2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

കുടുംബ ശ്രീ വനിതകൾക്കു 60000 രൂപ വരെ വായ്പ ,ഇപ്പോൾ അപേക്ഷിക്കാം

                                              

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ പട്ടികജാതിയിൽപ്പെട്ട വനിതകളുടെ സ്വയംസഹായ സംഘങ്ങൾ / അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്നതിന് ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അഞ്ച് മുതൽ 20 വരെയുള്ള ഒരു സംഘത്തിന് പരമാവധി അഞ്ച് ലക്ഷം രൂപയും ഒരംഗത്തിന് പരമാവധി 60,000 രൂപയും അനുവദിക്കും.

അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18 നും 55 നും ഇടയിൽ പ്രായമുള്ള വരുമാവണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. പലിശ നിരക്ക് അഞ്ച് ശതമാനം. തിരിച്ചടവ് കാലാവധി മൂന്ന് വർഷം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും അയൽക്കൂട്ടങ്ങൾ, കോർപറേഷന്റെ പാലക്കാട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0491 2544411


0 comments: