2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

2021 പ്ലസ് വൺ പ്രവേശനം ,പുതിയ മാറ്റങ്ങൾ ,അലോട്ട്മെന്റ് ഘട്ടം ,എല്ലാം ഒറ്റ നോട്ടത്തിൽ



2021-22 അധ്യയന വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. ട്രയല്‍​ സെപ്​റ്റംബര്‍ ഏഴിനും ആദ്യ അലോട്ട്​മെന്‍റ്​ 13നും പ്രസിദ്ധീകരിക്കും.

സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്​കൂളുകളിലെ മുഴുവന്‍ സീറ്റും എയ്​ഡഡ്​ സ്​കൂളുകളിലെ മാനേ ജ്​മെന്‍റ്​/ കമ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ ഒഴികെയുള്ളവയുമാണ്​ സര്‍ക്കാര്‍​ ഏകജാലക പ്രവേശന പരിധിയില്‍ വരുന്നത്​. മാനേജ്​മെന്‍റ്​, കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന്​ അതത്​ സ്​കൂളുകളില്‍ അപേക്ഷിക്കണം. മുന്‍വര്‍ഷങ്ങളില്‍നിന്ന്​ ഭേദഗതികളോടെയാണ്​ ഇത്തവണ പ്രോസ്​പെക്​ടസ്​​.

മാറ്റങ്ങള്‍ 

  • പ്ലസ്​ വണ്‍ പ്രവേശനത്തിന്​ ബോണസ്​ പോയന്‍റിന്​ മുന്‍ വര്‍ഷങ്ങളില്‍ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ്​ പോയന്‍റ്​ ഉണ്ടായാലും പരാമവധി പത്ത്​ വരെയായി നിജപ്പെടുത്തി​. 
  • നീന്തല്‍ യോഗ്യത തെളിയിക്കാന്‍ ജില്ല സ്​പോര്‍ട്​സ്​ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്​ വേണം.
  • എ ഗ്രേഡുള്ള ലിറ്റില്‍ കൈറ്റ്​സ്​ അംഗങ്ങള്‍ക്ക്​ ഇ വര്‍ഷം മുതല്‍ ഒരു ബോണസ്​ പോയന്‍റ്​ ലഭിക്കും.
  • ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്​ഡഡ്​ സ്​കൂളുകളില്‍ മാ നേജ്​മെന്‍റ്​ ക്വോട്ടയില്‍ നികത്തിയിരുന്ന 30 ശതമാനം സീറ്റുകള്‍ ഇത്തവണ മുതല്‍ 20 ശതമാനം മാനേജ്​മെന്‍റ്​ ക്വോട്ട, പത്ത്​ ശതമാനം ബന്ധപ്പെട്ട കമ്യൂണിറ്റി ക്വോട്ട എന്ന രീതിയിലാണ്​ പ്രവേശനം. കമ്യൂണിറ്റി ക്വോട്ടയിലേക്ക്​ സ്​കൂള്‍ മാനേജ്​മെന്‍റ്​ സമുദായത്തിലെ കുട്ടികള്‍ക്ക്​ മെറിറ്റടിസ്ഥാനത്തിലാണ്​ പ്രവേശനം.

പ്രവേശന യോഗ്യത

എസ്​.എസ്​.എല്‍.സി (കേരള സിലബസ്​), സി.ബി.എസ്​.ഇ, ​ഐ .സി.എസ്​.ഇ, ടി.എച്ച്‌​.എസ്​.എല്‍.സി വിജയികള്‍ക്കും തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പൊതുപരീക്ഷയി​ലെ ഒരോ പേപ്പറിനും കുറഞ്ഞത്​ ഡി പ്ലസ്​ ഗ്രേഡോ തത്തുല്യ മാര്‍ക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ്​ രീതിയിലുള്ള മൂല്യനിര്‍ണയം നിലവിലില്ലാത്ത മറ്റ്​ സ്​കീമുകളില്‍ പരീക്ഷയെഴുതിയവരുടെയും മാര്‍ക്കുകള്‍ ഗ്രേഡാക്കി മാറ്റിയശേഷമായിരിക്കും ​ പരിഗണിക്കുക. 

2021 ജൂണ്‍ ഒന്നിന്​ 15 വയസ്സ്​​ പൂര്‍ത്തിയാകണം. 20 വയസ്സ്​​ കവിയരുത്​.കേരളത്തിലെ പൊതുപരീക്ഷ ബോര്‍ഡില്‍നിന്ന്​ എസ്​.എസ്​.എല്‍.സി വിജയിക്കുന്നവര്‍ക്ക്​ കുറഞ്ഞ ​പ്രായപരിധിയില്ല. മറ്റ്​ ബോര്‍ഡുകളുടെ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക്​ കുറഞ്ഞ പ്രായപരിധിയിലും ഉയര്‍ന്ന പ്രായപരിധിയിലും ആറ്​ മാസം വരെ ഇളവിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ക്ക്​ അധികാരമുണ്ട്​.പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗ അപേക്ഷകര്‍ക്ക്​ ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ട്​ വര്‍ഷംവരെ ഇളവ്​ അനുവദിക്കും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവര്‍ക്ക്​ 25 വയസ്സുവരെ അപേക്ഷിക്കാം.

എങ്ങനെ അപേക്ഷ സമർപ്പിക്കാം 

www.admission.dge.kerala.gov.inലെ 'Click for Higher Secondary Admission' എന്നതിലൂടെ ഹയര്‍സെക്കന്‍ഡറി പ്രവേശന പോര്‍ട്ടലില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ്​ ലോഗിന്‍ സൃഷ്​ടിക്കണം. 

  1. മൊബൈല്‍ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്​വേഡ്​ നല്‍കി സൃഷ്​ടിക്കുന്ന കാന്‍ഡിഡേറ്റ്​ ലോഗിനിലൂടെ ആയിരിക്കും അപേക്ഷ സമര്‍പ്പണവും തുടര്‍ പ്രവേശന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്​. അപേക്ഷ സമര്‍പ്പണം, പരിശോധന, ട്രയല്‍ അലോട്ട്​മെന്‍റ്​, ഒാപ്​ഷന്‍ പുനഃക്രമീകരണം, അലോട്ട്​മെന്‍റ്​ പരിശോധന, രേഖ സമര്‍പ്പണം, ഫീസ്​ ഒടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്​ കാന്‍ഡിഡേറ്റ്​ ലോഗിന്‍ അനിവാര്യമാണ്​.
  2. കാന്‍ഡിഡേറ്റ്​ ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക്​ സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാം.
  3. പത്താംതരം പഠന സ്​കീം 'others' വിഭാഗത്തില്‍ വരുന്നവര്‍ മാര്‍ക്ക്​ ലിസ്​റ്റ്​/ സര്‍ട്ടിഫിക്കറ്റ്​, തുല്യത സര്‍ട്ടിഫിക്കറ്റ്​ എന്നിവയുടെ സ്​കാന്‍ ചെയ്​ത പകര്‍പ്പ്​ (100 കെ.ബിയില്‍ കവിയാത്ത പി.ഡി.എഫ്​ ഫോര്‍മാറ്റില്‍) അപേക്ഷയോടൊപ്പം അപ്​ലോഡ്​ ചെയ്യണം.
  4. ഭിന്നശേഷി വിഭാഗത്തില്‍ പ്രത്യേക പരിഗണനക്ക്​ അര്‍ഹരായവര്‍ മെഡിക്കല്‍ ബോര്‍ഡ്​ സര്‍ട്ടിഫിക്കറ്റ്​ സ്​കാന്‍ ചെയ്​ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്​) അപ്​ലോഡ്​ ചെയ്യണം.
  5. അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷ സ്കീം, രജിസ്​റ്റര്‍ നമ്ബര്‍, മാസം, വര്‍ഷം, ജനനതീയതി, മൊബൈല്‍ നമ്പർ  എന്നിവ നല്‍കിയശേഷം 'Application Submission Mode' (സ്വന്തമായോ/ സ്​കൂള്‍ സഹായക കേന്ദ്രം/ മറ്റ്​ രീതി) തെരഞ്ഞെടുത്ത്​ സെക്യൂരിറ്റി ക്യാപ്​ച ടൈപ്പ്​ ചെയ്​ത്​ സബ്​മിറ്റ്​ ​ചെയ്യണം. ഇതിനുശേഷം  ഓൺലൈൻ അപേക്ഷ  ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാര്‍ഥിയുടെ പൊതുവിവരങ്ങള്‍ നല്‍കണം.
  6. അപേക്ഷക​ന്‍റ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എന്‍.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് പോയന്‍റ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയന്‍റ് നല്‍കിയാല്‍ ഒപ്ഷന്‍ നല്‍കുന്ന പേജിലെത്തും.

പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഒപ്ഷന്‍. അപേക്ഷകര്‍ പഠിക്കാന്‍ ഏറ്റവും ഇഷ്​ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഒപ്ഷനായി നല്‍കണം. ആദ്യ ഒപ്ഷന്‍ ലഭിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഒപ്ഷനായി നല്‍കണം. പ്രവേശനസാധ്യത മനസ്സിലാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റി (www.hscap.kerala.gov.in) ലുണ്ട്. സമര്‍പ്പിച്ച ഏതെങ്കിലും ഒപ്​ഷനില്‍ അലോട്ട്​മെന്‍റ്​ ലഭിച്ചാല്‍ ശേഷം ഒപ്​ഷനുകള്‍ റദ്ദാകും. മുകളിലുള്ള ഒാപ്​ഷനുകള്‍ (ഹയര്‍ ഒപ്​ഷന്‍) നിലനില്‍ക്കും.

ഒപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കി സമര്‍പ്പണം പൂര്‍ത്തിയാക്കണം.

ഒരു റവന്യൂ ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കരുത്​. ഒന്നിലധികം ജില്ലയില്‍ പ്രവേശനം തേടുന്നവര്‍ ഒാരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷ പ്രിന്‍റൗട്ട്​ മുന്‍വര്‍ഷങ്ങളിലെ പോലെ വെരിഫിക്കേഷനായി സ്​കൂളുകളില്‍ നല്‍കേണ്ട. അപേക്ഷാ ഫീസ്​ 25 രൂപ പ്രവേശന സമയത്തെ ഫീസിനൊപ്പം നല്‍കിയാല്‍ മതി.

അപേക്ഷ സ്കൂള്‍ വഴിയും

അപേക്ഷകര്‍ക്ക് സ്വന്തമായോ പത്താംതരം പഠിച്ച ഹൈസ്കൂളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗി​ച്ചാ അപേക്ഷ സമര്‍പ്പിക്കാം. പുറമെ പ്രദേശത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും ​ ഉപയോഗിക്കാം.

പ്രവേശന സമയക്രമം

അപേക്ഷ സമര്‍പ്പണം ആഗസ്​റ്റ്​ 24 മുതല്‍ സെപ്​റ്റംബര്‍ മൂന്നുവരെ, ട്രയല്‍ സെപ്​റ്റംബര്‍ ഏഴ്​ , ആദ്യ അലോട്ട്​മെന്‍റ് സെപ്​റ്റംബര്‍ 13, മുഖ്യ അലോട്ട്​മെന്‍റ് (രണ്ടാം അലോട്ട്​മെന്‍റ്​) അവസാനിക്കുന്നത്​ സെപ്​റ്റംബര്‍ 29, സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ ഘട്ടം ഒക്​ടോബര്‍ ആറ്​ മുതല്‍ നവംബര്‍ 15 വരെ. ക്ലാസ്​ തുടങ്ങുന്നത്​ -സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച്‌​.

പ്രധാന തീയതികൾ 

  • സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും --ആഗസ്​റ്റ്​ 24 മുതല്‍ സെപ്​റ്റംബര്‍ എട്ടുവരെ,
  • ഒണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ആഗസ്​റ്റ്​ 31- സെപ്​റ്റംബര്‍ 9
  •  ഒന്നാം അലോട്ട്​മെന്‍റ്- സെപ്​റ്റംബര്‍ 13, 
  • മുഖ്യ അലോട്ട്​മെന്‍റ് അവസാനിക്കുന്നത് -സെപ്​റ്റംബര്‍ 23, 
  • കമ്യൂണിറ്റി ​േക്വാട്ട, ഡാറ്റാ എന്‍ട്രി -സെപ്​റ്റംബര്‍ 10-20,
  •  റാങ്ക് പട്ടിക -സെപ്​റ്റംബര്‍ 22,
  •  പ്രവേശനം ആരംഭിക്കുന്നത് -സെപ്​റ്റംബര്‍ 23, 
  • മാനേജ്മെന്‍റ് ​ക്വാട്ട / അണ്‍ എയ്ഡഡ്, പ്രവേശനം- സെപ്​റ്റംബര്‍ 22 -29

ട്രയല്‍ അലോട്ട്​മെന്‍റ്​

അപേക്ഷകര്‍ക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്താന്‍​ ആദ്യ അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിക്കും​ മുമ്ബ്​ ട്രയല്‍ അലോട്ട്​മെന്‍റ്​ നടത്തും. ട്രയല്‍ അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ച​േ​ശഷം അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകര്‍ക്ക്​ നിര്‍ദിഷ്​ട ദിവസങ്ങളില്‍ തിരുത്താനാകും.

അലോട്ട്​മെന്‍റ്​ പ്രക്രിയ

രണ്ട്​ അലോട്ട്​മെന്‍റുകള്‍ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ നടത്തും. ഒന്നാം അലോട്ട്​മെന്‍റില്‍ ഉയര്‍ന്ന ഒാപ്​ഷനുകള്‍ അവശേഷിക്കുന്നെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. എന്നാല്‍, മുഖ്യഅലോട്ട്​മെന്‍റ്​ ഘട്ടത്തോടെ (രണ്ടാം അലോട്ട്​മെന്‍റ്​) പ്രവേശനം സ്ഥിരപ്പെടുത്തണം. മുഖ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്തവര്‍ സപ്ലിമെന്‍ററി ഘട്ടത്തിലേക്ക്​ പരിഗണിക്കാന്‍ അപേക്ഷയും ഒപ്​ഷനുകളും ഒഴിവുകള്‍ക്കനുസൃതമായി പുതുക്കണം. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്‍ററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. അലോട്ട്​മെന്‍റ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ അലോട്ട്​മെന്‍റുകളില്‍ പരിഗണിക്കില്ല. അപേക്ഷകരുണ്ടെങ്കില്‍ സപ്ലിമെന്‍ററി അലോട്ട്​മെന്‍റുകള്‍ക്ക്​ ശേഷം ജില്ലാന്തര സ്​കൂള്‍/ ​കാംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിക്കും.

സ്ഥിര/ താല്‍ക്കാലിക പ്രവേശനം

ഒന്നാം ഒപ്​ഷന്‍ പ്രകാരം അലോട്ട്​മെന്‍റ്​ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കില്‍ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും. ഇ വിദ്യാര്‍ഥികള്‍ക്ക്​ പിന്നീട്​ അവസരം നല്‍കില്ല. താഴ്​ന്ന ഒപ്​ഷനില്‍ അലോട്ട്​മെന്‍റ്​ ലഭിക്കുകയും തുടര്‍ ഘട്ടങ്ങളില്‍ ഉയര്‍ന്ന ഒപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ പ്രിന്‍സിപ്പലിന്​ നല്‍കിയാല്‍ താല്‍ക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തില്‍ ഫീസടക്കേണ്ട. മെച്ചപ്പെട്ട ഒാപ്​ഷന്‍ ലഭിച്ചശേഷം താല്‍ക്കാലിക പ്രവേശനം നേടിയ സ്​കൂളില്‍നിന്ന്​ സര്‍ട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളില്‍ പ്രവേശനം നേടിയാല്‍ മതി. കോവിഡ്​ സാഹചര്യത്തില്‍ ഒണ്‍ലൈനായി പ്രവേശനം നേടുന്നതിനും ഇപേമെന്‍റിലൂടെ ഫീസടക്കുന്നതിനുമുള്ള സൗകര്യവും കാന്‍ഡിഡേറ്റ്​ ലോഗിനില്‍ ലഭ്യമാകും.

വി.എച്ച്‌​.എസ്​.ഇ അപേക്ഷ 24 മുതല്‍

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്​ ആഗസ്​റ്റ്​ 24 മുതല്‍ സെപ്​റ്റംബര്‍ മൂന്നുവരെ ഒണ്‍ലൈനായി അപേക്ഷിക്കാം. ട്രയല്‍ സെപ്​റ്റംബര്‍ ഏഴിനും​ ആദ്യ അലോട്ട്​മെന്‍റ്​ 13നും പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in വെബ്​സൈറ്റില്‍ പ്രവേശിച്ചശേഷം 'Click for Higher Secondary (Vocational) Admission' എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്​ത്​ അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാന​െത്ത 389ചട്ടക്കൂട്​ (എന്‍.എസ്​.ക്യു.എഫ്​) പ്രകാരമുള്ള 48 സ്​കില്‍ കോഴ്​സുകള്‍ വി.എച്ച്‌​.എസ്​.ഇ പ്രത്യേകതയാണ്​. വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്​കൂളുകളില്‍ ഹെല്‍പ്​ ഡെസ്​ക്​ പ്രവര്‍ത്തിക്കും. പ്രോസ്​പെക്​ടസ്​ vhscap.kerala.gov.in ല്‍​. വി.എച്ച്‌​.എസ്​.ഇകളില്‍ ഏകജാലകത്തിലൂടെയാണ്​ പ്രവേശനം. ഒരു ബാച്ചില്‍ 30 സീറ്റുകളാണുള്ളത്​. ദേശീയ തൊഴില്‍ നൈപുണി വിദ്യാഭ്യാസ 

0 comments: