2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ ,പരീക്ഷ രീതി ,മാർക്ക് ,ചോദ്യപേപ്പർ രീതി ,ഉത്തരപേപ്പർ രീതി ,എല്ലാം അറിയുക
2021 സെപ്റ്റംബർ 6 തിയ്യതി മുതൽ പ്ലസ് വൺ പൊതു പരീക്ഷ ആരംഭിക്കുകയാണ് ,ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ മോഡൽ പരീക്ഷ ഓൺലൈൻ ആയിട്ട് നടക്കും ,പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ,അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചുവടെ നൽകുന്നു 

English, Malayalam, Hindi, Business Studies, Economics എന്നീ വിഷയങ്ങൾക്ക് 80 മാർക്കിനാണ് പരീക്ഷ,160 മാർക്കിൻ്റെ ചോദ്യങ്ങൾ കാണും. അതിൽ 120 മാർക്കിനോളം ഫോക്കസ് ഏരിയാ പാഠങ്ങളിൽ നിന്നായിരിക്കും. കൂൾ ഓഫ് ടൈം 20 മിനിട്ട്, എഴുതാൻ രണ്ടര മണിക്കൂർ.

Physics, Chemistry, Biology, Mathematics, Computer Science, Computer Application, Accountancy എന്നീ വിഷയങ്ങൾക്ക് 60 മാർക്കിനാണ് പരീക്ഷ,120 മാർക്കിൻ്റെ ചോദ്യങ്ങൾ ഉണ്ടാകും.90 മാർക്കിനോളം ഫോക്കസ് ഏരിയായിൽ നിന്നായിരിക്കും. കൂൾ ഓഫ് ടൈം: 20 മിനിട്ട്, എഴുതാൻ 2 മണിക്കൂർ.ബയോളജിക്ക് മാത്രം ബോട്ടണി എഴുതി കഴിഞ്ഞ് സുവോളജി എഴുതുന്നതിന് മുമ്പ്  5 മിനിട്ട് preparatory time അനുവദിക്കും.

 • കൂൾ ഒഫ് ടൈമായ 20 മിനിട്ട് ചോദ്യങ്ങൾ നല്ല രീതിയിൽ വായിച്ച് മനസിലാക്കാനും ഉത്തരം എഴുതാനുള്ള Planing നുമായി ഉപയോഗപ്പെടുത്തുക.
 • മാർച്ചിലെ പ്ലസ് ടു പരീക്ഷയിൽ നിന്ന് വ്യത്യാസമുള്ള പ്രധാന കാര്യം ഇരട്ടി ചോദ്യങ്ങൾ ഉണ്ടെങ്കിലും അതാത് വിഷയത്തിൻ്റെ പരമാവധി മാർക്കിനുള്ള ഉത്തരങ്ങളേ പരിഗണിക്കൂ.

ഉദാ: ഇംഗ്ലീഷിന് 1 മാർക്കിൻ്റെ 10 ചോദ്യങ്ങളിൽ നിന്നും ഇഷ്ടമുള്ള 5 എണ്ണം എഴുതാൻ പറഞ്ഞാൽ നമുക്ക് വേണമെങ്കിൽ 10 ഉം എഴുതാം, പക്ഷേ 10 ഉം ശരിയായാലും 5 മാർക്കേ പരമാവധി നൽകൂ.മാർച്ചിൽ 10 മാർക്കും നൽകുമായിരുന്നു.

മാർക്ക ടിസ്ഥാനത്തിൽ ചോദ്യം സെലക്ട് ചെയ്ത് എഴുതാൻ പറയും. ഉദാ: 4 മാർക്കിൻ്റെ 8 ചോദ്യങ്ങളിൽ നിന്നും  എണ്ണം 4 എണ്ണംഎഴുതുക, 6 മാർക്കിൻ്റെ 8 ൽ 4 എണ്ണം, 8 മാർക്കിൻ്റെ 6ൽ 3 എണ്ണം എഴുതുക ഇങ്ങനെയായിരിക്കും ചോദ്യങ്ങളുടെ രീതി. 

 • 1 മാർക്കിൻ്റെ ചോദ്യങ്ങൾ അറിയാവുന്നതെല്ലാം എഴുതണം.കാരണം ഏതെങ്കിലും തെറ്റി പോയാലും ശരിയായത് പരിഗണിക്കും.5 എണ്ണം മാത്രം എഴുതിയാൽ ഒരെണ്ണം തെറ്റി പോയാൽ 4 മാർക്കേ കിട്ടൂ. അങ്ങനെയായാൽ 1 മാർക്കിന് ഫുൾ സ്കോർ നഷ്ടപ്പെടാം. കൂടുതൽ എഴുതിയാൽ ശരിയായിട്ടുള്ള 5 എണ്ണം പരിഗണിച്ച് 5 മാർക്ക് തരും.
 • വലിയ മാർക്കിനുള്ള ചോദ്യങ്ങൾ സെലക്ഷനിൽ കൂടുതൽ എഴുതാം, പക്ഷേ സമയം കൂടി നോക്കണം.ആവശ്യത്തിനുള്ള മാർക്കിന് എഴുതിയതിന് ശേഷം സമയം ഉണ്ടെങ്കിലേ വലിയ മാർക്കിനുള്ള അധികം ചോദ്യങ്ങൾ എഴുതാൻ ശ്രമിക്കാവൂ.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഓരോ പാർട്ടിലും (1, 2, 3, 4, 6, 8 മാർക്ക്) എത്ര ഉത്തരങ്ങൾ എഴുതിയാലും ആ പാർട്ടിലെ പരമാവധി മാർക്കിനുള്ള മികച്ച ഉത്തരങ്ങൾ മാത്രമേ കണക്കിലെടുക്കൂ.മാർച്ചിലെ പരീക്ഷയിൽ ഏത് എഴുതിയാലും എത്ര എഴുതിയാലും അതെല്ലാം Total Marks ന്കണക്കാക്കുമായിരുന്നു. അന്ന് അനേകം വിദ്യാർത്ഥികൾക്ക് 80 മാർക്കിൻ്റെ പരീക്ഷയ്ക്ക് കൂട്ടി വരുമ്പോൾ 130 മാർക്ക് വരെ ലഭിച്ചിരുന്നു. എങ്കിലും 80 ൽ കൂടുതൽ കൊടുക്കില്ലായിരുന്നു. ഇപ്പോൾ അങ്ങനെ വരില്ല.അതായത് 80,60 മാർക്കിൽ കൂടുതൽ ഉള്ള ഉത്തരങ്ങൾ പരിഗണിക്കില്ല. എഴുതിയാലും better answer മാത്രമേ എടുക്കൂ

 • വലിയ മാർക്കിനുള്ള കൂടുതൽ ചോദ്യങ്ങൾ എഴുതി സമയം നഷ്ടപ്പെടുത്താതിരിക്കാൻ നോക്കുക.ആ സമയം കൊണ്ട് എഴുതിയ ഉത്തരം ഭംഗിയാക്കാൻ ശ്രമിക്കുക
 • മെയിൻ Answer Sheet 8 പേജാണ്.ഇതിൽ 2 പേജ് printed ആണ്. 6 പേജ് എഴുതാൻ ഉപയോഗിക്കാം. വരയിട്ട് മാർജിൻ ലൈൻ ഒക്കെ ഇട്ട് സർക്കാർ എംബ്ലം ഉള്ള പേപ്പറാണ്.

ആവശ്യമെങ്കിൽ Additional Sheet തരും. ഓരോ അഡിഷണൽ ഷീറ്റും 4 പേജാണ്. അതിനെ 1 ഷീറ്റായേ കണക്കാക്കാവൂ.ഓരോ അഡിഷണൽ ഷീറ്റ് വാങ്ങുമ്പോഴും മുകളിൽ ഇടത് വശത്ത് അതിൻ്റെ സീരിയൽ നമ്പർ 1, 2, 3 ക്രമത്തിൽ ഇട്ട് പോകണം.കാരണം അവസാനം Total additional sheets used ൻ്റെ കണക്ക് മെയിൻ ഷീറ്റിൽ മുകളിൽ വലതു ഭാഗത്ത് എഴുതണം. അപ്പോൾ സിരിയൽ നമ്പർ നോക്കി എത്രയാണോ അത്രയും എണ്ണം എഴുതുക.(ഷീറ്റുകളുടെ എണ്ണമാണ്, പേജല്ല)

 • Additional sheet വാങ്ങിയാലും ഇല്ലെങ്കിലും നൂൽ വച്ച് കെട്ടണം.
 • മെയിൻ ഷീറ്റിൽ 'Name of Examination'എന്ന സ്ഥലത്ത് 'Plus One Examination September 2021' എന്നെഴുതുക.
 • 'Subject'.സ്ഥാനത്ത് ഹാൾ ടിക്കറ്റ് നോക്കി വിഷയത്തിൻ്റെ പൂർണ്ണമായ പേര് എഴുതുക.
 • 'Date of Examination'എന്ന സ്ഥലത്ത് അന്നത്തെ തീയതി എഴുതണം.
 • 'Register Number in figures' കോളത്തിൽ തെറ്റ് കൂടാതെ ഹാൾ ടിക്കറ്റ് നോക്കി രജി.നമ്പർ അക്കത്തിൽ എഴുതുക.
 • 'Words' കോളത്തിൽ അക്ഷരത്തിൽ ഇംഗ്ലിഷിലോ മലയാളത്തിലോ രജി.നമ്പർ എഴുതുക.
 • മെയിൻ ഷീറ്റിൻ്റെ മറുപുറത്ത് പ്രിൻറ് ചെയ്തിട്ടുള്ള നിർദ്ദേശങ്ങൾ ആദ്യ ദിവസം വായിക്കാൻ പറ്റുമെങ്കിൽ വായിക്കുക
 • ഉത്തരം എഴുതി എവിടെ അവസാനിക്കുന്നോ അതിന് തൊട്ടു താഴെ CANCELLED എന്ന് എഴുതി വരയിടുക. എഴുതാത്ത പേജുകൾ ക്രോസിന് വരച്ചിടുക.

0 comments: