2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

സ്കോളർഷിപ്പ് പരിശീലന പരിപാടിയുമായി സർക്കാർ സ്കൂളുകൾ



സർക്കാർ സ്കൂളുകളിൽ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന പദ്ധതി ജില്ലയിൽ തുടങ്ങുന്നു.

ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റും എൻസ്കൂൾ ആപ്പും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. ഇതിൻ്റെ ആലോചനായോഗം ജില്ല കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്നു.

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനുള്ള പരിശീലനം ആദ്യഘട്ടത്തിൽ നൽകുന്നതാണ്.ഈ വർഷം തന്നെ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.ഇതിൻ്റെ ഭാഗമായി സർക്കാർ സ്കൂളുകളിലെ 300 വിദ്യാർത്ഥികളെ മത്സര പരീക്ഷയിലൂടെ തിരഞ്ഞെടുക്കും.ജനറൽ, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും സ്പെഷ്യലി എബിൾഡ് വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.

ആലോചന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, എൻസ്കൂൾ ആപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ 275 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ സർക്കാർ സ്കൂളുകളിൽ നിന്ന് 14% പേർ മാത്രമേ യോഗ്യത നേടിയിട്ടൊള്ളൂ. സർക്കാർ സ്കൂളുകളിലെ കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് അർഹരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

0 comments: