2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

എഞ്ചിനീയറിംഗിന് പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്ന അപ്പീൽ ഹൈക്കോടതി തള്ളിഎഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ലസ്ടു പരീക്ഷ നടത്താത്തത് കൊണ്ടായിരുന്നു ഈ ആവശ്യം.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കൊല്ലക്കാരനായ സാൽവിയ ഹുസൈൻ അടക്കമുള്ള വിദ്യാർത്ഥികൾ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.

പരീക്ഷ ഇല്ലെങ്കിലും സുപ്രീംകോടതി അംഗീകരിച്ച സ്കീം പ്രകാരം ഫലപ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും ഈ മാർക്ക് പരിഗണിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്.

0 comments: