2021, ഓഗസ്റ്റ് 14, ശനിയാഴ്‌ച

2021 ലെ പരീക്ഷക്ക് ഉയർന്ന മാർക്ക് നേടിയ SSLC,പ്ലസ് ടു,CBSE,ICSE ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 5000/- രൂപ കിട്ടും,അപേക്ഷ ഫോം വന്നു

 കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥിതളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവർക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായിരിക്കണം).

40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം. അപേക്ഷകൾ kshpwcb5@gmail.com എന്ന ഇ-മെയിലിലേക്ക് സിംഗിൾ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കണം.അപേക്ഷകൾ മെയിൽ വഴി അയക്കുക .ഹാർഡ് കോപ്പിയായി അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അപേക്ഷകന്റെ/ അപേക്ഷകയുടെ പേര് സബ്ജക്ട് ആയി വയ്ക്കണം. അപേക്ഷയുടെ അസ്സൽ കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം.അപേക്ഷ തപാലിൽ അയക്കേണ്ടതില്ല.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി-സെപ്റ്റംബർ 15

Application Form Click Here

കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 7153, 7156 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

അപേക്ഷ ഫോം മാതൃക തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി താഴെ കാണിച്ചിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയുക .0 comments: