2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രായപൂർത്തി ആവാത്ത കുട്ടികൾക് വാഹനം കൊടുത്തു വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക ,25000 രൂപ പിഴ ,പുതിയ നിർദേശം അറിഞ്ഞിരിക്കുക


പ്രായപൂർത്തിയാകാതെ കുട്ടികൾക്ക് വാഹനം വാങ്ങിച്ചു കൊടുക്കുന്ന മാതാപിതാക്കൾക്ക് ജാഗ്രത നിർദേശം!

വലിയ പിഴയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതോടൊപ്പം കുട്ടിക്കും രക്ഷകർത്താക്കൾക്കും എതിരെ കേസ് കൂടെ എത്തും. ഇങ്ങനെയുള്ള കുട്ടി ഡ്രൈവർമാരെ പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് സംഭവത്തിൽ 16കാരനായ വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് മോട്ടോർവാഹനവകുപ്പ് വാഹനങ്ങളുമായി പുറത്തിറങ്ങുന്ന കുട്ടികളെ പിടികൂടാൻ തീരുമാനിച്ചത്. ഇപ്പോൾ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എൻഫോഴ്സ്മെന്റ് ആർ. ടി. ഓ. അനന്തകൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് വ്യാപക പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്.

 ഇങ്ങനെയാണ് ശിക്ഷ

 ഇനത്തിനായി 25,000 രൂപ പിഴ ഈടാക്കും. രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമെതിരെ വേവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യും.ഇത്തരത്തിലുള്ള കേസിൽ പെട്ടു കഴിഞ്ഞാൽ കുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടണമെങ്കിൽ 25 വയസ്സ് വരെ കാത്തിരിക്കേണ്ടി വരുന്നതുമാണ്.  

 16കാരനെയാണ് ആദ്യദിനത്തിൽ പിടികൂടിയത്

കുട്ടി ഡ്രൈവർമാരെ പിടിക്കാൻ  പരിശോധന ആരംഭിച്ചു ആദ്യ ദിവസമായ വെള്ളിയാഴ്ച തന്നെ 16 വയസ്സുകാരനെയാണ് പിടികൂടിയത്. പാൽ വാങ്ങാനെന്ന് പറഞ്ഞ് സ്കൂട്ടറുമായി കളമശ്ശേരിക്ക് സമീപം ഇറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിയെ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. അതിനാൽ പുറത്തിറങ്ങുന്ന കുട്ടി ഡ്രൈവർമാർ സൂക്ഷിക്കുക.

0 comments: