2021, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഒക്ടോബർ 26 വരെ സൈനിക സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

                                 


ഒക്ടോബർ 26 വരെ സൈനിക സ്കൂളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം. നമ്മുടെ ഇന്ത്യയിൽ 33 സൈനിക സ്കൂളുകളാണുള്ളത്. പ്രവേശനപരീക്ഷ 2022 ജനുവരി 9ന് ആയിരിക്കും നടക്കുന്നത്. പ്രവേശനം നടത്തുന്നത് 6, 9 ക്ലാസ്സിലേയ്ക്കാണ്. ഇതിനായി http://aissee.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.പഠനം നടത്തുന്നത് സിബിഎസ്ഇ സിലബസ് പ്രകാരം ആണ്. സംവരണം വിഭാഗത്തിന് 400 രൂപയും അല്ലാത്ത കുട്ടികൾക്ക് 550 രൂപയുമാണ് അപേക്ഷാ ഫീസ്.
 കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്,കോഴിക്കോട് എന്നിവയാണ്. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0471 2781400 എന്ന ഫോൺ നമ്പറിലോ sainikschooltvm@gmail. എന്ന ഈ-മെയിലിലോ http://sainikschooltvm.nic.in എന്ന വെബ്സൈറ്റിലോ സന്ദർശിക്കുക.

 ആറാം ക്ലാസ് പ്രവേശനത്തിന് നവോദയ വിദ്യാലയങ്ങളിൽ അപേക്ഷ ക്ഷണിച്ചു.

2021-22 അധ്യാന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് നവോദയ വിദ്യാലയങ്ങളിൽ അപേക്ഷ ക്ഷണിച്ചു. നിലവിൽ അഞ്ചാംക്ലാസിൽ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.

 സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും 6 മുതൽ 12വരെ ക്ലാസ്സുകളിൽ അധ്യയനം നടക്കുക. വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചാൽ സ്കൂൾ ക്യാമ്പസിൽ താമസിച്ച് ആയിരിക്കും പഠനം. താമസം, യൂണിഫോം, ഭക്ഷണം, പാഠപുസ്തകങ്ങൾ, പഠനം എന്നിവ സൗജന്യമായി ലഭിക്കും.നവംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
 സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തിൽ മാത്രമായിരിക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നത്. http://navodaya.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

0 comments: