2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                    

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാർഗ നിർദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച് തീരുമാനം ഉടൻ എടുക്കും.

നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഒപ്പം പ്ലസ് വൺ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടൻ പ്രഖ്യാപനമുണ്ടാകും.

സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബർ ഒന്നിന് മുൻപ് നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോൾ.

തളിര് സ്കോളർഷിപ്പ് പരീക്ഷ: ജില്ലാതല മത്സരം ജനുവരി 8, 12 തീയതികളിൽ

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല മൽസരം ജനുവരി എട്ട്, 12 തീയതികളിൽ നടക്കും. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലാണ് ജില്ല, സംസ്ഥാനതല പരീക്ഷകൾ.

സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകാർക്ക് യഥാക്രമം 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തിൽ ഇരുവിഭാഗത്തിൽ നിന്നുമായി ഉയർന്ന മാർക്കു നേടുന്ന 60 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. തുടർന്നു വരുന്ന ഇരുവിഭാഗത്തിലും 50 കുട്ടികൾക്ക് വീതം 500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. നൂറിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനമായി നൽകും. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.

കുട്ടികൾക്ക് https://scholarship.ksicl .kerala.gov.in/ എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി ലഭിക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. ഫോൺ: 8547971483, 04712333790.

               University Announcements

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 മാർച്ചിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ, 2021 ജൂലൈയിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.

കേരളസർവകലാശാല 2021 ജൂലൈയിൽ നടത്തിയ ബി.കോം. എസ്.ഡി.ഇ. അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ. (2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (എസ്.ഡി.ഇ, 2018 അഡ്മിഷൻ - റെഗുലർ & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷമപരിശോധനയ്ക്കും സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ ബി.കോം., സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ./ബി.എസ്സി./ബി.കോം./ ബി.ബി.എ./ബി.സി.എ./ബി.എം.എസ്. ബി.പി.എ./ബി.വോക്. ഡിഗ്രി (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015 – 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ് പരീക്ഷകൾ ഒക്ടോബർ 1 മുതൽ ആരംഭിക്കുന്നതാണ്.

MG University Announcements:               എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

2021 സെപ്തംബർ 23ന് നടത്താനിരുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. രജിസ്ട്രേഷൻ ചെയ്തവർക്കും സെക്കന്റ് സ്പെൽ പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്സ് – 3 പരീക്ഷ സെപ്റ്റംബർ 24ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ അതത് ഗവേഷണകേന്ദ്രങ്ങളിൽ നടക്കും.

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം - 2020 അഡ്മിഷൻ - റഗുലർ/2017, 2018, 2019 അഡ്മിഷൻ - റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ - റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ- സി.ബി.സി.എസ്. റഗുലർ/2019 അഡ്മിഷൻ- റീഅപ്പിയറൻസ്, 2014-2018 അഡ്മിഷൻ-സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 24 മുതൽ 29 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 30 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ ഒന്നിനും അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. പ്രൈവറ്റ് രജിസ്ട്രേഷൻ (2019 അഡ്മിഷൻ - റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 20 മുതൽ 27 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 29 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. epay. mgu.ac.in എന്ന പോർട്ടലിലൂടെയാണ് ഫീസടയ്ക്കേണ്ടത്. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. പരീക്ഷ തീയതി പിന്നീട് അറിയിക്കും.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ്. - ദ്വിവത്സരം (2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലുവരെ അപേക്ഷിക്കാം.

2021 മാർച്ചിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന 2019-21 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് നടത്തിയ 2019 ബാച്ച് - ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ ആന്റ് പോളിമർ കെമിസ്ട്രി - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂണിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (ഇനോർഗാനിക് ഓർഗാനിക് ആന്റ് പോളിമർ - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡയറക്ടറുടെ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസ് വിഭാഗത്തിൽ പിഎച്ച്.ഡി. യോഗ്യതയോ അലോപ്പതിയിൽ എം.ഡി.യോഗ്യതയ്ക്കൊപ്പം ബയോമെഡിക്കൽ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെയെങ്കിലും ഗവേഷണ പരിചയവും ഉള്ളവരെയോയാണ് പരിഗണിക്കുക. രജിസ്റ്റർ ചെയ്ത പേറ്റന്റുകൾ സ്വന്തം പേരിൽ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങൾ, നേടിയിട്ടുള്ള വിലപ്പെട്ട അവാർഡുകൾ, ശാസ്ത്ര-മെഡിക്കൽ രംഗത്തെ പഠന - ഗവേഷണസ്ഥാപനങ്ങളിൽ ഫെലോഷിപ്പ് എന്നിവയും നിയമനത്തിനായി പരിഗണിക്കും. അപേക്ഷകരുടെ പ്രായം 65 വയസിൽ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 75000 രൂപ അടിസ്ഥാനശമ്പളം കണക്കാക്കി (ശമ്പള പരിഷ്ക്കരണത്തിനനുസരിച്ച് ആനുപാതിക വർ ധനക്ക് സാധ്യതയുണ്ട്) പ്രതിഫലം നൽകും. അഞ്ചുവർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സ്ഥാപനത്തിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാട് വിവരിക്കുന്ന 1000 വാക്കുകളിൽ കുറയാത്ത കുറിപ്പും സഹിതമുള്ള അപേക്ഷ, രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം, കേരള, പിൻ: 686560 എന്ന വിലാസത്തിൽ ഒക്ടോബർ 13ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

വാർഷിക സ്കീമിലെ പാർട്ട് ഒന്ന്, പാർട്ട് രണ്ട് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

റഗുലർ, പ്രൈവറ്റ്, എസ്.ഡി.ഇ. വാർഷിക സ്കീമിൽ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂർത്തീകരിച്ച് ഒന്ന്, രണ്ട് വർഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി പാർട്ട് ഒന്ന്, പാർട്ട് രണ്ട് വിഷയങ്ങളിൽ സപ്തംബർ 2021 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വെബ്സൈറ്റിലുള്ള രജിസ്ട്രേഷൻ ലിങ്ക് വഴി ഒക്ടോബർ 20-ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പർ ഉള്ളവർ തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാൻ രശീതും സഹിതം ഒക്ടോബർ 23-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കൺട്രോളർ, സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ ലഭ്യമാക്കണം. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകൾ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടർന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്.

അഡീഷണൽ കോ-ഓർഡിനേറ്റർ നിയമനം

കാലിക്കറ്റ് സർവകലാശാലയിലെ സ്വാശ്രയ പഠനകേന്ദ്രങ്ങളിൽ എം.വോക്. കോഴ്സുകളുടെ അഡീഷണൽ കോ ഓഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനൽ തയ്യാറാക്കുന്നു. പി.ജി.യും ബി.വോക്., എം.വോക് പ്രോഗ്രാമുകളിൽ അദ്ധ്യാപകനായോ കോ ഓർഡിനേറ്ററായോ ഉള്ള മൂന്ന് വർഷത്തെ പരിചയവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 64 വയസ്. 30000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ 30-ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.

ഹാൾടിക്കറ്റ്

23-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. എസ്.ഡി.ഇ. ബി.എ., ബി.എസ് സി. ബി.എം.എം.സി., ബി.എ. അഫ്സലുൽ ഉലമ ഏപ്രിൽ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

Kannur University Announcements:    കണ്ണൂർ സർവകലാശാല

പഠന വകുപ്പുകളിലെ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ 2021 പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് www.admission.kannuruniversity.ac.in m വെബ്സൈറ്റിൽ PG Department ലിങ്കിൽ ലഭ്യമാണ്. Sure & Waiting list ൽ ഉൾപ്പെട്ടവർക്ക് അഡ്മിഷൻ സെലക്ട് മെമ്മോ candidate login ൽ ലഭ്യമാണ്. അതിനാൽ അപേക്ഷകർ candidate login പരിശോധിക്കേണ്ടതും Sure & Waiting list ൽ ഉൾപ്പെട്ടവർ സെലക്ട് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതാത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതുമാണ്. 

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, എം.എ മലയാളം, എം.എസ്.സി ബയോടെക്നോളജി, എം.എസ്.സി മൈക്രോബയോളജി (റെഗുലർ / സപ്ലിമെൻറ്ററി) ,മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 01.10.2021 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

കണ്ണൂർ സർവ്വകലാശാലയിലെ ആറാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി(റെഗുലർ /സപ്ലിമെൻറ്ററി) ,മെയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈ സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 30.09.2021 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ്.സി, ഏപ്രിൽ 2020 സെഷൻ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം എ ഭരതനാട്യം (സി.ബി.സി.എസ് .എസ് റെഗുലർ /സപ്ലിമെൻററി/ഇബ്രൂവ്മെൻറ്) ഒക്ടോബർ 2020 പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 28 ന് രാവിലെ 9 മണി മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടത്തുന്നതാണ് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

0 comments: