മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി,ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ മേൽക്കൂര ഫ്ളോറിംങ് ഫിനിഷിംങ് ബിംങ് സാനിട്ടേഷൻ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകാര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- രൂപയാണ് ധനസഹായം ഇത് തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 30
യോഗ്യത
- അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ഫീറ്റ് കവിയരുത്
- അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
- ബി.പി.എൽ. കുടുംബത്തിന് മുൻഗണന
- അപക്ഷകയ്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ
- പെൺകുട്ടികൾ മാത്രമുള്ള അപേക്ഷ തുടങ്ങിയവർക്ക് മുൻഗണന നൽകും.
- സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ആവശ്യമായ രേഖകൾ
- റേഷൻ കാർഡിന്റെ പകർപ്പ്.
- 2021-22 സാമ്പത്തിക വർഷത്തിൽ സ്വന്തം പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്.
- തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച സ്ഥിര താമസ സർട്ടിഫിക്കറ്റ്.
- വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
- വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- വീടിന്റെ വിസ്തീർണ്ണം 1200 സീറ്റിൽ കുറവാണ് എന്നിവ സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം.
- അപേക്ഷകാ അവരുടെ മക്കൾക്കോ മാനസിക ശാരീരിക വെല്ലുവിളികൾ,കാൻസർ/കിഡ്നി പ്രശ്നം/ഹൃദ്രോഗം/കരൾ സംബന്ധമായ അസുഖം/തളർവാതം മറ്റു മാരക അസുഖങ്ങൾ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖകളുടെ പകർപ്പ്.
- മറ്റ് വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
- റേഷൻ കാർഡിലെ പേരും അപേക്ഷയിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം.
അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
0 comments: