2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ് വൺ പ്രവേശനം: ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

പോളി ടെക്നിക് ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷ പ്രവേശം: 31 വരെ അപേക്ഷിക്കാം

2021-22 അധ്യയന വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പോളി ടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let.

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന നഴ്‌സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 27 ന് വൈകുന്നേരം അഞ്ചു മണിവരെയും 10 രൂപ പിഴയോടെ സെപ്റ്റംബർ ഒന്ന് വൈകുന്നേരം അഞ്ചു മണിവരെയും സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡിയും പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. 

എം.ബി.എ  കോഴ്‌സിന് 25 വരെ അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം.അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, .

തിരുവനന്തപുരം ഐസറിൽ പിജി പ്രവേശനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഐസറിൽ എം.എസ്.സി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. മാത്തമാറ്റിക്സ്,ബയോളജി,കെമിസ്ട്രി, ഫിസിക്സ് പ്രോഗ്രാമുകളിലേക്കാണ് അവസരം. ഡോക്ടറൽ പഠനത്തിന് അർഹതനിർണയിക്കുന്ന സി.എസ്.ഐ.ആർ.നെറ്റ്, യു.ജി.സിനെറ്റ്, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്., ജസ്റ്റ്, എൻ.ബി.എച്ച്.എം. തുടങ്ങിയ പരീക്ഷകൾക്ക് സജ്ജരാകാൻ വിദ്യാർത്ഥികളെ സഹായകരമാകുന്നതാണ് പ്രോഗ്രാം പാഠ്യപദ്ധതി. appserv.iisertvm.ac.in/msc/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകംബിരുദഫലം: ബി.കോമിന് 86 ശതമാനം വിജയം, ബി.എസ്.സി. ഫലപ്രഖ്യാപനം ഉടൻ

ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ഇന്ന് ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.റഗുലര്‍ വിഭാഗം ബി.കോം. പരീക്ഷയെഴുതിയ 16070 പേരില്‍ 13823 പേര്‍ ജയിച്ചു. 

തിരുവനന്തപുരം ഐസറിൽ പിജി പ്രവേശനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഐസറിൽ എം.എസ്.സി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. മാത്തമാറ്റിക്സ്,ബയോളജി,കെമിസ്ട്രി, ഫിസിക്സ് പ്രോഗ്രാമുകളിലേക്കാണ് അവസരം. ഡോക്ടറൽ പഠനത്തിന് അർഹതനിർണയിക്കുന്ന സി.എസ്.ഐ.ആർ.നെറ്റ്, യു.ജി.സിനെറ്റ്, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്., ജസ്റ്റ്, എൻ.ബി.എച്ച്.എം. തുടങ്ങിയ പരീക്ഷകൾക്ക് സജ്ജരാകാൻ വിദ്യാർത്ഥികളെ സഹായകരമാകുന്നതാണ് പ്രോഗ്രാം പാഠ്യപദ്ധതി. appserv.iisertvm.ac.in/msc/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ജെഎന്‍യു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനമായി. സര്‍വകലാശാല ക്യാംപസില്‍ 500 ബെഡുകളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യഷ്യലിറ്റി ആശുപത്രി ആരംഭിക്കും.ചൊവ്വാഴ്ച്ച ചേര്‍ന്ന അക്കാദമിക്ക് കൗണ്‍സില്‍ മീറ്റിങ്ങിലാണ് ഇതേ കുറിച്ച് തീരുമാനമെടുത്തത്.

കാര്‍ഷികസര്‍വകലാശാലയില്‍ ഡിപ്ലോമ കോഴ്‌സുകള്‍

കേരള കാര്‍ഷിക സര്‍വകലാശാല ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ഓണ്‍ലൈനായി ആഗസ്റ്റ്‌ 26 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ബിറ്റ്‌സില്‍ ബിരുദം; അപേക്ഷ ഓഗസ്റ്റ് 21 വരെ നല്‍കാം

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലെ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമിന് ബിറ്റ്‌സാറ്റ് (ബിറ്റ്‌സ് അഡ്മിഷന്‍ ടെസ്റ്റ്) അഭിമുഖീകരിച്ചവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു 2020ലോ 2021ലോ ജയിച്ചിരിക്കണംബി.ഇ., എം.എസ്‌സി., ബി.ഫാം പ്രോഗ്രാമുകളാണ് ഉള്ളത്.അപേക്ഷ https://www.bitsadmission.com വഴി ഓഗസ്റ്റ് 21 വൈകീട്ട് അഞ്ചുവരെ നല്‍കാം.

0 comments: