2021, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 സ്കൂളുകളിൽ ‘ശലഭോദ്യാനം’ പദ്ധതി: വിദ്യാർഥികൾക്കും അപേക്ഷിക്കാം

പൊതു വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും ‘ശലഭോദ്യാനം’ പദ്ധതിയുമായി സമഗ്ര ശിക്ഷ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിലും ശലഭങ്ങൾകായി ഉദ്യാനം നിർമിക്കുക.ശലഭോദ്യാനം’ നിർമിക്കുവാൻ താല്പര്യമുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ നിന്നും സമഗ്ര ശിക്ഷ കേരള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.കെ.യുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രധ്യാന അധ്യാപകന്റെ ശുപാർശയോടെ

സെപ്റ്റംബർ 10ന് മുൻപായി എസ്.എസ്.കെ.യുടെ സംസ്ഥാന ആഫീസിൽ നേരിട്ടോmiskeralaplanning@gmail.com എന്ന ഇ-മെയിൽ വഴിയോ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 0471-2320352.

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനം

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകളും പ്ലസ് വൺ പരീക്ഷകളും പ്ലസ് വൺ പ്രവേശ നടപടികളും ഉള്ളതിനാൽ സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കോവിഡ് ഡ്യുട്ടിയ്ക്കായി അധ്യാപകർ പോകേണ്ടിവരില്ല. പുതിയ അധ്യയന വർഷം ആരംഭിച്ചത് മുതൽ ഓൺലൈൻ ക്ലാസുകളുടെ തിരക്കിലാണ് അധ്യാപകർ.

പ്ല​​സ്​ വ​​ൺ: കു​​ട്ടി​​ക​​ളി​​ല്ലാ​​ത്ത ബാ​​ച്ചു​​ക​​ൾ മ​​ല​​ബാ​​റി​​ലേ​​ക്ക്

സ​​ർ​​ക്കാ​​ർ, എ​​യ്​​​ഡ​​ഡ്​ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്​​​കൂളു​​ക​​ളി​​ൽ 2014ൽ ​​പു​​തു​​താ​​യി അ​​നു​​വ​​ദി​​ച്ച പ്ല​​സ്​ വ​​ൺ ബാച്ചു​​ക​​ളി​​ൽ മ​​തി​​യാ​​യ കു​​ട്ടി​​ക​​ളി​​ല്ലാ​​ത്ത​​വ തു​​ട​​രേ​​ണ്ട​​തി​​ല്ലെ​​ന്നും അ​​ത്ര​​യും ബാ​​ച്ചു​​ക​​ൾ മ​​ല​​ബാ​​റി​​ലെ സ്​​​കൂ​​ളു​​ക​​ളി​​ലേ​​ക്ക്​ മാ​​റ്റാ​​നും സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ്. പ്ല​​സ്​ വ​​ൺ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​ന​​ത്തി​​ന്​ ന​​ൽ​​കു​​ന്ന പ​​ര​​മാ​​വ​​ധി ബോ​​ണ​​സ്​​ പോ​​യ​​ൻ​​റ്​ പ​​ത്താ​​യി നി​​ജ​​പ്പെ​​ടു​​ത്താ​​നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.പ്ല​​സ്​ വ​​ൺ പ്ര​​വേ​​ശ​​ന​​ത്തി​​ന്​ ലി​​റ്റി​​ൽ കൈ​​റ്റ്​​​സ്​ ​െഎ.​െഎ.​​ടി ക്ല​​ബ്​ അം​​ഗ​​ങ്ങ​​ൾ​​ക്ക്​ ഒ​​രു ബോ​​ണ​​സ്​ പോ​​യ​​ൻ​​റ്​ ന​​ൽ​​കാ​​നും ഉ​​ത്ത​​ര​​വി​​ലു​​ണ്ട്.

രാജ്യത്തെ മുഴുവൻ സ്കൂളുകളും തുറക്കണം: വിദ്യാർത്ഥി സുപ്രീംകോടതിയിൽ

രാജ്യത്തെ മുഴുവൻ വിദ്യാലങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സുപ്രീം കോടതിയിൽ. അമർ പ്രേം പ്രകാശ് എന്ന വിദ്യാർത്ഥിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് .രാജ്യത്തുടനീളമുള്ള സ്കൂളുകൾ വീണ്ടും തുറക്കാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാർത്ഥികളിൽ മാനസികമായ സംഘർഷവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകളിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ ശരിയായി നടക്കുന്നില്ല. പ്രത്യേകിച്ച് പിന്നാക്ക വിദ്യാർത്ഥികൾക്കായി ഉള്ളവ. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പൂർണ്ണ വികസനം നടക്കുന്നില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.

എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കമ്ബ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളില്‍ സെപ്റ്റംബര്‍ 10ന് പി.ജി.ഡി.സി.എ കോഴ്‌സ് ആരംഭിക്കും.കോഴ്‌സിന്റെ അപേക്ഷ ആഗസ്റ്റ് 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിഗ്രിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.വിശദവിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in, ഫോണ്‍: 04712560333.

നീറ്റ്, ജെഇഇ പരീക്ഷ എഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കാനൊരുങ്ങി കൂത്തുപറമ്പ്  വണ്‍ അപ് ലേര്‍ണിംഗ് സെന്റര്‍

എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ കൂത്തുപറമ്ബ് വണ്‍ അപ് ലേര്‍ണിംഗ് സെന്റര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ എഴുതുവാന്‍ സൗജന്യ പരിശീലനം നല്‍കുന്നു. പ്ലസ് ടു പൂര്‍ത്തിയാക്കിയ അടുത്ത വര്‍ഷം നീറ്റ്, ജെഇഇ പരീക്ഷ എഴുതാനാഗ്രഹിക്കുന്ന 30 വിദ്യാര്‍ത്ഥികളെ ടാലെന്റ്റ് ഹണ്ടിലൂടെ കണ്ടെത്തും. ഭക്ഷണ താമസ സൗകര്യത്തോടെ ഉള്‍പ്പെടെ പ്രഗത്ഭരായ

അധ്യാപകര്‍ക്കൊപ്പം താമസിപ്പിച്ചു ഇവര്‍ക്കു പരിശീലനം നല്‍കും. വണ്‍ അപ് 30 എന്ന പേരിലുള്ള പരിപാടി ഗുരുകുല സമ്പ്രദായത്തിലാണ് രൂപകല്പന ചെയിരിക്കുന്നത്.പഠനമികവുണ്ടായിട്ടും സാമ്പ ത്തിക പ്രതിസന്ധി മൂലം പ്രവേശനപരീക്ഷകള്‍ക്ക് പരിശീലനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണു പദ്ധതി.പ്രവേശനത്തിനായുള്ള പ്രത്യേക ഓണ്‍ലൈന്‍ പരീക്ഷ സപ്തംബര്‍ 5 നു നടക്കും. 12 നു ക്ളാസുകള്‍ തുടങ്ങും.

ബിടെക്;പ്രധാന കോഴ്‌സിനുപുറമെ ലാറ്ററല്‍ എന്‍ട്രിയിലൂടെ മറ്റ് ശാഖകളില്‍ പ്രവേശനം

ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രധാന കോഴ്‌സിനുപുറമെ ലാറ്ററല്‍ എന്‍ട്രിയിലൂടെ, എഞ്ചിനീയറിംഗിന്റെ മറ്റ് ശാഖകളില്‍ പ്രവേശനം നേടാമെന്ന് ഓള്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) . ലാറ്ററല്‍ എന്‍ട്രി വഴി ഒരു അധിക ബിടെക് കോഴ്‌സിലേക്കുള്ള പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഈ നീക്കം.നിയമങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് അധിക കോഴ്‌സുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും എഐസിടിഇ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യു.ജി.സി. നെറ്റ് 2021: ഡിസംബര്‍, ജൂണ്‍ സെഷന്‍ പരീക്ഷകള്‍ ഒന്നിച്ച്.

2021 ജൂണിലെ യു.ജി.സി. നെറ്റ് പരീക്ഷയ്ക്ക്  ugcnet.nta.nic.in    വഴി സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. ഒക്ടോബര്‍ ആറുമുതല്‍ 11 വരെ ഓണ്‍ലൈനായി പരീക്ഷ നടക്കും.കോവിഡ് രോഗവ്യാപനംമൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ചുനടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ തീരുമാനം.സെപ്റ്റംബര്‍ ആറുവരെ പരീക്ഷാഫീസടയ്ക്കാം. സെപ്റ്റംബര്‍ ഏഴുമുതല്‍ 12 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. 

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് പരിശീലനവുമായി അമൃത വിശ്വവിദ്യാപീഠം

 സംസ്ഥാനത്തെ പിന്നാക്കമേഖലകളിലെ വിദ്യാര്‍ഥികളും തൊഴിലന്വേഷകരുമായ 2500ല്‍പരം യുവാക്കള്‍ക്ക് അമൃതവിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലനം  നൽകുന്നു .പ്ലംബിങ്ങ്, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ (ഇരുചക്ര, മുച്ചക്രവാഹന റിപ്പയര്‍), ടെയിലര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളിലാണ് പരിശീലനം .

ഡിജിറ്റല്‍ സര്‍വകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഡിജിറ്റല്‍ സര്‍വകലാശാലയുടെ എം ടെക്, എംഎസ്​സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 24 വരെ സ്വീകരിക്കും. അഡിമിഷന്‍, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021.

ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ്

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 70% വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 2020 555 നമ്പറില്‍ ബന്ധപ്പെടുകയോ www.online.jainuniversity.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക

സെന്റർ ഫോർ പ്രഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കോട്ടയം ഗാന്ധിനഗറിലെ ‘സെന്റർ ഫോർ പ്രഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസി’ലെ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. www.cpas.ac.in

ഗേറ്റ് ’ അപേക്ഷ 30 മുതൽ, പൊതുമേഖലാ നിയമനങ്ങൾക്കും പരിഗണിക്കും

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന (1) എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെമാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും (2) ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering).ഇത്തവണ 2022 ഫെബ്രുവരി 5,6,12,13 തീയതികളിലായി ഐഐടി ഖരഗ്പുരാണു ‘ഗേറ്റ്’ നടത്തുന്നത്. പരീക്ഷാഫലം മാർച്ച് 17ന്.  ഈമാസം 30 മുതൽ സെപ്റ്റംബർ 24 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. https://gate.iitkgp.ac.in.

വസ്തുവിദ്യാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം നടത്തുന്ന ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. www.vasthuvidyagurukulam.com വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, 689533 വിലാസത്തിലും 04682319740, 9847053294, 9947739442, 9847053293 നമ്പരുകളിലും ലഭിക്കും.

വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അഞ്ചാംതരം പ്രവേശനം

:വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തില്‍ 18 സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 22 നകം സ്‌കൂളില്‍ നേരിട്ടോ ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994 256162

നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 19

കേന്ദ്രസര്‍ക്കാര്‍ യുവജനകാര്യ-സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ കീഴില്‍ മണിപുര്‍ ഇംഫാലിലുള്ള നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി നടത്തുന്ന ബിരുദ/ബിരുദാനന്തരതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.എസ്.യു.ഇ.ഇ.) സെപ്റ്റംബര്‍ 10-ന് നടത്തും. അപേക്ഷ https://nsu.nta.ac.in വഴി ഓഗസ്റ്റ് 19 വരെ നല്‍കാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

സര്‍വകലാശാലയില്‍ വികസനപദ്ധതികള്‍ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സര്‍വകലാശാലയില്‍ പുതിയ മൂന്ന് പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി ക്യാമ്ബസില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, അക്കാഡമിക് ബ്ലോക്ക്, ധര്‍മ്മശാല ക്യാമ്ബസില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റല്‍ എന്നിവ 16ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

0 comments: