2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                             


കേരള എൻജിനീയറിങ്: 17വരെ മാർക്കുകൾ അപ്ലോഡ് ചെയ്യാം

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയിക്കുന്ന മാർക്ക് സെപ്റ്റംബർ 17ന് വൈകിട്ട് 5വരെ അപ്ലോഡ് ചെയ്യാവുന്നതാണ്.  വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറിക്കോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്കോ ലഭിച്ച മാർക്കാണ് അപ്ലോഡ് ചെയ്യേണ്ടത്.

പ്ലസ്ടു പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാർക്കാണ് നൽകേണ്ടത്. ഈ മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശന റാങ്ക് തയാറാക്കുക.

http://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ആണ് അപ്ലോഡ് ചെയേണ്ടത്. നിർദേശം അനുസരിച്ചു മാർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം.

സെപ്റ്റംബർ 13 തിങ്കളാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 13 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411,

 ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639, 

കേരള വിഷൻ ചാനൽ നമ്പർ - 42, 

ഡിജി മീഡിയ - 149, 

സിറ്റി ചാനൽ ചാനൽ നമ്പർ - 116, 

ഡിഷ് ടിവി - 624, 

വീഡിയോകോൺ ഡി2എച്ച് - 642, 

സൺ ഡയറക്ട് - 240 



0 comments: