2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് ധനസഹായം

                                     


 2020-21 അധ്യയനവർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച പട്ടികവർഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് നൽകുന്ന പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി, പ്ലസ്ട പരീക്ഷ ആദ്യതവണ എഴുതി വിജയിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള അഗളി, ഷോളയൂർ, പുതൂർ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാർഥികൾക്കാണ് അവസരം. എസ് എസ് എൽ സി പരീക്ഷയിൽ പരമാവധി നാല് ബി ഗ്രേഡും അതിനു മുകളിലും, പ്ലസ് ടു പരീക്ഷയിൽ പരമാവധി രണ്ട് ബി ഗ്രേഡും അതിനു മുകളിലും മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, ഊര്, ജാതി എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ അപേക്ഷകൾ മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ്, ദേശസാൽകൃത ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ്, ഫോൺ നമ്ബർ എന്നിവ സഹിതം അട്ടപ്പാടി ഐടിഡിപി ഓഫിസിലോ അഗളി, പുതൂർ, ഷോളയൂർരെടബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ സെപ്റ്റംബർ 20 നകം നൽകണം. ഫോൺ- 04924 254382.

0 comments: