2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഇനിമുതൽ കുട്ടികളുടെ ആരോഗ്യ സുരക്ഷക്ക് സ്കൂളുകളിൽ ഡോക്ടറുടെ സേവനം: മന്ത്രി ശിവൻകുട്ടി

 



കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോൾ കൂടുതൽ മുൻതൂക്കം നൽകുന്നത് എന്ന് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനായി എല്ലാ സ്കൂളുകളിലും ഒരു ഡോക്ടറുടെ എങ്കിലും സേവനം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. അതോടൊപ്പം സ്കൂൾ തുറക്കുന്നതിനു മുൻപായി അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുന്ന കാര്യം കൂടി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അന്തിമ മാർഗരേഖ തയ്യാറാക്കുന്നതിനു മുൻപായി വിവിധ സംഘടനകളുമായുള്ള ചർച്ചകൾ തുടരുകയാണ്. ആദ്യം അധ്യാപക സംഘടന സംഘടനകളുമായാണ് ചർച്ച നടന്നത്. അതിനുശേഷം വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി. യോഗത്തിൽ സംഘടനകൾ സ്കൂൾ തുറക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ പങ്കെടുത്തത് 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളുമാണ്.സ്കൂൾ തുറക്കുമ്പോ ആദ്യം മുൻതൂക്കം നൽകുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനായി എല്ലാ സ്കൂളുകളിലും ഒരു ഡോക്ടറെ നിയമിക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനം ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഐ എം എ അടക്കം ഹോമിയോ പ്രതിരോധ മരുന്നു നൽകുന്നതിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുതിന്റെ ഭാഗമായി പിടിഎ  പുനഃസഘടിപ്പിക്കുമെന്നും അറിയിച്ചു. പിടിഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ഏതെങ്കിലും തരത്തിൽ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ നടത്തേണ്ടതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാരും മേയർമാരും ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തി. യോഗത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ചും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ കുറിച്ചും ചർച്ച ചെയ്തു. സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 20 മുതൽ തുടങ്ങുന്നതാണ്.

0 comments: