2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

രാജ്യത്തെ വാഹനങ്ങളുടെ ഹോണുകൾ മാറുന്നു ,പോലീസ് ,ആംബുലൻസ് ഉൾപ്പെടെ അഴിച്ചു പണി ,കേന്ദ്ര സർക്കാർ അറിയിപ്പ്

                                         



രാജ്യത്ത്  ഇനി പുറത്തിറങ്ങുന്ന  വാഹനങ്ങളുടെ ഹോണുകൾക്ക് ഭാരതീയ സംഗീതോപകരണങ്ങളുടെ ശബ്ദം നിർബന്ധമാക്കി കൊണ്ടുള്ള നിയമം ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.ചൊവ്വഴ്ച്ച മഹാരാഷ്ട്രയിൽ ഒരു ഹൈവേ ഉദ്ഘടന വേദിയിലാണ് പ്രഖ്യാപിച്ചത്.

നിയമം നടപ്പിലായാൽ വാഹനങ്ങളിൽ സംഗീത ഉപകാരണങ്ങളുടെ ശബ്ദം മാത്രമേ ഉപയോഗിക്കാവു എന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്. ആംബുലൻസ്, പോലീസ് തുടങ്ങിയ വാഹനങ്ങളിലെ ഹോണുകളെ പറ്റി പഠിക്കുകയാണെന്നും സുഖമായി കേൾക്കാൻ വേണ്ടി അതിനു പകരം ആകാശവാണിയിലെ ശബ്ദം ആലോചിക്കുണ്ട്.മുൻപ് വാഹനങ്ങളിലെ ചുവപ്പു നിറത്തിലുള്ള ബീക്കൺ നിർത്തലാക്കിയതും മന്ത്രി എടുത്തു പറഞ്ഞു.

"ആകാശവാണിയ്ക്ക് വേണ്ടി ഒരു ആര്‍ട്ടിസ്റ്റ് തയ്യാറാക്കിയ സംഗീതം ഇന്നു രാവിലെ കേട്ടിരുന്നു. ഈ ട്യൂൺ ആംബുലൻസുകള്‍ക്ക് ഉപയോഗിച്ചാൽ കേള്‍ക്കാൻ കൂടുതൽ സുഖകരമാകില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. മന്ത്രിമാരും മറ്റും കടന്നു പോകുമ്പോള്‍ സൈറണുകള്‍ ഉച്ചത്തിൽ കേള്‍പ്പിക്കുന്നത് അരോചകമാണ്. ഇത് ചെവിയ്ക്കും പ്രശ്നമുണ്ടാക്കുന്നുണ്ട്."എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

"നിലവിൽ ഞാൻ ഇതേ പറ്റി പഠിക്കുകയാണ്. ഇങ്ങനെ ചെയ്താൽ കേൾവിക്ക് സുഖകരമായിരിക്കും.ഓടകുഴൽ,തബല,വയലിൻ,മൗത്ത് ഓർഗൻ,ഹാർമോണിയം തുടങ്ങിയവ" ഗഡ്കരി പറഞ്ഞു.

വാഹനങ്ങളുടെ ഹോണുകളാക്കാൻ ഇന്ത്യൻ സംഗീതഉപകരണങ്ങൾ പരിഗണിക്കുമെന്ന് ആഴ്ചകൾക്കു മുൻപ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മറ്റൊരിടത്തും ഇതുവരെ പരീക്ഷിക്കാത്ത പുതിയൊരു രീതിയുമായി ആണ് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

ഇതിനോടൊപ്പം തന്നെ രാജ്യത്തെ ദേശീയപാത വികസനം അതിവേഗം മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു ലക്ഷം കോടി രൂപയുടെ മുംബൈ-ഡൽഹി ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നു എന്ന് മന്ത്രി വ്യക്തമാക്കി. മുംബൈ നഗരത്തോട് ചേർന്നുള്ള ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിലേക്ക് എത്തുന്ന പുതിയ പാതയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വാസൈ ക്രീക്ക് വഴിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത്.

ബാന്ദ്രയെ വോര്‍ളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതോടുകൂടി ഡൽഹിയിൽ നിന്നും മുംബൈയിലെ നരിമാൻ പോയിന്റ് ലേക്ക് എത്തിച്ചേരുവാൻ 12 മണിക്കൂർ മാത്രമേ എടുക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്തൊട്ടാകെയുള്ള ആഭ്യന്തര ഉൽപ്പന്നത്തിന്റെ 3% നഷ്ടമാകുന്നത് അപകടത്തിലുടെയാണ്. പ്രതിവർഷം ഒന്നര ലക്ഷം പേരാണ് റോഡപകടത്തിൽ മരിക്കുന്നത്.

 ഏറ്റവും കൂടുതൽ റോഡ് അപകട മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ പൂനെ എക്സ്പ്രസ് വേയിൽ മരണനിരക്ക് 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ  തമിഴ്നാട് കൈവരിച്ച നേട്ടത്തിന് ഒപ്പമെത്താൻ മഹാരാഷ്ട്രക്ക്  കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള മുംബൈ - നാഷിക് ഹൈവേ ആറു വരിയായി വികസിപ്പിക്കാൻ  തീരുമാനമുണ്ട്.

0 comments: