2021 - 22 അധ്യാനവർഷത്തേക്കുള്ള കാലിക്കറ്റ് സർവകലാശാലയിൽ ബിരുദപ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റ് കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരമുണ്ട്. അതിനായി ഒരോ കോഴ്സുകളിലേക്കും അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് കോളേജുകൾക്ക് നൽകും. നിലവിൽ അപേക്ഷ പൂർത്തിയാക്കിയിട്ടും ഇതുവരെ അലോട്ടുമെന്റ് ലഭിക്കാത്തവരെയും പ്രവേശനം നേടി ഹയർ ഓപ്ഷനുകൾ നിലനിൽക്കുന്നവരെയും രണ്ടാം അലോട്ടുമെന്റ ലഭിച്ച് പ്രവേശനം നേടാത്ത എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നവരെയുമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുക. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് മുമ്പ് കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ഒക്ടോബർ നാല് മുതൽ അഞ്ചിന് 5 മണി വരെ സമയമുണ്ടാകും.
രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ ഒഴികെ ബാക്കി എല്ലാ വിധ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്താം.
അതിനു വേണ്ടി സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്തിട്ട് നേരത്തെ ലഭിച്ച സെക്യൂരിറ്റി കീ എന്റർ ചെയ്യണം. മൂന്നാം അലോട്ടുമെന്റിനു ശേഷവും കോളേജുകളിലെ ഒഴിവുകൾ സർവകലാശാലയുടെ പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റായ http://admission.uoc.ac.in നൽകിയിട്ടുണ്ട്. ആവശ്യാനുസരണം കോളേജ് ഓപ്ഷനുകൾ പുന:ക്രമീകരിക്കാം. തിരുത്തലിന് ശേഷം അപേക്ഷ ഫൈനൽ സബ്മിറ്റ് നടത്തി പ്രിന്റൗട്ട് സുക്ഷിക്കണം.
0 comments: