2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

കോളജ് തുറക്കാൻ ഉത്തരവായി: പിജിക്ക് എല്ലാ ദിവസവും ക്ലാസ്സ്: യുജി ക്ക് ഒന്നിടവിട്ട് ക്ലാസ്സ്

                                            

കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ സംസ്ഥാനത്ത് അനുമതി നൽകി കൊണ്ട് സർക്കാർ ഉത്തരവിറക്കി. 

കോവിഡ് വ്യാപനം കുറഞ്ഞത് കൊണ്ട് ഒക്ടോബർ നാലുമുതൽ കോളജുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

മുഖ്യമന്ത്രി അന്ന് പറഞ്ഞത് ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അവസാന വർഷ വിദ്യാർഥികൾക്ക് കോളജിൽ എത്തുന്നതിന് അനുമതി നൽകുമെന്നാണ് എന്നാലും ബിരുദ അവസാന വർഷ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ ഒരു ദിവസം പകുതി വിദ്യാർഥികൾക്ക് ക്ലാസിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇതേസമയം പിജി വിദ്യാർത്ഥികൾക്ക് മുഴുവൻ ദിവസവും ക്ലാസ് ഉണ്ടാകും. മുഴുവൻ കുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.

കോളജുകളിൽ വരാൻ സാധിക്കുന്നത് ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ച വിദ്യാർഥികൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയ അധ്യാപകർക്കുമാണ്.0 comments: