2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോളജുകളിൽ അവസാന വർഷ ക്ലാസുകൾ ആദ്യം;

                                          

സംസ്ഥാനത്ത് കോളജുകളിൽ അവസാന വർഷ ക്ലാസുകൾ തുടങ്ങിയതിന് ശേഷം പ്രായോഗിക വശങ്ങൾ കണക്കിലെടുത്ത് മറ്റു ക്ലാസുകൾ തുറക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അടുത്ത മാസം നാലിനാണ് കേരളത്തിൽ അവസാന വർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ തുറക്കുക. 

അനുകൂല സാഹചര്യമാണെങ്കിൽ ഒക്ടോബർ 18ന് എല്ലാ കോളജ് ക്ലാസുകളും തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. നിലവിൽ അവസാന വർഷ ക്ലാസുകൾ ആരംഭിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ തുടങ്ങിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.

90 ശതമാനം കോളജ് വിദ്യാർത്ഥികൾക്കും വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. ഇനിയും കുത്തിവെയ്പ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക വാക്സിൻ ഡ്രൈവ് നടത്താനും തീരുമാനമുണ്ട്. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.


0 comments: