2021, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക്‌ പരിഗണിക്കുന്നത് തുടരും

കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

നീറ്റ്​ 2021 : അപേക്ഷയില്‍ തെറ്റുതിരുത്താന്‍ അവസരം

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ ​എലിജിബിലിറ്റി കം എന്‍ട്രന്‍സ്​ ടെസ്റ്റ്​​ (നീറ്റ്​) അപേക്ഷയില്‍ തെറ്റുതിരുത്താന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ആഗസ്റ്റ്​ 14ന്​ ഉച്ച രണ്ടുവരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം.ഇതിനായി ഔദ്യോഗിക വെബ്​സൈറ്റായ neet.nta.nic.in സന്ദര്‍ശിക്കുക.

തകരാറിലായ ലാപ് ടോപ്പുകള്‍ കോക്കോണിക്സ് തിരിച്ചെടുക്കും: ധനമന്ത്രി 

ഡിജിറ്റല്‍ പഠനത്തിന് സഹായകരമാകുന്ന വിദ്യാശ്രീ പദ്ധതി പ്രകാരം കേരളം നിര്‍മ്മിച്ചു നല്‍കിയ  കോക്കോണിക്സ് ലാപ്‌ടോപ്പുകള്‍ തകരാറിലായെങ്കില്‍ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമ സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരം ലാപ്ടോപ്പുകള്‍ കെ.എസ്.എഫ്.ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം സര്‍വ്വസാധാരണമായ ഈ സാഹചര്യത്തില്‍ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്സ് ലാപ്ടോപുകള്‍ വിതരണം ചെയ്തു വന്നിരുന്നത്.

കർഷകതൊഴിലാളി ക്ഷേമനിധി: അം​ഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2020-21 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.  അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ/ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടങ്ങി

സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.

2020 -21 അധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസങ്ങൾക്കും അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസങ്ങൾക്കും ഉള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്. 2021- 22 അധ്യയന വർഷവും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു വരെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്ത എല്ലാ കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസായി ഭക്ഷ്യധാന്യവും കിറ്റുകളും സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്.

പ്രീപ്രൈമറി,പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്ക് യഥാക്രമം രണ്ട് കിലോഗ്രാം, ആറു കിലോഗ്രാം എന്നിങ്ങനെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക.അതോടൊപ്പം ഈ രണ്ടു വിഭാഗങ്ങൾക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും.

അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് പത്തു കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ വിതരണം ചെയ്യുക. സപ്ലൈകോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യധാന്യവും ഭക്ഷ്യ കിറ്റും സ്കൂളുകളിൽ എത്തിച്ച് നൽകുന്നത്.

ഫാർമസി കോഴ്സുകളും തൊഴിലവസരങ്ങളും: സൗജന്യ വെബിനാർ

പ്ലസ് ടു സയൻസ് ഗ്രൂപ്പ് പാസായ വിദ്യാർത്ഥികൾക്ക് ഫാർമസി മേഖലയിലെ വിവിധ കോഴ്സുകളും അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ കുറിച്ചും വിശദമായി അറിയുവാൻ മലയാള മനോരമയുടെ എജുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ഹോളി ഗ്രേസ്  അക്കാദമി ഓഫ് ഫാർമസിയും സംയുക്തമായി സൗജന്യ വർക്ക്ഷോപ്പ് ഒരുക്കുന്നു. 2021 ഓഗസ്റ് 14, ശനിയാഴ്ച രാവിലെ 10:30 നു നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ  സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3xo4Pah എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം

ഇന്റഗ്രേറ്റഡ് ബിരുദ പഠനം

കേരള സര്‍വകലാശാല ബിരുദ പ്രവേശന പ്രോസ്‌പെക്ടസില്‍ രണ്ട് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍റിലേഷന്‍സ് ഗവണ്‍മെന്റ് കോളേജ് ഫോര്‍ വിമെന്‍, വഴുതക്കാട്, തിരുവനന്തപുരം. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഗവ. ആര്‍ട്‌സ് കോളേജ്, തൈക്കാട്, തിരുവനന്തപുരം. രണ്ടു പ്രോഗ്രാമുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ടുമെന്റ് വഴി പ്രവേശനം. വിവരങ്ങള്‍ക്ക്: https://admission.kannuruniversity.ac.in

നിയമം അറിയുന്ന മാനേജർ ആകാൻ  നൽസാർ നിയമ സർവകലാശാലയിൽ കോഴ്​സ് 

നൽസാർ നിയമ സർവകലാശാലയിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ്​ മാനേജ്​മെൻറ്​ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. ആഗസ്​റ്റ്​ 15നകം ഓൺലൈനിൽ അപേക്ഷിക്കണം.

യോഗ്യത 60 ശതമാനം മാർക്കോടെ പ്ലസ്​ ടു 2021ലെ ക്ലാറ്റ്​/IPMAT/JIPMAT/ജെ.ഇ.ഇ മെയിൻ സ്​കോർ, അക്കാദമിക്​ മികവ്​, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ സെലക്​ഷൻ.അപേക്ഷ നി​ർദേശാനുസരണം ഓൺലൈനായി https://ipmapplications.nalsar.ac.in/registerൽ ഇപ്പോൾ സമർപ്പിക്കാം. ആഗസ്​റ്റ്​ 15 വ​രെ അപേക്ഷ സ്വീകരിക്കും.

യു.ജി.സി നെറ്റ്​ 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്​ടോബറിൽ

യു.ജി.സി നെറ്റ്​ 2021-​െൻറ ഓൺലൈൻ അപേക്ഷാ ഫോമുകൾ നാഷനൽ ടെസ്​റ്റിങ്​ ഏജൻൻസി (എൻ.ടി.എ) അവരുടെ ഒൗദ്യോഗിക വെബ്​ സൈറ്റായ ugcnet.nta.nic.in -ൽ ​​പ്രസിദ്ധീകരിച്ചു. സെപ്​തംബർ അഞ്ച്​ വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ ആറിന് ഓൺലൈൻ മോഡിൽ ആരംഭിക്കും.പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്​തംബർ ആറാണ്​. കൂടാതെ, കറക്ഷൻ വിൻഡോ സെപ്റ്റംബർ ഏഴ്​ മുതൽ 12 വരെയുമുണ്ട്​.

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 വർഷത്തേക്ക് ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി ഇലക്ട്രോണിക്‌സ് ബി.കോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ www.ihrdadmissions.org യിലൂടെ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in ലും കോളേജ് ഓഫീസിലും ലഭിക്കും. ഫോൺ: 0471-2234374.

നിഷില്‍ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബിഎസ് സി കമ്ബ്യൂട്ടര്‍ സയന്‍സ് (എച്ച്‌ഐ), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച്‌ഐ), ബാച്ചിലര്‍ ഓഫ് കൊമേഴ്സ് (എച്ച്‌ഐ) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 25. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.nish.ac,in, admissions.nish.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്ബര്‍: 0471-2944635.

നടപടികള്‍ കടുപ്പിച്ചു'; സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധനത്തിനെതിരെ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍

സര്‍വകലാശാലകളിലെ പ്രവേശനത്തിനായി സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍മാര്‍ തന്നെ ഇങ്ങനെയാരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.വിവാഹം കഴിക്കുമ്ബോള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് നടത്തിയത്.

എന്‍.ആര്‍.ഐ ക്വാട്ട: സ്‌പോട്ട് അഡ്മിഷന്‍

എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ ആന്റ ്‌ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ ്‌ആന്റ് കമ്മ്യൂണിക്കേഷന്‍, സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ എന്‍ജിനീയറിങ്ങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 17 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍; 04994-250290, 250555, 9496463548, 9495310477.

സെന്റർ ഫോർ പ്രഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കോട്ടയം ഗാന്ധിനഗറിലെ ‘സെന്റർ ഫോർ പ്രഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസി’ലെ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. www.cpas.ac.in.ബിഎസ്‌സി നഴ്സിങ്, ബിഫാം, ബിപിടി, എംപിടി, എംഎസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ / മെഡിക്കൽ ഡോക്യുമെന്മെന്റേഷൻ, ബിഎസ്‌സി സൈബർ ഫോറൻസിക്സ്, എംഎസ്‌സി സൈബർ ഫോറൻസിക്സ്, എംഎ ജേണലിസം & മാസ് കമ്യൂണിക്കേഷൻ,ബിഎഡ്, ബികോം തുടങ്ങിയ കോഴ്സുകളുണ്ട്

0 comments: