2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

നഴ്സിംഗ് പഠനം പൂർത്തിയാക്കിയിട്ടുണ്ടോ? എങ്കിൽ ഉടൻ ജോലി


പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഉടൻ തന്നെ ജോലിയും പരിചയ സർട്ടിഫിക്കറ്റും ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത് 'മാലാഖക്കുട്ടം' പദ്ധതിക്ക് ഒരുങ്ങുന്നു.

ജില്ലാ ആശുപത്രി ,താലൂക്ക് ആശുപത്രി, പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളിലാകും ജോലി. ഇന്നലെ ചേർന്ന ജില്ലാ വിദഗ്ത സമിതി പദ്ധതിക്ക് അംഗീകാരം നൽകി.ജനറൽ നഴ്സിംഗ് പാസായവർക് 10,000 രൂപയും ബി.എസ്.സി നഴ്സിംഗുകാർക്ക് 12,500 രൂപയും ജില്ലാ പഞ്ചായത്ത് പ്രതിമാസം ഓണറേറിയം നൽകും. രണ്ട് വർഷത്തേക്കാണ് നിയമനം.

ശേഷം സർക്കാർ നിയമനമോ മറ്റോ കിട്ടിയില്ലെങ്കിൽ താൽപര്യമുള്ളവർക്ക് തുടരാനായി വരും വർഷങ്ങളിൽ കൂടുതൽ ഫണ്ട് വകയിരുത്താനും യോഗത്തിൽ ധാരണയായി. 100 പേർക്കായിരിക്കും ആദ്യ നിയമനം.ഇതിനു വേണ്ടി 60 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്.ഇത് വിജയിച്ചാൽ ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ പേർക്ക് തൊഴിൽ കിട്ടാൻ കൂടുതൽ തുക വകയിരുത്തും. ഡി.എം.ഒ ആവശ്യപ്പെടുന്നു മുറയ്ക്കായിരിക്കും നിയമനം.

0 comments: