർഥികൾ ചോദ്യക്കടലാസ് www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം. പരീക്ഷയ്ക്കു ശേഷം അധ്യാപകരുമായി ഓൺലൈൻ വഴി സംസാരിച്ചു സംശയങ്ങൾ തീർക്കാം.

കേന്ദ്രസർവകലാശാല പൊതുപരീക്ഷയ്ക്ക്‌ 13 കേന്ദ്രം

കേന്ദ്ര സർവകലാശാല പ്രവേശനപരീക്ഷക്ക്‌ സംസ്ഥാനത്ത്‌ 13 കേന്ദ്രങ്ങൾ.  സർവകലാശാല സ്ഥിതിചെയ്യുന്ന കാസർകോട്ടും വയനാട്‌, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളില്ല.   രാജ്യത്തെ പന്ത്രണ്ട്‌ സർവകലാശാലകളിലേക്കുള്ള ഇന്റഗ്രേറ്റഡ്‌  ബിരുദം, ബിരുദാനന്തരബിരുദം, എംഫിൽ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ (കുസാറ്റ്‌) സെപ്‌തംബർ 15, 16, 23, 24 തീയതികളിലാണ്‌. തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം,  അങ്കമാലി, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌,  കണ്ണൂർ  എന്നിങ്ങനെയാണ്‌ കേന്ദ്രങ്ങൾ. കഴിഞ്ഞ വർഷം കാസർകോട്‌ രണ്ടും വയനാട്‌ ഒരു കേന്ദ്രവുമുണ്ടായിരുന്നു.

പ്ലസ്​ വൺ പരീക്ഷയും അലോട്ട്​മെൻറും ഒരേ ദിവസം; പ്രതിസന്ധിയിലായി പ്രിൻസിപ്പൽമാർ 

പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ക്കു​ന്ന തീ​യ​തി​യി​ൽ​ത​ന്നെ ഇ ​വ​ർ​ഷ​ത്തെ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൻറ ഒ​ന്നാം അ​ലോ​ട്ട്​​മെൻറ്​ നി​ശ്ച​യി​​ച്ച​തി​നെ​തി​രെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​ർ രം​ഗ​ത്ത്.സെ​പ്​​റ്റം​ബ​ർ 13ന്​ ​പ​രീ​ക്ഷ ന​ട​ക്കു​ന്ന ദി​വ​സം ത​ന്നെ ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ പ​രീ​ക്ഷ ന​ട​ത്തി​​പ്പി​നെ​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​മെന്ന് കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​സ്​ അ​സോ​സി​യേ​ഷൻ .

ഫാഷന്‍ ഡിസൈനിങ് കോഴ്സ് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോമും പ്രോസ്പെക്ടസും ആഗസ്റ്റ് ഒന്‍പത് മുതല്‍ www.sitttrkerala.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ആഗസ്റ്റ് 31ന് വൈകീട്ട് നാല് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


0 comments: