2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

പ്ലസ് വൺ പരീക്ഷ വീണ്ടും നീട്ടി ,ഹർജി പരിഗണിക്കുന്നത് മാറ്റി വെച്ചു ,നിർണ്ണായക അറിയിപ്പ്



പ്ലസ് വൺ പരീക്ഷ റദ്ദ് ആകണം എന്ന ഹർജി നാളെ പരിഗണിക്കില്ല , ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ 15 ലേക്ക് മാറ്റി ,ജസ്റ്റിസ് എ എം ഖാന്വില്കര് അവധി ആയതിനാൽ ആണ് ഹർജി മാറ്റിവെച്ചത് ,പ്ലസ് വൺ പരീക്ഷ ഓൺലൈൻ ആയിട്ട് നടത്താൻ സാധിക്കില്ലെന്നും ,അത് പ്രായോഗികമല്ലെന്നും ,ഓഫ്‌ലൈൻ ആയിട്ട് പരീക്ഷനടത്താൻ ഉള്ള എല്ലാ സൗകര്യവും ,സജ്ജീകരണനകളും നടത്തി കഴിഞ്ഞു എന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം വഴി സുപ്രീം കോടതിയെ അറിയിച്ചു 

പ്ലസ് വൺ എഴുത്ത് പരീക്ഷ ഒരു വിദ്യാർത്ഥിക്ക് പോലും കോവിഡ് വരാത്ത രീതിയിൽ സജ്ജീകരിച്ചു എന്നും സർക്കാർ അറിയിച്ചു 

ഓൺലൈൻ ആയിട്ട് പരീക്ഷ നടത്തിയാൽ ഒരുപാട് വിദ്യാർഥികൾക്കു അപരീക്ഷ എന്ന അവസരം നഷ്ടമാകും എന്നും പല കുട്ടികൾക്കും വീടുകളിൽ പരീക്ഷ എഴുതാൻ ആവിശ്യമായ മൊബൈൽ ,കമ്പ്യൂട്ടർ ,മറ്റു ഉപകരണങ്ങൾ ഇല്ലന്നും അത് കൊണ്ട് പരീക്ഷ ഓൺലൈൻ ആയിട്ട് പ്രായോഗികമല്ലെന്നും വ്യക്തമാക്കി 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്ലസ് ടു പരീക്ഷ നടത്തിയത് പോലെ ഒരു പരീക്ഷ ഹാളിൽ 20 കുട്ടികളെ ഉൾപ്പെടുത്തി ,ലാബുകളിൽ ഉപകരണങ്ങൾ ഒരു കുട്ടി ഉപയോഗിച്ചത് മറ്റു കുട്ടികൾക്കു നൽകാതെ ശ്രദ്ധയോടെ മാത്രമേ പരീക്ഷ നടത്തും എന്നുള്ള നിലപാട് ആണ് സർക്കാർ നൽകിയത് 

0 comments: