2021, ഓഗസ്റ്റ് 4, ബുധനാഴ്‌ച

പ്രവാസികൾക്ക് സന്തോഷ വാർത്ത ,ഇനി UAE ലേക്ക് പോകാം ,രണ്ടു വാക്‌സിൻ എടുത്തവർക്ക്അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു പോകാനാവാതെ പ്രതിസന്ധിയിൽ. ജീവിക്കാനായി പ്രവാസത്തിലേക്ക് ചുവടുമാറിയ പതിനായിരക്കണക്കിന് മലയാളികളാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ മാസങ്ങളായി നാട്ടിൽ കഴിയുന്നത്.ഇതിനിടയിലാണ് ചില ആശ്വാസം നൽകുന്ന വാർത്തകൾ തേടിയെത്തുന്നത് .കോ​വി​ഡി​ന്‍റെ മൂർദ്ധന്യത്തിൽ യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് യു​എ​ഇ. താ​മ​സ​വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇനി യു​എ​ഇ റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള​വ​ർ​ക്ക് ഇ​വി​ടേ​ക്ക് പ​റ​ക്കാം. യു​എ​ഇ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ചി​രി​ക്ക​ണം. വാ​ക്സി​ൻ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച് 14 ദി​വ​സ​ത്തി​നു ശേ​ഷം മാ​ത്ര​മേ യാ​ത്രാ അ​നു​മ​തി ല​ഭി​ക്കൂ. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.

ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ, ഉ​ഗാ​ണ്ട, നേ​പ്പാ​ൾ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം യാ​ത്ര​യ്ക്ക് നാ​ല് മ​ണി​ക്കൂ​ർ മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യാ​ണു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം വി​സി​റ്റിം​ഗ് വീ​സ​ക്കാ​ര്‍​ക്ക് യു​എ​ഇ​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല.

യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, യു​എ​ഇ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ഠി​ക്കു​ന്ന​വ​ർ​ക്കും റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള​വ​രി​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും മ​ട​ങ്ങി​യെ​ത്താം.

 

0 comments: