2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

മൊബൈൽ ഫോൺ വഴി വീഡിയോ കാൾ ചെയ്യുന്നവർ ജാഗ്രത ,അറിയാതെ തട്ടിപ്പിൽ പെടും

                             


വീഡിയോ കോൾ വഴി തേൻകെണി പരക്കുകയാണ് ഈ അടുത്തിടെ വയനാട് സ്വദേശിയാണ് ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടിരുന്നത്. കൗമാരക്കാരനായ വിദ്യാർത്ഥി പല ആവശ്യങ്ങൾ പറഞ്ഞ് ഇടയ്ക്കിടെ രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെറ്റായ അക്കൗണ്ട് വഴി പഠിപ്പിക്കപ്പെട്ട വിവരമറിയുന്നത്. ഇപ്പോൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ നിർമിച്ച് പല ആളുകളുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് വീഡിയോ കോൾ ചെയ്യുകയും അതിനുശേഷം പലതരത്തിലുള്ള ആപ്പുകൾ ഉപയോഗിച്ച് ഈ കോൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് അയച്ചു ഭീഷണിപ്പെടുത്തി പണം തട്ടി എടുക്കുന്നതാണ് ഇപ്പോൾ പരക്കുന്ന വാർത്ത.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് മിക്ക തട്ടിപ്പുകളുടെയും പുറകിൽ എന്നാണ് പോലീസിന്റെ നിഗമനം. വ്യാജമായ സിംകാർഡുകളും സ്ത്രീകളുടെ ഫോട്ടോയും ഉപയോഗിച്ചാണ് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിൽ സ്ത്രീകളുടെ പേരിൽ തെറ്റായ അക്കൗണ്ടുകൾ നിർമ്മിക്കുന്നത്. വീഡിയോ കോളിൽ നഗ്നത കാണിക്കുന്ന സ്ത്രീയോടു ചാറ്റ് ചെയ്യാം എന്നും ഇവർ ആൾക്കാരെ പറഞ്ഞു പറ്റിക്കുന്നു. എന്നാൽ ഇത് റെക്കോർഡ് ചെയ്യുന്ന വീഡിയോ ആണെന്ന് അറിയാതെ ആളുകൾ തെറ്റിദ്ധരിക്കപ്പെടുകയാണ്. റെക്കോർഡ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നു. വിജ്ഞാനത്തിൻ ഓ വിനോദത്തിനു ആശയവിനിമയത്തിനു വേണ്ടി ഉണ്ടാക്കിയ ആപ്പുകൾ കുട്ടികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം എല്ലാ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. 21 ആപ്പുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ട പട്ടിക പോലീസ് പുറത്തിറക്കിയിട്ടുണ്ട്. മെസ്സേജ് ആപ്പുകൾ വഴി ഹണിട്രാപ്, പണം തട്ടിപ്പ്, ഓൺലൈൻ ചാറ്റിങ്, ബ്ലാക്ക് മെയിലിങ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നു അതിനാൽ തന്നെ എല്ലാവരും വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്.

0 comments: