മുതിർന്നവർക്ക് ആധാർ കാർഡ് ഉള്ള പോലെ നവജാതശിശുക്കൾക്കും സർക്കാർ ആധാർ കാർഡ് നിർബന്ധമാക്കി.അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ആധാർ ആയതുകൊണ്ട് തന്നെ ഇതിനെ ബാൽ ആധാർ എന്നാണ് വിളിക്കുന്നത്. നീലനിറത്തിലുള്ള കാർഡുകൾ ആയിരിക്കും ബാൽ ആധാർ .മറ്റു ആധാർ കാർഡ് പോലെ തന്നെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) തന്നെയാണ് ഈ ആധാറും നൽകുന്നത്.സാധാരണ ഉള്ള പോലെ 12 അക്ക നമ്പർ തന്നെയാണ് ഈ ആധാറിനുമുള്ളത്.
മുതിർന്നവർക്ക് ആധാർ കാർഡ് ഉണ്ടാക്കാൻ വേണ്ട എല്ലാ മാനദണ്ഡങ്ങളും ബാൽ ആധാർ ഉണ്ടാക്കാനും വേണം.അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ -തിരിച്ചറിയൽ രേഖ,ജനന സർട്ടിഫിക്കറ്റ്, അഡ്രസ്സിന്റെ തെളിവ്, ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവയാണ്.ആധാർ എൻറോൾമെൻറ് സെൻററിൽ നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.എല്ലാ സർക്കാർ സേവനങ്ങൾക്കും സ്കൂളിൽ ചേർക്കുന്നതിനും മറ്റും ബാൽ ആധാർ ഉടനെ നിർബന്ധമാക്കും എന്നാണ് നിഗമനം.ജനിച്ചു വീഴുന്ന കുട്ടികൾ വരെ ബാൽ ആധാറിന് യോഗ്യതയുണ്ട്.
ബാൽ ആധാറുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആണ് ബാല ആധാർ നിർബന്ധമാക്കിയത്. ബയോമെട്രിക് രേഖകൾ ആവശ്യമില്ല.മറ്റു രേഖകൾ മാത്രം മതിയാകും. ഫോട്ടോയും മറ്റു വിവരങ്ങളും രക്ഷിതാക്കളുടെ ആധാർകാർഡുമായി ബന്ധിപ്പിച്ചിരിക്കും. 5 വയസ്സുവരെയാണ് ആധാർ സമയപരിധി. ബയോമെട്രിക് ,ഐറിസ് , ഫോട്ടോ തുടങ്ങിയ വിവരങ്ങൾ പിന്നീട് പുതുക്കണം .പതിനഞ്ചാം വയസ്സിൽ നിർബന്ധമായും കാർഡിലെ വിവരങ്ങൾ പുതുക്കണം. ഈ പുതുക്കലുകൾക്ക് നിരക്ക് ഈടാക്കില്ല.
കാർഡ് ഇതുവരെ എടുക്കാത്തവർക്കും എടുക്കാം.
അഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ള ഇതുവരെ ആധാർ എടുക്കാത്ത കുട്ടികൾക്ക് ബാൽ ആധാറിന് അപേക്ഷിക്കാവുന്നതാണ്. മുകളിൽ പറഞ്ഞ രേഖകൾക്കൊപ്പം കുട്ടികളുടെ സ്കൂൾ ഐഡി കാർഡുകളും ആധാറിനായി പരിഗണിക്കും. മാതാപിതാക്കളിൽ ഒരാളുടെ നമ്പർ ഉപയോഗിക്കുക. ഈ നമ്പറിലേക്ക് വെരിഫിക്കേഷൻ അടക്കമുള്ള മെസ്സേജുകൾ വരും. മെസ്സേജ് വന്നു 60 ദിവസത്തിനുള്ളിൽ ബാൽ ആധാർ ലഭിക്കുന്നതാണ്.
0 comments: