2021 -22 അധ്യയന വർഷത്തെ കേരള പ്ലസ് വൺ അപേക്ഷ ഓഗസ്റ്റ് 16 തിങ്കളാഴ്ച മുതൽ ആരംഭിക്കും .കഴിഞ്ഞ ദിവസം ആണ് ഗവണ്മെന്റ് ഔദ്യോഗികമായി അറിയിച്ചത് ,വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ പ്ലസ് വൺ അപേക്ഷ ഓൺലൈൻ ആയിട്ട് സമർപ്പിക്കാം. ഓഗസ്റ്റ് മാസം പൂർണ്ണമായും പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചേക്കും,ശേഷം സെപ്റ്റംബർ മാസം ക്ലാസ് ആരംഭിക്കുന്ന നടപടി ഉണ്ടാകും വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷയുടെ മുഴുവൻ ഘട്ടവും ലഭിക്കാൻ https://www.hscap.kerala.gov.in/ സന്ദർശിക്കുക
പ്ലസ് വൺ അപേക്ഷ ഓൺലൈൻ ആയിട്ട് സമർപ്പിക്കുമ്പോൾ 4 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപേക്ഷ ക്യാൻസൽ ആകും ,എന്തൊക്കെ ആണ് എന്ന് നമുക്ക് വിശദമായിട്ട് പരിശോധിക്കാം
അപേക്ഷ സമർപ്പിക്കുമ്പോൾ തെറ്റായിട്ടുള്ള വിവരങ്ങൾ നൽകരുത്
പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ് അപേക്ഷയിലെ ഡാറ്റ തെറ്റില്ലാതെ കൊടുക്കുക എന്നുള്ളത് ,നിങ്ങളുടെ 10 ക്ലാസ്സ് രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,മൊബൈൽ നമ്പർ ,ജില്ലാ ,നിങ്ങളുടെ കാറ്റഗറി ,ഗ്രേസ് മാർക്ക് ,ഇതൊക്കെ കറക്റ്റ് ഡാറ്റ മാത്രം കൊടുക്കുക ,തെറ്റായ വിവരം നൽകിയാൽ അപേക്ഷ റദ്ദ് ചെയ്യും
സ്കൂൾ കോഡ് കോഴ്സ് കോഡ് കറക്റ്റ് ആയിട്ട് നൽകുക
മറ്റൊരു കാര്യം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടത് സ്കൂൾ കോഡ് ,കോഴ്സ് കോഡ് തെറ്റായി നൽകരുത് ,നൽകിയാൽ അഡ്മിഷൻ ബാധിക്കും ,അത് മാത്രമല്ല നിങ്ങൾ ആഗ്രഹിച്ച സ്കൂളിൽ നിങ്ങൾക്ക് താല്പര്യം ഉള്ള കോഴ്സ് ഇല്ലങ്കിൽ ആ സ്കൂൾ ഒഴിവാക്കുക
അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ അപ്ലിക്കേഷൻ ഐഡി സൂക്ഷിച്ച് വെക്കുക
വിദ്യാർഥികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു അപ്ലിക്കേഷൻ നമ്പർ ലഭിക്കും അത് സൂക്ഷിച്ച് വെക്കുക ,നിങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കുന്നത് ഈ അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് കൊണ്ടാണ് ,
ഓരോ ജില്ലയിലേക്കും വെവ്വേറെ അപേക്ഷ സമർപ്പിക്കുക ,ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം നൽകുക
സർ ഇതിനെപ്പറ്റി ഒരു video ചെയ്യാമോ?
മറുപടിഇല്ലാതാക്കൂസ്ക്രീൻ റെക്കോർഡ് ചെയ്തിട്ട്?