2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                    


പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് നാളെ പ്രവേശനം 23 മുതൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ മറ്റന്നാൾ ആരംഭിക്കും. 23ന് രാവിലെ 9മുതലാണ് പ്രവേശന നടപടികൾക്ക് തുടക്കമാകുക. 23 മുതൽ ഒക്ടോബർ ഒന്നുവരെ പ്രവേശനം നടക്കും. നാളത്തെ അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in ലഭ്യമാണ്.Click for Higher Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allotment Results എന്ന ലിങ്ക് വഴി അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തണം. 2021 ആഗസ്ത് 18ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതമാണ് ഹാജരാകേണ്ടത്. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്മെൻറിൽ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന് ലിങ്കിലൂടെ ഓൺലൈനായി അടക്കാവുന്നതാണ്. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസടയ്ക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കുക.

വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

ജവഹർ നവോദയ വിദ്യാലയ ഒമ്പതാം ക്ലാസ് പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു

ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് നവോദയ വിദ്യാലയ സമിതി. ലാറ്ററൽ എൻട്രി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക.

ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം തേടുന്നവർക്ക് നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക nniminnmgɔw navodaya.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 2021-22 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സ്ദർശിക്കുക. ഹോം പേജിൽ കാണുന്ന JNV Class 9 Admissions 2021 Test എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. ഇവിടെ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ഇത് കഴിഞ്ഞാൽ ഉടൻ submit ൽ ക്ലിക്ക് ചെയ്യാം. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക. 

ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2022 ഏപ്രിൽ 9 ന് നടക്കും. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിൽ വെച്ചോ നവോദയ വിദ്യാലയ സമിതി നിശ്ചയിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ വെച്ചോ പരീക്ഷ നടക്കും.

ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2022 ഏപ്രിൽ 9 ന് നടക്കും. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിൽ വെച്ചോ നവോദയ വിദ്യാലയ സമിതി നിശ്ചയിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ വെച്ചോ പരീക്ഷ നടക്കും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളിൽ ചോദ്യങ്ങളുണ്ടാകും. ഒ.എം.ആർ ഷീറ്റിൽ ഉത്തരങ്ങൾ നൽകണം.

സെപ്റ്റംബർ 22 ബുധനാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 22 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411

ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639

കേരള വിഷൻ ചാനൽ നമ്പർ - 42,

ഡിജി മീഡിയ - 149,

സിറ്റി ചാനൽ ചാനൽ നമ്പർ - 116,

ഡിഷ് ടിവി - 624,

വീഡിയോകോൺ ഡി2എച്ച് - 642,

സൺ ഡയറക്ട് - 240

0 comments: