2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം, പ്രതിമാസം ഒരു ലക്ഷം രൂപ വരെ ഫെല്ലോഷിപ്പ്.

                                  



സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.

ഫെല്ലോഷിപ്പായി ലഭിക്കുന്നത്‌ പ്രീതിമാസം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണമാണ് ഉദ്ദേശിക്കുന്നത്. ഫെല്ലോഷിപ്പ് നല്‍കുന്നത്‌. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ്.


ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയര്‍ ആയിരിക്കണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്. സ്ത്രീകള്‍ക്കും അര്‍ഹതപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്കും അഞ്ച് വര്‍ഷം ഇളവ് കിട്ടും. ഗവേഷണം നടത്തേണ്ടത്‌  കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലകേന്ദ്രത്തില്‍ ആയിരിക്കണം . സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകന്‍ മെന്‍റര്‍ ആയി തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബര്‍ 20 ആയിരിക്കും  അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്സൈറ്റ് www.kshec.kerala.gov.in സന്ദര്‍ശിക്കാം. . ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി https://159.89.167.203/kshecportal /public/index.php/navakerala_fellowship സന്ദര്‍ശിക്കുക

0 comments: