ജില്ലാ വിദ്യാഭ്യാസ വകുപ്പ്നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വേഗത്തിലാക്കി.
ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്‌കൂളുകള്‍ യോഗങ്ങള്‍ നടത്തും. വാര്‍ഡ് തലത്തില്‍ പി.ടി.എ കമ്മിറ്റിയുമായി ചേര്‍ന്ന് രക്ഷിതാക്കളുടെ കൂടി സഹകരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക യോഗങ്ങളും നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കയറ്റു.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 11 മുതല്‍ അദ്ധ്യാപകര്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ എത്തി തുടങ്ങി. ഒന്നര വര്‍ഷത്തിനു ശേഷമാണ് അദ്ധ്യാപകര്‍ സ്‌കൂളുകളില്‍ എത്തുന്നത്. നവംബര്‍ ഒന്നിന് മുമ്ബ് സ്‌കൂളുകളിലെ മുഴുവന്‍ ക്രമീകരണങ്ങളും അദ്ധ്യാപകര്‍ തീര്‍ക്കണം. കൂടാതെ സ്‌കൂളുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും അടുത്താഴ്ചയോടെ പൂർത്തീകരിക്കണം.
0 comments: