2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇ- ഗ്രാന്റ പോർട്ടലിൽ അപ്ലോഡ് ചെയ്യണം

                                         


ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനായി ഈ ഗ്രാൻഡ് പോർട്ടലിൽ വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കാത്ത സ്കൂളുകൾ സെപ്തംബർ 30 നകം സമർപ്പിക്കണമെന്ന് പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു.

വിദ്യാർത്ഥികളുടെ പേര്, ജാതി, ക്ലാസ്സ്, വരുമാനം, ഡേ സ്കോളർ/ ഹോഴ്സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് സമർപ്പിക്കേണ്ടത്. 2020 - 21 വർഷത്തെ സ്കോളർഷിപ്പ് വിതരണം പൂർത്തിയായി മാത്രമേ 2021 - 22 വർഷത്തെ നടപടി ആരംഭിക്കുകയുള്ളൂ. 2020- 21 അധ്യയനവർഷം വിദ്യാർത്ഥി പഠിച്ചിരുന്ന ക്ലാസാണ് രേഖപ്പെടുത്തേണ്ടത്. വരുമാനപരിധി 2,50,000.


0 comments: