2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് സന്തോഷ വാർത്ത ,വരുന്നു സ്മാർട്ട് എൽ .പി .ജി സിലിണ്ടർ ,അറിയാം കൂടുത്താം വിവരങ്ങൾ


ഇനി മുതൽ പാചകവാതകം തീർന്നാൽ വേഗത്തിൽ അറിയാൻ സ്മാർട്ട് എൽപിജി സിലിണ്ടർ വരുന്നു. ഈ സ്മാർട്ട് എൽപിജി സിലിണ്ടർ ലൂടെ ഗ്യാസ് എത്ര ഉപയോഗിച്ച് എന്ന് കൃത്യമായി അറിയാൻ സാധിക്കും. ഈ പുതിയ സിലിണ്ടർ പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ്.

തുരുമ്പ് പിടിക്കാത്തതും ഭാരം കുറഞ്ഞതുമായുള്ളതാണ് പുതിയ സിലിണ്ടർ. ഈ സ്മാർട്ട് സിലിണ്ടർ 3 പാളികളിൽ നിർമ്മിച്ചതായതിനാൽ കൂടുതൽ സുരക്ഷയും ഉള്ളതാണ്. സാന്ദ്രത കൂടുതലുള്ള പോളി എത്തിലിൻ (എച്ച് ഡി  പി ഇ ), ഫൈബർ ഗ്ലാസ് എന്നിവ കൊണ്ടാണ് സിലിണ്ടർ നിർമിതമായത്. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, അജ്മീർ, അലഹബാദ്, ബംഗളൂരു, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ,കോയമ്പത്തൂർ, ഡാർജിലിങ്, ഡൽഹി, ഫരിദാബാദ്,ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂർ, ജലന്ധൻ, ജംഷഡ്പൂർ, ലുധിയാന, മൈസൂർ,പട്ന, റായ്പൂർ എന്നീ നഗരങ്ങളിലാണ് സിലിണ്ടർ ലഭ്യമാകുന്നത്.താമസിയാതെ മറ്റു നഗരങ്ങളിലും സിലിണ്ടർ വിതരണം ആരംഭിക്കും. 10 കിലോഗ്രാം സിലിണ്ടറിന് 3350 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 2150 രൂപയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്.

0 comments: