2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

2 രൂപ നാണയം കയ്യിലുണ്ടോ? ഇനി 5 ലക്ഷം രൂപവരെ നേടാംപഴയ രണ്ട് രൂപ നാണയം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ ഒരു സുവർണാവസരം. ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ കച്ചവട സൈറ്റായ ക്വിക്കർ ആണ് ഇതിന് അവസരമൊരുക്കുന്നത്.ക്വിക്കർ ആവശ്യപ്പെടുന്ന സവിശേഷതയോടുകൂടിയ പഴയ രണ്ട് രൂപ നാണയത്തിന് പകരമായി 5 ലക്ഷം രൂപവരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

നാണയം വിൽക്കുന്നതിന് ആകെ ഒരു വ്യവസ്ഥ മാത്രമേ ഉള്ളൂ. 1994, 1995, 1997, 2000 സീരീസിൽ ഉള്ളവയായിരിക്കണം ഇവ. ഇനി നിങ്ങളുടെ പക്കൽ ഈ ശേഖരത്തിലുള്ള രണ്ട് രൂപ നാണയമുണ്ടെങ്കിൽ അവ വിൽക്കുന്നതിനായി ആദ്യം കിക്കറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം നാണയത്തിന്റെ ചിത്രങ്ങളും മറ്റ് വിശദവിവരങ്ങളും സൈറ്റിൽ പങ്കുവയ്ക്കണം. ലേലത്തിലൂടെയാണ് നാണയം വിൽക്കുക. പരമാവധി 5 ലക്ഷം രൂപ വരെയാണ് ലേലത്തുകയായി ലഭിക്കുക. തുക സംബന്ധിച്ച് വാങ്ങുന്നയാളുമായി ചർച്ച ചെയ്യാനുള്ള അവസരവും സൈറ്റ് ഒരുക്കിയിട്ടുണ്ട്.

1982 ലാണ് ഇന്ത്യയിൽ ഈ രണ്ട് രണ്ട രൂപ നാണയം പുറത്തിറക്കിയത്. കുപ്രോ-നിക്കൽ മെറ്റൽ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതുപോലെ പഴയ 10 രൂപ നോട്ട് വിറ്റും നല്ലൊരു തുക നേടാനാകും. ഒരുവശത്ത് അശോക സ്തംഭവും മറുവശത്ത് ബോട്ടുമുള്ള 10 രൂപ നോട്ടിന് 25,000 രൂപവരെയാണ് ലഭിക്കുക. ക്വിക്കർ കൂടാതെ കോയിൻ ബസാർ, ഇന്ത്യാമാർട്ട് തുടങ്ങിയ നിരവധി വെബ്സൈറ്റുകൾ വഴി കയ്യിലുള്ള പഴയനാണയങ്ങൾ വിറ്റ് പണം സമ്പാദിക്കാനാകും. എന്നാൽ വെറുതെ ഏതെങ്കിലും ഒരു നാണയും വിൽപനയ്ക്ക് വച്ചാലൊന്നും ഈ സൈറ്റുകൾ വഴി വരുമാനമുണ്ടാക്കാനാകില്ല. ഇതിന് കയ്യിലുള്ള നാണയത്തിന് മേൽപ്പറഞ്ഞപോലെ എന്തെങ്കിലുമൊരു സവിശേഷത ഉണ്ടായിരിക്കണം.


0 comments: