2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

സർക്കാർ പോളിടെക്നിക് കോളേജുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ ഈമാസം 7 ന്; കൂടുതൽ വിവരങ്ങൾ അറിയുക.

                                  


നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജുകളിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി ഈ മാസം ഏഴിന് കോളേജുകളിൽ വെച്ച് സ്പോട്ട് അഡ്മിഷൻ നടത്തും.

 തിരുവനന്തപുരം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ( എസ്എസ്എൽസി,പ്ലസ് ടു/വി.എച്ച്.എസ്.ഇ, ടി സി, കോൺടാക്ട് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്,  ജാതി സർട്ടിഫിക്കറ്റ്) നിർദ്ദേശിച്ചിരിക്കുന്ന ഫീസുമായി രാവിലെ 9ന് കോളേജിൽ എത്തിച്ചേരണം.

 പ്രവേശനം ലഭിച്ചവരിൽനിന്ന് പ്രവേശന ഫീസായി 13,780 രൂപ എടിഎം കാർഡ് മുഖേനയും 2500 രൂപ ക്യാഷ് ആയിട്ടും സ്വീകരിക്കുന്നതാണ്. എസ്. സി,എസ്.ടി വിഭാഗങ്ങൾക്ക് ഫീസിൽ ഇളവുണ്ട്. അഡ്മിഷന് വരുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ തീർച്ചയായും പാലിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

0 comments: