ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം
ശനിയാഴ്ച (ആഗസ്റ്റ് 14) ഒന്നുമുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടർച്ചയായാണ് ആ ഭാഗങ്ങൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തിൽ സംപ്രേഷണം ചെയ്യും.
തിങ്കളാഴ്ച്ച (ആഗസ്റ്റ് 16) ആരംഭിക്കുന്ന 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകൾ) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതൽ ഒരു മണി വരെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.
ഓഗസ്റ്റ് 19 മുതല്‍ 23 വരെ ഫസ്റ്റ്ബെല്‍ ക്ലാസുകൾക്ക് അവധി
ഓഗസ്റ്റ് 19 മുതല്‍ 23 വരെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
പ്ലസ്‍ വണ്‍ കുട്ടികൾക്കായി ഫസ്റ്റ് ബെൽ സംശയ നിവാരണം
കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും..പ്ലസ്‍ വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍ വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും.
എൻജിനിയറിങ് പ്രവേശനപരീക്ഷ റാങ്ക് ലിസ്റ്റ്: മുൻ മാനദണ്ഡം തുടരും
കേരള എൻജിനിയറിങ് പ്രവേശനപരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന രീതി തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളും പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ : മന്ത്രി വി ശിവൻകുട്ടി
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പരിഷ്കരണങ്ങൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിതാക്കൾക്ക് ആഴത്തിലുള്ളതും എന്നാൽ താങ്ങാവുന്നതുമാകും കരിക്കുലം. അനാചാരങ്ങൾക്കെതിരെയുള്ളതും ശാസ്ത്രീയവുമാകും പാഠ്യപദ്ധതി. ഭിന്ന ശേഷി കുട്ടികൾക്ക് പ്രഥമ പരിഗണന ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഐഐടി മദ്രാസിൽ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാം
ഐഐടി മദ്രാസിൽ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് അവരുടെ സ്വന്തം ക്യാമ്പസ്സിലുള്ള കോഴ്സുകൾക്ക് ഒപ്പം ഡിപ്ലോമ ഇൻ പ്രോഗ്രാമിങ് ആൻഡ് ഡാറ്റാ സയൻസിൽ ചേരാം. കേരളത്തില്‍ നിന്നും 681 കുട്ടികളെയായിരിക്കും ഡാറ്റ സയന്‍സ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കുക.
സ്കൂളുകളിൽ കൂടുതൽ ഇംഗ്ലിഷ് അധ്യാപക തസ്തിക സൃഷ്ടിക്കണം: ഹൈക്കോടതി
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇംഗ്ലിഷ് ഭാഷാധ്യാപകരെ നിയമിക്കാൻ ഈവർഷം തന്നെ കൂടുതൽ എച്ച്എസ്എ (ഇംഗ്ലിഷ്) തസ്തികകൾ സൃഷ്ടിക്കണമെന്നു സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും ഹൈക്കോടതി നിർദേശം നൽകി. മറ്റു വിഷയങ്ങളിലെ അധ്യാപകരെ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കാൻ നിയോഗിക്കുന്നതു ശരിയല്ലെന്നു കോടതി വ്യക്തമാമാക്കി. ഹൈസ്കൂളിൽ 5 ഡിവിഷനുകളിൽ താഴെയാണെങ്കിൽ ഇംഗ്ലിഷിനു പ്രത്യേകം അധ്യാപകർ വേണ്ടെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന: ബാലാവകാശ സംരക്ഷണ കമ്മീഷൻ
സംസ്ഥാനത്തെ സ്വകാര്യ, അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്നും ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കരുതെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. കോവിഡ്19ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന കാലത്തും ട്യൂഷൻ ഫീസിന് പുറമെ സ്‌പെഷ്യൽ ഫീ, മെയിന്റനൻസ് ഫീ, ബസ് ഫീ തുടങ്ങി വിവിധ ഇനങ്ങളിൽ വൻ തുകകൾ സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൽ ഈടാക്കുന്നതായും ഫീസ് കുടിശ്ശിക വരുത്തുന്ന കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ നിന്നും പുറത്താക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ലഭിച്ച 56 പരാതികൾ തീർപ്പാക്കിയാണ് കമ്മീഷൻ ഉത്തരവ്.
ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു മുള്ള കേന്ദ്രീകൃത പ്രവേശനത്തിൻ്റെ ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം ഇന്ന് (ആഗസ്ത് 13) വൈകിട്ട് 4ന് അവസാനിക്കും. സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന് പ്രസിദ്ധീകരിക്കും.ഓൺലൈൻ അപേക്ഷയിലെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ ബോർഡ്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങൾ തിരുത്തുന്നതിനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും പുനക്രമീകരിക്കുന്നതിനും ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്ത 24 വരെ സൗകര്യം ഉണ്ടാകും. ഏതെങ്കിലും സർട്ടിഫിക്കിൻ്റെ ഡിജിറ്റൽ പകർപ്പ് അപ് ലോഡ് ചെയ്യുന്നതിന് കഴിയാതിരുന്നവർക്ക് അത് അപ് ലോഡ് ചെയ്യുന്നതിനും ഇക്കാലയളവിൽ അവസരം ഉണ്ടാകും
എച്ച്.ഡി.സി & ബി.എം കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2021 സെപ്തംബർ 15. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
എച്ച്.ഡി സി & ബി എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി സി & ബി എം 2020-21 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വൈബ്സൈറ്റിൽ പരീക്ഷ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 25 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും.
ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്രവേശനം
കേന്ദ്ര സര്‍വകലാശാലയായ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ലു) പ്രവേശനത്തിന് അപേക്ഷിക്കാം. മുഖ്യ കാമ്പസായ ഹൈദരാബാദിലും ഷില്ലോങ്, ലഖ്‌നൗ എന്നീ കാമ്പസുകളിലുമായി നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.https://www.efluniversity.ac.in വഴി ഓഗസ്റ്റ് 31 വരെ നല്‍കാം. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. ഗവേഷണ പ്രോഗ്രാമുകളുടേത് സെപ്റ്റംബര്‍ 18-നും മറ്റുള്ളവയുടേത് സെപ്റ്റംബര്‍ ഒന്‍പതിനും നടത്തും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്
അഡ്മിഷന്‍ ആരംഭിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കു യോഗ്യമായ PGDCA, DCA, Word Processing & Data Entry, Advanced Office Automation, Computerized Financial Accounting (CFA) എന്നീ കോഴ്സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള Graphics, Animation, Web Designing, Computer Hardware & Network Maintenance തുടങ്ങിയ കോഴ്സുകളിലേക്കുമുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.വിശദവിവരങ്ങള്‍ക്ക് : 04862228281, 7560965520 എന്നീ ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം തീയതി നീട്ടി
ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷം ഒരു വര്‍ഷം ദൈര്‍ഘ്യമുളള പി.എസ്.സി അംഗീകത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ വിവിധ കോഴ്സുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുളള (www.fcikerala.org) അവസാന തീയതി ആഗസ്റ്റ് 10 ല്‍ നിന്നും ആഗസ്റ്റ് 20 ലേക്ക് നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 224601, 9447901780, 9544015427.
2021 യു.ജി.സി നെറ്റിന് അപേക്ഷിക്കാം ; ഡിസംബര്‍, ജൂണ്‍ സെഷന്‍ പരീക്ഷകള്‍ ഒന്നിച്ച് നടത്തും
2021 ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). സെപ്റ്റംബര്‍ അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. കോവിഡ്-19 രോഗവ്യാപനം മൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ച് നടത്താനാണ് എന്‍.ടി.എ തീരുമാനം.സെപ്റ്റംബര്‍ ആറുവരെ പരീക്ഷാ ഫീസടയ്ക്കാം. https://ugcnet.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ ഏഴുമുതല്‍ 12 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം.
നൈപുണ്യപരിശീലനം: ഐ.ഐ.ഐ.സി.അപേക്ഷ ക്ഷണിച്ചു
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് സ്ഥാപനമായ കൊല്ലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി.) കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം.നാഷനല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്കിനു കീഴിലുള്ള പരിശീലനപരിപാടികള്‍ പാസായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലതരത്തിലുള്ള ദേശീയ തൊഴില്‍ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാനദണ്ഡമാണ്. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iiic.ac.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8078980000.
അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് പ്രവേശനം
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് 25 രൂപ എന്നിവ സഹിതം സ്ഥാപനത്തില്‍ ആഗസ്റ്റ് 31ന് വൈകിട്ട് നാലിനുള്ളില്‍ നല്‍കണം. സെപ്റ്റംബര്‍ മൂന്നിന് സെലക്‌ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 22ന് ക്ലാസ്സുകള്‍ ആരംഭിക്കും.
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ എം.ഫില്‍. ഹ്യൂമന്‍ റൈറ്റ്‌സ് (2019 – 2020) സി.എസ്.എസ്., കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളസര്‍വകലാശാല മാര്‍ച്ച് 2021 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ., ഇലക്‌ട്രോണിക്‌സ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017, 2016, 2015 അഡ്മിഷന്‍ – സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍/പ്രോജക്ട്/വൈവ
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ (മാര്‍ച്ച് 2021) പ്രാക്ടിക്കല്‍/പ്രോജക്ട്/വൈവ പരീക്ഷകള്‍ ആഗസ്റ്റ് 16 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പിഎച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷ
കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തുന്ന പിഎച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷക്കുളള (ജൂലൈ 2021 സെഷന്‍) അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാഫോറവും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (2020 സ്‌കീം റെഗുലര്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 26 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 1 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 28 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
പരീക്ഷാ ഫലം
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് 2020 സെപ്തംബറിൽ നടത്തിയ 2019 -2021 ബാച്ച് – രണ്ടാം സെമസ്റ്റർ എം.എ. – മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ , എം.എ – ഇംഗ്ലീഷ് ലാംഗ്വേജ് – ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – സി എസ് എസ്- പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് സപ്ലിമെന്ററി പരീക്ഷ
മഹാത്മാഗാന്ധി സർവ്വകലാശാല ബി.ടെക് (2010 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി – പുതിയ സ്കീം) എട്ടാം സെമസ്റ്റർ പരീക്ഷ സെപ്തംബർ ഒന്നിന് ആരംഭിക്കും. ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാല
കോവിഡ് പ്രത്യേക പരീക്ഷ ഇനി ഇല്ല
കോവിഡുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയിരുന്ന കോവിഡ്-19 പ്രത്യേക പരീക്ഷ ഇനി മുതല്‍ ഉണ്ടാകില്ല. കോവിഡ് പോസീറ്റീവ് ആയവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷക്ക് ഹാജരാകുന്നതിന് ആവശ്യമായ ഉത്തരവ് സര്‍വകലാശാല പുറത്തിറക്കി. അതുപ്രകാരം ആഗസ്ത് 11-ന് ശേഷമുള്ള പരീക്ഷകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകണമെന്നും കോവിഡ്-19 പ്രത്യേക പരീക്ഷ ഇനിമുതല്‍ ഉണ്ടാകില്ലെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സപ്തംബര്‍ 8, 9, 10 തീയതികളില്‍ നടക്കും.
നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലാബ് ടെക്‌നോളജി നവംബര്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 16-നും മെഡിക്കല്‍ ബയകെമിസട്രി 17-നും തുടങ്ങും.
പരീക്ഷ
2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം ജൂണ്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍യത്തിനു 18 വരെ അപേക്ഷിക്കാം
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ, ബി.സ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
0 comments: