2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

Plus One (HSE) Second Allotment: പ്രസിദ്ധീകരിച്ചു ,എങ്ങനെ റിസൾട്ട് നോക്കാം ,സപ്ലിമെന്ററി അപേക്ഷ ആർക്കൊക്കെ ,സ്ഥിര പ്രവേശനം ആർക്കൊക്കെ ,വിദ്യാർഥികൾ അറിഞ്ഞിരിക്കുക
2021-22 അധ്യയന വർഷത്തെ പ്ലസ് വൺ HSE സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു  ,ഒക്ടോബർ 7 മുതൽ അഡ്മിഷൻ എടുക്കാം ,ഔദ്യോഗിക അറിയിപ്പ് .,വിദ്യാർഥികൾക്കു www.hscap.gov.in എന്ന വെബ്സൈറ്റ് വഴി സെക്കന്റ് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്  ,ഇപ്പോൾ  പ്രസിദ്ധീകരിച്ച ഔദ്യോഗിക അറിയിപ്പ്പൂർണമായി ലഭിക്കാൻ   ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

control.hscap.kerala.gov.in/admin/uploads/cms/20211005220522.pdf?12


എങ്ങനെ Second Allotment പരിശോധിക്കാം 

ആദ്യം നിങ്ങൾക്-www.hscap.gov.in -എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ,അപ്പോൾ നിങ്ങൾക് താഴെ കാണുന്നത് പോലെ ഉള്ള പേജ് ഓപ്പൺ ആകും അതിൽ Candidate login - sws എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


 • തുടർന് വരുന്ന പേജിൽ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,പാസ്സ്‌വേർഡ് ,ജില്ലാ എന്നിവ നൽകി  Submit കൊടുക്കുക 


 • തുടർന്നു വരുന്ന പേജിൽ നിങ്ങൾക് അലോട്ട്മെന്റ് ലഭിച്ചാൽ താഴെ കാണുന്ന രീതിയിൽ സ്റ്റാറ്റസ് കാണിക്കും, ശേഷം Second Allotment Result- എന്നതിൽ ക്ലിക്ക് ചെയ്യുക  • ഇനി അലോട്ട്മെന്റ് ലഭിച്ചിട്ടില്ല എങ്കിൽ ചുവടെ കാണുന്ന രീതിയിൽ ഉള്ള സ്റ്റാറ്റസ് ആകും നിങ്ങൾക് കാണിക്കുക . അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾ സപ്ലിമെന്ററി അല്ലോട്മെന്റിൽ അപേക്ഷ പുതുക്കി നൽകണം 


                           

സെക്കന്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച കുട്ടികൾ എന്ത് ചെയ്യണം 

സെക്കന്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച കുട്ടികൾ നിങ്ങൾക് ലഭിച്ച സ്കൂളിൽ നിർദിഷ്ട ദിവസത്തിന്റെ ഉള്ളിൽ ബന്ധപ്പെട്ട രേഖകളും ,അലോട്ട്മെന്റ് ലെറ്റർ സഹിതം ,രക്ഷിതാക്കളെയും കൂട്ടി അഡ്മിഷൻ എടുക്കണം ,വിദ്യാർഥികൾ ശ്രദ്ധിക്കുക സെക്കന്റ് അല്ലോട്മെന്റിൽ ഏത് സ്കൂളിൽ അഡ്മിഷൻ ലഭിച്ചാലും സ്ഥിര പ്രവേശനം നേടണം ,താൽകാലിക അഡ്മിഷൻ എന്ന അവസരം ലഭിക്കില്ല

എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം 

 • Allotment Memo
 • Transfer Certificate(TC)
 • Admission Fees
 • Cast Certificate ( If Get Admission Under Reservation )
 • income Certificate( EWS Reservation) 
 • SSLC Certificate
 • Bonus Point Certificate
 • Grace Mark Certificate
 • Community Certificate( Quota Reservation Students ) 
ഒന്നാം അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച താൽകാലിക അഡ്മിഷൻ എടുത്ത വിദ്യാർഥികൾ സെക്കന്റ് അല്ലോട്മെന്റിൽ ഏതെങ്കിലും ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ ആദ്യം കിട്ടിയ സ്കൂളിൽ നിന്ന് നിലവിൽ കിട്ടിയ സ്കൂളിലേക്ക് നിർബന്ധമായും സ്ഥിര പ്രവേശനം നേടണം ,ഇനി സെക്കന്റ് അലോട്ട്മെന്റ് ൽ ഉയർന്ന ഓപ്ഷൻ ഒന്നും തന്നെ ലഭിച്ചില്ല എങ്കിൽ ആദ്യം കിട്ടിയ സ്കൂളിൽ തന്നെ സ്ഥിര പ്രവേശനം നേടാം 

ആദ്യ അല്ലോട്മെന്റിലും ,രണ്ടാം അല്ലോട്മെന്റിലും അഡ്മിഷൻ ലഭിച്ച കുട്ടികൾക്ക് സപ്ലിമെന്ററി അല്ലോട്മെന്റിൽ അപേക്ഷ  സാധിക്കില്ല 

സപ്ലിമെന്ററി അല്ലോട്മെന്റിൽ ആർക്കൊക്കെ അപേക്ഷ കൊടുക്കാം 

നിലവിൽ സെക്കന്റ് അല്ലോട്മെന്റിലും ,അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾക്കും ,തെറ്റായ വിവരം നൽകി അപേക്ഷ നിരസിച്ച വിദ്യാർത്ഥികൾക്കും , അപേക്ഷ എഡിറ്റ് ചെയ്ത് പുതുക്കി സമർപ്പിക്കാവുന്നതാണ് ,ഇത് വരെ പ്ലസ് വൺ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷ എന്ന രീതിയിൽ സപ്ലിമെന്ററി അല്ലോട്മെന്റിൽ സമർപ്പിക്കാവുന്നതാണ്

Vhse യിലും ,HSE യിലും ഒരുമിച്ച് അപേക്ഷ കൊടുത്തവർ ശ്രദ്ധിക്കുക 

നിലവിൽ VHSE സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ,താല്പര്യം ഉള്ള സ്കൂൾ ആണെങ്കിൽ സ്ഥിര പ്രവേശനം നേടാം ,ഇനി താല്പര്യം ഇല്ലാത്ത സ്കൂൾ/കോഴ്സ് ആണെങ്കിൽ താൽകാലിക അഡ്മിഷൻ എടുത്ത് HSE സെക്കന്റ് അലോട്ട്മെന്റ് വരെ കാത്തിരിക്കാം ,ശേഷം HSE യിൽ താല്പര്യം ഉള്ള സ്കൂൾ /കോഴ്സ് ആണ് ലഭിച്ചത് എങ്കിൽ VHSE യിൽ നിന്ന് HSE യിലേക്ക് മാറാവുന്നതാണ്

വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾ താഴെ കമന്റ് ആയി രേഖപെടുത്താവുന്നതാണ് 

3 അഭിപ്രായങ്ങൾ: