2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

പ്ലസ് വൺ സെക്കന്റ് അലോട്ട്മെന്റ് : നിയമസഭയിൽ പ്ലസ് വൺ സീറ്റ് വിഷയം വീണ്ടും ഉന്നയിച്ച് :മുൻ മന്ത്രി കെ കെ ശൈലജ

                                                 


സംസ്ഥാനടിസ്ഥാനത്തിൽ അല്ല പ്ലസ് വൺ സീറ്റുകൾ നിശ്ചയിക്കേണ്ടത് എന്ന പ്രതിപക്ഷ വാദം ഏറ്റെടുത്ത് നിയമസഭയിൽ മുൻ മന്ത്രി കെ കെ ശൈലജ. ശ്രദ്ധക്ഷണിക്കലിലാണ്  പ്രതിപക്ഷത്തിന്റെ അടിയന്തര  പ്രമേയത്തിന് ശേഷമാണ് പ്ലസ് വൺ സീറ്റ് വിഷയം കെ കെ ശൈലജ ഉന്നയിച്ചത്. കുട്ടികളുടെ സീറ്റ് വിഷയം ഗൗരവമായി കാണണമെന്നും അതിനൊത്ത സീറ്റ് ക്രമീകരണം നടത്തണമെന്നും മുൻ മന്ത്രി പറഞ്ഞു. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ഉറപ്പാക്കണമെന്നും, രക്ഷിതാക്കൾ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ആണ് ആഗ്രഹിക്കുന്നത്. ആയതിനാൽ സീറ്റ് വിഷയം ജില്ലാ, സബ് ജില്ലാ അടിസ്ഥാനത്തിൽ പരിഹരിക്കണം എന്നും കെ കെ ശൈലജ പറഞ്ഞു.
 ഇതേ ആവശ്യമാണ് പ്രതിപക്ഷവും അടിയന്തരപ്രമേയത്തിന് ആവശ്യപ്പെട്ടത്. സീറ്റുകളുടെ എണ്ണം പറഞ്ഞിട്ട് കാര്യമില്ലെന്നും ജില്ലാ അടിസ്ഥാനത്തിലും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നൽകണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ പറഞ്ഞു. കൂടുതൽ ബാച്ചുകൾ അനുവദിച്ചാലെ പ്രശ്നം പരിഹരിക്കാൻ കഴിയൂ. സീറ്റുകൾ ഒന്നുകൂടി അറേഞ്ച് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെതിരെ ഇത് രണ്ടാംതവണയാണ് സഭയിൽ പ്രതിപക്ഷത്തിന്റെ നിലപാട് കെ കെ ശൈലജ ഉന്നയിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷ നിലപാടിനോട് ചേർന്ന നിലപാട് ശ്രദ്ധക്ഷണിക്കൽ കെ കെ ശൈലജ എടുത്തിരുന്നു.
 അതേസമയം സംസ്ഥാനത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന നിലപാട് നിയമസഭയിൽ ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അലോട്ട്മെന്റ് കൾ എല്ലാം കഴിയുമ്പോൾ സീറ്റുകൾ അധികം വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്ക സർക്കാർ പരിഗണിക്കുന്നില്ലെന്നു ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
 അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്ലസ് വൺ സീറ്റ് രണ്ടാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞാലും 121000 ഓളം കുട്ടികൾക്ക് ഇഷ്ടവിഷയമോ ഇഷ്ടപ്പെട്ട സ്കൂളുകൾ ലഭിക്കില്ലെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. അപേക്ഷകരുടെ എണ്ണത്തിനാണ് അല്ലാതെ പ്രവേശനത്തിന്റെ തോതിൽ അല്ല കണക്കിലെടുക്കേണ്ടത്. അഡീഷണൽ ബാച്ചുകൾ അനിവാര്യമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
എന്നാൽ കൂടുതൽ ബാച്ചുകൾ എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിദ്യാഭ്യാസ മന്ത്രി തള്ളി. അലോട്ട്മെന്റ് പൂർണമായും കഴിയുമ്പോൾ 33119 സീറ്റുകൾ ബാക്കി വരും. ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾതന്നെ 192951 സീറ്റുകൾ ബാക്കിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അധികം ബാച്ച് അനുവദിക്കാൻ സാമ്പത്തിക സാഹചര്യം അനുവദിക്കുന്നില്ല. അപേക്ഷിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

0 comments: